News
ഗ്ലാസില്‍ പെയിന്റടിച്ച് ഉര്‍ഫി!; ഇതും ഫാഷനാണോ എന്ന് സോഷ്യല്‍ മീഡിയ; ട്രോളുകളും വിമര്‍ശനവും
ഗ്ലാസില്‍ പെയിന്റടിച്ച് ഉര്‍ഫി!; ഇതും ഫാഷനാണോ എന്ന് സോഷ്യല്‍ മീഡിയ; ട്രോളുകളും വിമര്‍ശനവും
അഭിനയത്തിന് പുറമെ വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ താരമാണ് ഉര്‍ഫി ജാവേദ്. മറ്റാരും പരീക്ഷിക്കാത്ത ഔട്ട്ഫിറ്റുകളിലാണ് ഉര്‍ഫി പ്രത്യക്ഷ്യപ്പെടുന്നത്. പലപ്പോഴും ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഈ ഔട്ട്ഫിറ്റുകള് ഇടയാകാറുണ്ട്.
ഇപ്പോഴിത തന്റെ പുതിയ ഔട്ട്ഫിറ്റുമായി എത്തിയിരിക്കുകയാണ് ഉര്‍ഫി. ഗ്ലാസില്‍ പെയിന്റടിച്ച് പരീക്ഷണം നടത്തിയിരിക്കുകയാണ് ഉര്‍ഫി. പൂര്‍ണ ന ഗ്ന ആയാണ് താരം എത്തിയിരിക്കുന്നത്. പതിവ് പോലെ തന്നെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതും ഫാഷനാണോ?, മഴ പെയ്യാത്തത് ഭാഗ്യം, കഷ്ടം തന്നെ! ഒരു ഡ്രസ് വാങ്ങിക്കാന്‍ പോലു പൈസ ഇല്ല എന്നു തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
അടുത്തിടെ രണ്ടായിരത്തോളം സിം കാര്‍ഡുകള്‍ ഉപയോഗിച്ച് വസ്ത്രം നെയ്ത് ധരിച്ച ചിത്രങ്ങളും ഏറെ വൈറലായിരുന്നു. മുന്‍പ് ചാക്ക്, ചങ്ങല, ബ്ലേഡ്, ഇലക്ട്രിക് വയര്‍ എന്നിവ ഉപയോഗിച്ചെല്ലാം ഉര്‍ഫി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് മുന്‍പ് ചാഹത് ഖന്നയും രംഗത്തെത്തിയിരുന്നു. ഉര്‍ഫി ഇത്തരം കാര്യങ്ങളെല്ലാം ചെയ്യുന്നത് പ്രശസ്തിയ്ക്ക് വേണ്ടിയായിരുന്നു എന്നാണ് പ്രധാന വിമര്‍ശനം.
വാച്ചുകള്‍ കൊണ്ടുള്ള സ്കേര്ട്ട്വാച്ചുകള് കൊണ്ടുള്ള മിനി സ്കേര്‍ട്ടിലും ഉര്‍ഫി ആരാധകരെ അമ്പരപ്പിച്ചിരുന്നു. റൗണ്ട് നെക്ക് ടീഷര്‍ട്ടും താരം സ്കേര്‍ട്ടിനൊപ്പം പെയര്‍ ചെയ്തിട്ടുണ്ട്. സമയം എത്രയായി എന്നാണ് വീഡിയോയ്ക്കൊപ്പം ഉര്‍ഫി കുറിച്ചിരിക്കുന്നത്. ബിഗ് ബോസ് ഒടിടി സീസണ് ഒന്നിലെ മത്സരാര്‍ഥിയായിരുന്നു ഉര്‍ഫി. ദുര്ബ, ബഡേ ഭയ്യാ കി ദുല്‍ഹനിയ തുടങ്ങിയ സീരിയലുകളിലൂടെയും ഉര്‍ഫി ശ്രദ്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും തന്റെ പല നിലപാടുകളിലൂടെയും ഉര്‍ഫി ശ്രദ്ധിക്കപ്പെടാറുണ്ട്.
