മുടിയന്റെ രഹസ്യ വിവാഹം എങ്ങനെയെങ്കിലും ഒരു എപ്പിസോഡ് തട്ടിക്കൂട്ടുന്നു, ഉപ്പും മുളകും മരിക്കാന്‍ പോകുകയാണോ? അതോ കൊല്ലുകയാണോ?
വർഷങ്ങൾ ആയി ഉപ്പും മുളകും മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പര ആയിട്ട്. ബാലുവും നീലുവും അവരുടെ അഞ്ചു മക്കളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആണ്. പിന്നാലെ ലെച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി പരമ്പരയില്‍ നിന്നും പിന്മാറിയതും വലിയ വാര്‍ത്തയായി. ഇടയ്ക്ക് കൊവിഡ് വന്നതോടെ ഷോ പൂര്‍ണമായും അവസാനിപ്പിക്കുകയും ചെയ്തു. വീണ്ടും പഴയ താരങ്ങളെയെല്ലാം അണിനിരത്തി ഉപ്പും മുളകും ശക്തമായൊരു തിരിച്ച് വരവാണ് നടത്തിയത്.
അതേ സമയം മുടിയന്റെ വിവാഹമടക്കം നടത്തി രസകരമായൊരു കഥയിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. പാറമട വീടിനെ ശരിക്കും ഞെട്ടിച്ച് കൊണ്ടാണ് ഒരു പെണ്‍കുട്ടിയുമായി മുടിയന്‍ വരുന്നത്. മുന്‍പ് യാതൊരു പണിയുമില്ലാതെ വീട്ടുകാരുടെ ശകാരം മൊത്തം കേട്ടിരുന്ന മുടിയന്‍ ഇപ്പോള്‍ വേറെ ലെവലായിരിക്കുകയാണ്.നീലുവിന്റെ കുടുംബത്തില്‍ നിന്നുള്ള പെണ്ണിനെ കൊണ്ട് മകനെ കെട്ടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പാറമട വീട്. വീട്ടില്‍ മുടിയന് വേണ്ടി കല്യാണാലോചനകള്‍ ശക്തമായി നടന്ന് കൊണ്ടിരിക്കുകയാണ്.
ഇതിനിടയിലാണ് മുടിയനെ കാണാതെ വരുന്നത്. ആദ്യം എല്ലാവരും പരിഭ്രമിച്ചെങ്കിലും വൈകാതെ ഒരു പെണ്ണിനേയും കൂട്ടി മുടിയന്‍ വീട്ടില്‍ വരികയാണ് ചെയ്തത്.
കൈയ്യില്‍ ബൊക്കെയും കഴുത്തില്‍ പൂമാലയുമായൊക്കെയായി ഒരു പെണ്ണിന്റെ കൈയ്യും പിടിച്ചാണ് മുടിയന്‍ വീട്ടിലേക്ക് കയറി വന്നത്. മകന്റെ പ്രവൃത്തി ഇഷ്ടപ്പെടാതെ മകനെയും മരുമകളേയും വീട്ടിലേക്ക് കയറ്റാതെ ദേഷ്യത്തിലായിരുന്നു ബാലു. അമ്മ പറഞ്ഞാല്‍ ഞാനിവിടെ നിന്ന് പോവുമെന്നാണ് മുടിയന്‍ പറഞ്ഞത്. നീലു മറുപടി പറയാത്തത് കൊണ്ട് മുടിയനും ഭാര്യയും അകത്തേക്ക് കയറിപ്പോയി.
അതേ സമയം മുടിയനെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ടാണ് സഹോദരങ്ങളായ ലെച്ചുവും കേശുവും എത്തിയത്. ‘ചേട്ടന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിച്ചതല്ലേ ഉള്ളൂ. അത് മനസിലാക്കണമെന്നാണ് ലെച്ചുവിന്റെ അഭിപ്രായം. ഇതൊക്കെ ഇത്ര വലിയ വിഷയമാക്കേണ്ടതില്ലെന്ന്’, കേശുവും പറഞ്ഞു.
എന്നാല്‍ അമ്മായിയപ്പനും മരുമകളും തമ്മില്‍ വലിയ കലഹത്തിലേക്ക് പോകുന്നതാണ് പരമ്പരയില്‍ കാണിക്കുന്നത്. മുടിയനും ഭാര്യയും ഓര്‍ഡര്‍ ചെയ്ത ഫുഡ് കഴിക്കാനെടുത്ത ബാലു അത് വാങ്ങിയത് മുടിയനാണെന്ന് അറിഞ്ഞതോടെ വലിച്ചെറിയുകയാണ് ചെയ്തത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് മുടിയന്റെ ഭാര്യ ചെയ്തത്. തന്നെ മര്യാദ പഠിപ്പിക്കേണ്ടെതില്ലെന്നാണ് ബാലുവിന്റെ ഡയലോഗ്. ഇതിനിടയില്‍ മരുമകള്‍ കാലില്‍ വീണെങ്കിലും നീലു ഒന്നിനും പ്രതികരിച്ചിരുന്നില്ല.
അതേ സമയം ബാലുവും മരുമകളും തമ്മില്‍ വീണ്ടും വഴക്കിലായി. മരുമകളെ കുറിച്ച് ഫോണിലൂടെ മോശമായി പറഞ്ഞതാണ് പ്രശ്‌നമായത്. ‘ഞാന്‍ നല്ല കുടുംബത്തിലെ ആളാണ്. എന്റെ അച്ഛനെയും അമ്മയും വലിയ ബിസിനസുകാരാണ്. എന്റെ കുടുംബത്തെ മോശം പറഞ്ഞാല്‍ എന്റെ പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്ന്’, പറയുന്നു. മക്കളുമായി ബാലു യുദ്ധം ചെയ്യാനുള്ള പുറപ്പാടിലാണോന്നാണ് നീലു ചോദിക്കുന്നത്.
എന്നാല്‍ പരമ്പരയ്‌ക്കെതിരെ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. മുടിയന്റെ ഭാര്യയെ ഇഷ്ടപ്പെട്ടില്ലെന്നാണ് ആരാധകരും പറയുന്നത്. വളരെ മോശം, ബാലു എന്ന ക്യാരക്ടറിന് ഒരു ഐഡന്റിറ്റി ഉണ്ടായിരുന്നു. അത് എഴുത്തുകാരന്‍ ശ്രദ്ധിക്കുന്നില്ല. എങ്ങനെയെങ്കിലും ഒരു എപ്പിസോഡ് തട്ടിക്കൂട്ടുന്നു. ഉപ്പും മുളകും മരിക്കാന്‍ പോകുകയാണോ? അതോ കൊല്ലുകയാണോ? വല്ലാത്ത ബോറടിയായി പോയി. ബാലുവിന്റെ അഭിനയം തീരെ മോശമാണ്. ബാലു അണ്ണന്റെ വെറുപ്പിക്കല്‍ ഇത്രയും പ്രതീക്ഷിച്ചില്ല.