News
മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ ഞാനും കാസ്റ്റിംഗ് കൗച്ച് അനുഭവിച്ചിട്ടുണ്ട്, നിരസിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി; തുറന്ന് പറഞ്ഞ് ഉര്‍ഫി ജാവേദ്
മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ ഞാനും കാസ്റ്റിംഗ് കൗച്ച് അനുഭവിച്ചിട്ടുണ്ട്, നിരസിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി; തുറന്ന് പറഞ്ഞ് ഉര്‍ഫി ജാവേദ്
ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളിലും വിവാദങ്ങളിലും നിറയാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. വിമര്‍ശനങ്ങളും ട്രോളുകളും എത്താറുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് പുതിയ ഗ്ലാമര്‍ ഔട്ട്ഫിറ്റുകളുമായി ഉര്‍ഫി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍, കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരിക്കുകയാണ് ഉര്‍ഫി.
മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ ഞാനും കാസ്റ്റിംഗ് കൗച്ച് അനുഭവിച്ചിട്ടുണ്ട്. പണം പോലുമില്ലാത്ത ഒരു കാലമുണ്ടായിരുന്നു, അന്ന് ഒരു നിര്‍മ്മാതാവ് എനിക്ക് ഒരു വെബ് സീരീസ് വാഗ്ദാനം ചെയ്തു, ഇതിനായി ബോള്‍ഡ് സീനുകള്‍ ചെയ്യാന്‍ എന്നോട് നിര്‍ബന്ധിതമായി ആവശ്യപ്പെട്ടു.
ഞാന്‍ നിരസിച്ചപ്പോള്‍, എന്നെ ഭീഷണിപ്പെടുത്തി. എന്നിരുന്നാലും, ഇതില്‍ നിന്നെല്ലാം ഞാന്‍ എങ്ങനെയോ രക്ഷപ്പെട്ടു,’ എന്നും ഉര്‍ഫി പറഞ്ഞു. ഇന്ഡസ്ട്രിയിലെ പുരുഷന്മാര് വളരെ ശക്തരാണ്. എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ അവസരം ഇല്ലാതാക്കാന്‍ അവര്‍ക്ക് അധികാരമുണ്ട്. ഇന്ഡസ്ട്രിയിലെ ചില വലിയ പേരുകളില്‍ നിന്ന് ഞാന്‍ കാസ്റ്റിംഗ് കൗച്ച് അനുഭവിച്ചിട്ടുണ്ട് എന്നും ഉര്‍ഫി പറഞ്ഞു
ടെലിവിഷന്‍ നടിയായും മോഡലായും തിളങ്ങുന്ന ഉര്‍ഫി ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ്. സോഷ്യല്‍ മീഡിയയില്‍ അനവധി ഗ്ലാമര്‍ ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. 2016 ല്‍ ആണ് താരം കാമറയ്ക്കു മുന്നില്‍ ആദ്യമായെത്തുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോ, ചന്ദ്ര നന്ദിനി, മേരി ദുര്‍ഗാ, ദയാന് തുടങ്ങിയ സീരിയലുകള്‍ ഇവയിലെല്ലാം ഉര്‍ഫി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
