മുടിയന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍;ഉപ്പും മുളകും കുടുംബത്തിനൊപ്പം മുടിയന്‍! വൈറലായി വീഡിയോ
ഇടയ്ക്ക് വെച്ച് പരമ്പര നിര്‍ത്തിയെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരുന്നു. പരമ്പരയിലെ കാര്യങ്ങള്‍ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും താരങ്ങള്‍ പങ്കിടാറുണ്ട്. ഉപ്പും മുളകും കുടുംബത്തിനൊപ്പമുള്ള ഓണം ഷൂട്ടിന്റെ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് റിഷി. ഇത്തവണ അജു വര്‍ഗീസും ഉപ്പും മുളകും കുടുംബത്തിനൊപ്പമുണ്ട്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു
ഉപ്പും മുളകില്‍ നിന്നും അപ്രത്യക്ഷനായ മുടിയനെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍.
നിരവധി പേരാണ് വീഡിയോയുടെ താഴെ സന്തോഷം പങ്കുവെച്ചെത്തിയത്. ശരിക്കും മുടിയന്‍ ചേട്ടനെ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു കമന്റുകള്‍. മുടിയന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ദിയയുടെ ഭര്‍ത്താവായിട്ട് വരണ്ട, ഞങ്ങളുടെ നീലുവിന്റെ, ബാലുവിന്റെ പൊന്നുമോനായിട്ട്, പിള്ളേരുടെ മുടിയന്‍ ചേട്ടനായിട്ട് വാ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഉപ്പും മുളകിന്റെയും നഷ്ടമാണ് മുടിയന്റെ അഭാവം. നീലു അമ്മ പറഞ്ഞത് കറക്റ്റാണ് നിങ്ങള്‍ ഏഴ് പേരായിട്ട് വന്നതാണ്, അതില്‍ മുടിയനുമുണ്ട്. ഉപ്പും മുളകിലേക്ക് നിങ്ങള്‍ വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെന്നും ആരാധകര്‍ പറയുന്നു.
ഉപ്പും മുളകും പരമ്പരയുടെ സംവിധായകനുമായി കുറച്ച് ഇഷ്യൂസുണ്ട്. അതുകൊണ്ടാണ് മാറി നിന്നത്. പരമ്പരയില്‍ നിന്നും എന്നെ പൂര്‍ണമായും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഡ്രഗ് കേസ് സംഭവം കൊണ്ടുവന്നത്. അച്ഛനും അമ്മയ്ക്കുമൊന്നും ഇതേക്കുറിച്ച് ചോദിക്കാനാവില്ല. ഈ എപ്പിസോഡ് വേണ്ടെന്ന് അവര്‍ പറഞ്ഞ് നോക്കിയിരുന്നു. എന്നാല്‍ അതൊന്നും അദ്ദേഹം ചെവിക്കൊണ്ടില്ല. എന്നുമാത്രമല്ല അത് കാണിക്കുകയും ചെയ്തുവെന്ന് മുന്‍പ് റിഷി തുറന്നുപറഞ്ഞിരുന്നു.
