സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള വ്യക്തിയാണ് ബിഗ് ബോസ് താരവും നടിയുമായ ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ മുംബയ് നഗരത്തില്‍ തനിക്ക് വീട് വാടകയ്ക്ക് നല്കാന് ആരും തയ്യാറാകുന്നില്ലെന്ന് പറയുകയാണ് താരം. തന്റെ വസ്ത്രധാരണ രീതി ഇഷ്ടമല്ലാത്തതിനാലാണ് വീട് ലഭിക്കാത്തതെന്നും താരം പറയുന്നു.
മുസ്ലീങ്ങളും, താന്‍ മുസ്ലീമായതിനാല്‍ ഹിന്ദുക്കളും വീട് തരുന്നില്ലൊണ് നടിയുടെ ആരോപണം. എന്നാല്‍ മറ്റു ചിലര്‍ക്ക് രാഷ്ട്രീയ നിലപാടുകളുടെ പ്രശ്നമാണെന്നും ഉര്‍ഫി വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് താന്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ നടി തുറന്നുപറഞ്ഞത്. മുംബയില്‍ താമസസ്ഥലം കണ്ടെത്താന്‍ വിഷമമാണെന്ന് പറഞ്ഞ നടിയെ ആശ്വസിപ്പിച്ചുകൊണ്ട് നിരവധി പേര് രംഗത്തെത്തി. മുംബയ് വിട്ട് പോരാന്‍ തയ്യാറാണെങ്കില്‍ താമസസ്ഥലം ശരിയാക്കി തരാമെന്നാണ് ആരാധകര്‍ പറയുന്നത്.
വസ്ത്രധാരണത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും നേരിടേണ്ടി വന്ന നടിയാണ് ഉര്‍ഫി ജാവേദ്. പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് കാണിച്ച് നടിക്കെതിരെ ബി ജെ പി നേതാവ് ചിത്രാ കിഷോര്‍ നേരത്തെ മുംബയ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...