Connect with us

അവൾ എത്തി! പൂജയ്ക്ക് പിന്നാലെ ഉപ്പും മുളകിലേക്ക് തട്ടമിട്ടൊരു സുന്ദരി

Malayalam

അവൾ എത്തി! പൂജയ്ക്ക് പിന്നാലെ ഉപ്പും മുളകിലേക്ക് തട്ടമിട്ടൊരു സുന്ദരി

അവൾ എത്തി! പൂജയ്ക്ക് പിന്നാലെ ഉപ്പും മുളകിലേക്ക് തട്ടമിട്ടൊരു സുന്ദരി

മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത ഒരു ചരിത്രം നേടിയെടുക്കുകയായിരുന്നു ഉപ്പും മുളകും . പാറുക്കുട്ടി എന്ന കുഞ്ഞുവാവയിലൂടെയാണ് ആ ചരിത്രം നേടിയെടുത്തത് എന്ന് പറയാതിരിക്കാൻ വയ്യ . നാല് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അഭിനയിച്ച് തുടങ്ങി പാറുവാണ് ഇപ്പോള്‍ ഉപ്പും മുളകിന്റെയും മെയിന്‍ കഥാപാത്രം. കൊറോണയുടെ പ്രശ്‌നങ്ങള്‍ കാരണം കുറച്ച് കാലം പാറുക്കുട്ടിയെ കാണാതിരുന്നതിന്റെ നിരാശയിലായിരുന്നു പ്രേക്ഷകര്‍. എന്നാലിപ്പോള്‍ ഡയലോഗുകളൊക്കെ കൃത്യമായി പറഞ്ഞ് കൈയടി വാങ്ങുകയാണ് കുഞ്ഞുതാരം.

പൂജ ജയറാമിന് പിന്നാലെ ഉപ്പും മുളകിലേക്കും പുതിയ ഒരു അതിഥി എത്തിയിരിക്കുകയാണ്. പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോ വീഡിയോയിലാണ് തട്ടമിട്ട് കൊണ്ടൊരു പെണ്‍കുട്ടി വീട്ടിലേക്ക് എത്തുന്നത്. മുടിയന്‍ വീണ്ടും ഡാന്‍സ് ഷോ തുടങ്ങാന്‍ പോവുകയാണെന്നുള്ളതാണ് വീട്ടിലെ പുതിയ വിശേഷം. നീലുവാണ് ഇത് ചോദിക്കുന്നത്. അതിനൊപ്പം ബാലു മറ്റൊരു ക്ലാസ് ആരംഭിക്കുമെന്നും പറയുന്നുണ്ട്. കളരി അടക്കമുള്ള ആയോധനകലയുമായിട്ടാണ് ബാലു എത്തുന്നത് . എന്തായാലും പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ ഉപ്പും മുളകും വീണ്ടും പഴയ ട്രാക്കിലേക്ക് എത്തിയെന്നാണ് പുതിയ പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.

More in Malayalam

Trending

Recent

To Top