Malayalam
ത്രില്ലറുകളാല് സമ്പന്നം 2020; ഞെട്ടാന്‍ ഒരുങ്ങി മലയാളികളും; കാത്തിരിക്കുന്നു ഈ ആറു ചിത്രങ്ങളെയും
ത്രില്ലറുകളാല് സമ്പന്നം 2020; ഞെട്ടാന്‍ ഒരുങ്ങി മലയാളികളും; കാത്തിരിക്കുന്നു ഈ ആറു ചിത്രങ്ങളെയും
2020ലെ ആദ്യചിത്രം തന്നെ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മിഥുന് മാനുവല്‍ സംവിധാനം ചെയ്ത അഞ്ചാം പാതിര ഈവര്‍ഷത്തെ ആദ്യ ഹിറ്റടിച്ച് ചിത്രമായിമാറി. കുഞ്ചാക്കോ ബോബന്,ഇന്ദ്രന്‍സ്,ഉണ്ണിമായ പ്രസാദ്,ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളുടെ പട്ടികയില്‍ ഇടംനേടി. എന്നാല്‍ അഞ്ചാം പാതിരയില്‍ ഒതുങ്ങുന്നതല്ല ഈ വര്‍ഷത്തെ ത്രില്ലറുകള്‍. ഒരുപിടി ത്രില്ലര്‍ ചിത്രങ്ങളുമായി 2020 ല്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ്. മലയാള സിനിമയിലെ പ്രധാനപ്പെട്ട ചില ചിത്രങ്ങള്‍ നോക്കാം..
- കുറുപ്പ്
പിടിക്കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്.ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ കുറുപ്പായി എത്തുന്നത്.ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്.
2.ഫോറന്‍സിക്
സെവന്ത് ഡേയുടെ തിരക്കഥാകൃത്ത് അഖില്‍ പോള്‍,അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഫോറന്‍സിക്.ടൊവീനോ തോമസും മംമ്താ മോഹന്‍ദാസുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
3 . കടുവ
ആറ് വര്‍ഷങ്ങള്‍ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ.പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജിനു വി എബ്രഹാം ആണ് എഴുതുന്നത്.
4 . ദി പ്രീസ്റ്റ്
മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്.മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.മഞ്ജു വാര്യയര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
5 . കുറ്റവും ശിക്ഷയും
രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പോലീസ് ത്രില്ലര്‍ ചിത്രമാണ് കുറ്റവും ശിക്ഷയും.സണ്ണിവയ്ന്‍,അലന്‍സിയര്‍,ഷറഫുദ്ദീന്,സെന്തില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.കേരളം, രാജസ്ഥാന് എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
6 . കാവല്‍
നിഥിന് രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രമാണ് കാവല്‍.ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.സുരേഷ് ഗോപിക്കൊപ്പം ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
upcoming films in 2020
