News
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 99,000 രൂപ നഷ്ടപ്പെട്ടുവെന്ന് യുപി മോഡൽ
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 99,000 രൂപ നഷ്ടപ്പെട്ടുവെന്ന് യുപി മോഡൽ
ഡിജിറ്റൽ അറസ്റ്റിനിരയായ ഉത്തർ പ്രദേശ് മോഡൽ. ഇത്തരത്തിൽ ഡിജിറ്റൽ അറസ്റ്റിലൂടെ സൈബർ കുറ്റവാളികൾ 99,000 രൂപ കൈവശപ്പെടുത്തിയതായതാാണ് യുവതി പരാതിപ്പെടുന്നത്. 2017ലെ പശ്ചിമ ബംഗാളിൽ നിന്നുള്ള മുൻ ഫെമിന മിസ് ഇന്ത്യ ശിവാങ്കിത ദീക്ഷിത് ആണ് അറസ്റ്റിന് ഇരയായത്.
ചൊവ്വാഴ്ച വാട്ട്സ്ആപ്പ് കോൾ വഴിയായിരുന്നു തട്ടിപ്പ്. മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് അനധികൃതമായി പണം കൈപ്പറ്റുന്നുവെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നാണ് യുവതി പറയുന്നത്. അറസ്റ്റ് ഒഴിവാക്കാൻ 99,000 രൂപ കൈമാറാൻ പ്രതികൾ നടിയോട് പറഞ്ഞു.
അവർ അനുസരിച്ചു പണം കൊടുക്കുകയായിരുന്നു. സിബിഐ ഓഫീസർ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇക്കാര്യം വീട്ടുകാരോട് പറഞ്ഞപ്പോഴാണ് സൈബർ തട്ടിപ്പ് ആണെന്ന കാര്യം പോലും മോഡൽ അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ പരാതിപ്പെടുകായായിരുന്നു. എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മായങ്ക് തിവാരി അറിയിച്ചു.
