Malayalam
ഉപ്പും മുളകിലെയും ഈ വീട് വെറും വീടല്ല; വീടിനെ കുറിച്ച് ആർക്കും അറിയാത്ത ആ കഥ
ഉപ്പും മുളകിലെയും ഈ വീട് വെറും വീടല്ല; വീടിനെ കുറിച്ച് ആർക്കും അറിയാത്ത ആ കഥ
കണ്ണീര് പരമ്പരകൾ മാത്രമായിരുന്നു ഒരുകാലത്ത് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തത്. കണ്ണീര് പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി അവതരിപ്പിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്. പരമ്പര തുടങ്ങിയിട്ട് അഞ്ച് വർഷം പിന്നിടുകയാണ്.
പതിവു സീരിയലുകളിലെ അമ്മായിയമ്മ പോര്, ബന്ധശത്രുത തുടങ്ങിയ കാലുഷ്യം നിറഞ്ഞ പ്രശ്നങ്ങളോ അസൂയയും കുന്നായ്മയും നിറഞ്ഞ കഥാപാത്രങ്ങളോ ഒന്നുമില്ലാതെ നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.
ഇപ്പോഴിതാ ഉപ്പും മുളകിലെയും കുടുംബം തമാസിക്കുന്ന പാറമട വീടിനെ കുറിച്ചുള്ള പുതിയ ചില വിശേഷങ്ങളാണ് വൈറലാവുന്നത്. ഉപ്പും മുളകും മാത്രമല്ല വേറെയും നിരവധി സീരിയലുകളും സിനിമകളുമൊക്കെ ഷൂട്ട് ചെയ്തിരുന്ന വീടായിരുന്നിത്. ഒരു യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോയിലാണ് ഇതെല്ലാം വ്യക്തമാക്കിയിരിക്കുന്നത്.
ശരിക്കുമുള്ള പാറമടയായിരുന്നു ഇവിടെ. 2014 ല്‍ അത് നിര്‍ത്തി. എങ്കിലും പാറമടവീട് എന്നുള്ളത് യഥാര്‍ഥത്തിലുള്ളത് തന്നെയാണ്. ഏഷ്യാനെറ്റില്‍ പണ്ട് സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീ എന്ന സീരിയലും ഷൂട്ട് ചെയ്തിരുന്നത് ഈ പാറമട വീട്ടിലായിരുന്നു. വിനയപ്രസാദ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സീരിയലായിരുന്നു സ്ത്രീ. അതുപോലെ തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച പോക്കിരിരാജ എന്ന സിനിമയും ഈ പാറമട വീടും തമ്മില്‍ ബന്ധമുണ്ട്. ചിത്രത്തില്‍ സ്വന്തം വീട്ടില്‍ നിന്നും അളിയനായ സുരാജ് വെഞ്ഞാറമൂടിന്റെ എറണാകുളത്തുള്ള വീട്ടില്‍ വരുന്ന പൃഥ്വിരാജ് താമസിക്കുന്നത് ഈ വീട്ടിലായിരുന്നു. തൊട്ടടുത്ത് മനോഹരന് മംഗളോദയം എന്ന സലീം കുമാറിന്റെ കഥാപാത്രം താമസിക്കുന്ന വീടും പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമായി കാണിച്ചിരിക്കുകയാണ്.
ഉപ്പും മുളകിന്റെയും ചിത്രീകരണം നടക്കുന്ന വീടിന്റെ തൊട്ടടുത്ത വീടുകളിലും സിനിമാ ചിത്രീകരണം നടക്കുന്നുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. ഹാപ്പി ഹസ്ബന്‍ഡ്സ്, പുലിമുരുകന് തുടങ്ങിയ സിനിമകളില്‍ ചില രംഗങ്ങളില്‍ കാണിച്ച വീടുകളും പുറത്ത് വിട്ടിരുന്നു.
കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’ ആരംഭിക്കുന്നത്. 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.
