തന്നെ ശ്യപ്പെടുത്തുന്നതിൽ പോലീസിൽ പരാതി കൊടുക്കുമെന്ന് അറിയിച്ച് നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. ഒരു കൂട്ടം കൗമാരക്കാരായ ആണ്‍കുട്ടികള്‍ തന്നെ വിളിച്ച് ശല്യപ്പെടുത്തകയാണെന്ന് ഉര്‍ഫി ജാവേദ് പറയുന്നത്.
പത്തു വന്‍ശ് രോഹിര എന്ന ഒരു പയ്യന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പങ്കുവച്ചാണ് നടിയുടെ കുറിപ്പ്. ഈ പയ്യനും പത്ത് സുഹൃത്തുക്കളും ചേര്‍ന്നാണ് വിളിക്കുന്നതെന്നും ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി കൊടുക്കുകയാണെന്നും നടി പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഇക്കാര്യം ഉര്‍ഫി പങ്കുവച്ചിരിക്കുന്നത്.
ഈ പയ്യനും ഇവന്റെ പത്ത് സുഹൃത്തുക്കളും എന്നെ തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരിക്കുകയാണ്. പത്തു വര്‍ഷമായി ഞാന്‍ ഒരേ മൊബൈല്‍ നമ്പര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. എവിടുന്നാണ് എന്റെ നമ്പര്‍ ഇവര്‍ക്ക് കിട്ടിയതെന്ന് അറിയില്ല. അവര്‍ എന്നെ വിളിച്ച് അധിക്ഷേപിക്കുകയാണ്. ഈ കുട്ടികള്‍ക്ക് എന്താണ് പ്രശ്നം? ഒരു കാരണവുമില്ലാതെ എന്നെ ശല്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഞാന്‍ എന്തായാലും ഈ പത്തു പിള്ളേര്ക്കെതിരെയും പൊലീസില്‍ കംപ്ലെയ്ന്റ് കൊടുക്കാന്‍ പോവുകയാണ്.
ആര്‍ക്കെങ്കിലും ഇവരുടെ രക്ഷിതാക്കളെ അറിയാമെങ്കില്‍ എന്നെ അറിയിക്കണം. നിങ്ങള്‍ക്ക് ഞാന്‍ പ്രതിഫലം നല്‍കും” എന്നാണ് ഉര്‍ഫി കുറിച്ചിരിക്കുന്നത്. അതേസമയം, തന്റെ ഫാഷന്‍ ചോയിസുകളുടെ പേരില്‍ എന്നും ശ്രദ്ധ നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ചേതന്‍ ഭാഗത് അടക്കമുള്ളവര്‍ നടിക്കെതിരെ രംഗത്തെത്തിയിരുന്നു.
ഉര്‍ഫിയുടെ വസ്ത്രധാരണം പുരുഷന്മാരെ വഴി തെറ്റിക്കും എന്നാണ് ചേതന്‍ ഭഗത് പറഞ്ഞത്. ഇതിനോട് താരം പ്രതികരിച്ചിരുന്നു. പുരുഷന്മാരുടെ സ്വഭാവത്തിന് സ്ത്രീകളുടെ വസ്ത്രത്തെ കുറ്റം പറയുന്നത് എണ്‍പതുകളിലെ ചിന്തയാണെന്നും ഉര്‍ഫി തിരിച്ചടിച്ചിരുന്നു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...