Malayalam
വീണ്ടുംപൂജ; ഉപ്പും മുളകും പുതിയ ലെവലിലേക്ക്.. ഈ വരവ് എല്ലാം മാറ്റിമറിയ്ക്കും
വീണ്ടുംപൂജ; ഉപ്പും മുളകും പുതിയ ലെവലിലേക്ക്.. ഈ വരവ് എല്ലാം മാറ്റിമറിയ്ക്കും
ലോക് ഡൗൺ നിയന്ത്രങ്ങൾക്ക് ശേഷം ഇടയ്ക്ക് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും നാളുകള്‍ക്ക് ശേഷം പുനരാരംഭിക്കുകയായിരുന്നു ഉപ്പും മുളകും. പരമ്പര വീണ്ടും സംപ്രേഷണം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു നേരത്തെ ആരാധകരെത്തിയത്. എന്നാൽ ഇപ്പോൾ ഇതാ പരമ്പരയുടെ പുതിയ പ്രമോ എത്തിയതോടെ വ്യാപക വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍.
പുതിയ എപ്പിസോഡില്‍ പൂജയുണ്ടെന്ന് വ്യക്തമായതോടെയായിരുന്നു ആരാധകര്‍ അതൃപ്തി അറിയിച്ചത്. അടുത്തിടെയായിരുന്നു ഉപ്പും മുളകിലേക്ക് പൂജ ജയറാം എത്തിയത്. മുടിയനെ വിവാഹം ചെയ്യാനാഗ്രഹമുണ്ടെന്ന് പറഞ്ഞായിരുന്നു പൂജയുടെ വരവ്. ലച്ചുവുമായുള്ള താരതമ്യപ്പെടുത്തലുകളുണ്ടായിരുന്നു തുടക്കത്തില്‍. ലച്ചുവിന് പകരക്കാരിയായല്ല പൂജ എത്തിയതെന്നറിഞ്ഞതോടെ താരതമ്യപ്പെടുത്തലുകള്‍ അവസാനിപ്പിക്കുകയായിരുന്നു.
മുടിയന് അസ്വസ്ഥനായി നടക്കുന്നതും അതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിക്കുന്ന ബാലുവിനേയും സംഘത്തേയുമാണ് പുതിയ എപ്പിസോഡില്‍ കാണുന്നത്. അതിനിടയിലാണ് പൂജയുടെ സാന്ത്വനപ്പെടുത്തലുകള് വന്നത്. പുതിയ പ്രമോ വന്നതിന് പിന്നാലെ പൂജയ്ക്ക് എതിരെയുള്ള വിമർശങ്ങളാണ് അതിൽ മിക്കതും.
‘കുറച്ച് ലോജിക് ഒള്ള ഒരു കഥാപാത്രം കൊടുത്തു നിങ്ങടെ തന്നെ വേറെ വല്ല പരിപാടിയിലും ചാന്‍സ് കൊടുക്ക്. ഏതാണ്ട് ചക്കപ്പഴം ഒണ്ടല്ലോ, അതിനകത്തു വേഷം കൊടുത്തൂടേ, ഈ കൊക്കിൽ ഒതുങ്ങാത്തതു കൊത്തരുത് എന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക് … നിങ്ങടെ എല്ലാ പരിപാടിയുടെയും പ്രേക്ഷകരെ മുഴുക്കെ വെറുപ്പിച്ചും പരിഹസിച്ചും നിങ്ങൾ തന്നെ ഓടിക്കാൻ ഒള്ള ശ്രമമാണോ? തുടങ്ങിയ ക മന്റുകളാണ് അതിൽ മിക്കതും
പൂജ എന്ന കഥാപാത്രം പ്രോഗ്രാമിന്റെ റിയാലിറ്റിയെയും ലോജിക്കിനെയും തന്നെ ചോദ്യം ചെയ്യുന്നു . പരമ്പരയെ അത്രത്തോളം ബാധിക്കുന്നുവെന്നാണ് പൊതുവെയുള്ള അഭിപ്രായം ..
