Bollywood
എന്റെ വസ്ത്രധാരണം മാറ്റുന്നു, ഇനി മുതല്‍ നിങ്ങള്‍ കാണുന്നത് മാറിയ ഉര്‍ഫിയെ; ക്ഷമ ചോദിച്ച് താരം
എന്റെ വസ്ത്രധാരണം മാറ്റുന്നു, ഇനി മുതല്‍ നിങ്ങള്‍ കാണുന്നത് മാറിയ ഉര്‍ഫിയെ; ക്ഷമ ചോദിച്ച് താരം
വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളിലും ട്രോളുകളിലും നിറയാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ഇതിന്റെ പേരില്‍ നിരവധി വിവാദങ്ങളിലും താരം കുടുങ്ങിയിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പടര്‍ത്തിയാണ് വീണ്ടും വീണ്ടും ഉര്‍ഫി രംഗത്ത് എത്തിയിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ തന്റെ വസ്ത്രധാരണം കൊണ്ട് വികാരം വ്രണപ്പെട്ടവരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് ഉര്‍ഫി ജാവേദ്. ഞാന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി മുതല്‍ നിങ്ങള്‍ ഒരു മാറിയ ഉര്ഫിയെയാകും കാണുക. മാറിയ വസ്ത്രങ്ങളും. ക്ഷമിക്കുക. എന്നും ഉര്‍ഫി കുറിച്ചു.
ഉര്‍ഫിയുടെ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് ട്വീറ്റ്. ഇഷ്ടമുള്ള വസ്ത്രം ധരിച്ചോളൂ ആരോടും മാപ്പു പറയേണ്ടതില്ലെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്.
നിന്റെ വസ്ത്രങ്ങള്‍ ഇഷ്ടമാണെവ്വ് പറയുന്നവരുണ്ട്. മറ്റാര്‍ക്കും വേണ്ടി മാറേണ്ടതില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്നാല്‍ എല്ലാവരേയും ഏപ്രില്‍ ഫുളാക്കാനുള്ള പരാപാടിയാണ് ഇതെന്നാണ് ഒരു വിഭാഗം പറയുന്നത്.
