Connect with us

‘പുലയാടി മക്കള്‍’ വിവാദ ഗാനത്തിന്റെ രചയിതാവിനെ തേടി സോഹന്‍ സീനുലാല്‍!

sohan

News

‘പുലയാടി മക്കള്‍’ വിവാദ ഗാനത്തിന്റെ രചയിതാവിനെ തേടി സോഹന്‍ സീനുലാല്‍!

‘പുലയാടി മക്കള്‍’ വിവാദ ഗാനത്തിന്റെ രചയിതാവിനെ തേടി സോഹന്‍ സീനുലാല്‍!

‘പുലയാടി മക്കള്‍’ വിവാദ ഗാനത്തിന്റെ രചയിതാവിനെ തേടി സോഹന്‍ സീനുലാല്‍!

‘പുലയാടി മക്കള്‍ക്ക്‌ പുലയാണ്‌ പോലും’ എന്ന്‌ ആരംഭിക്കുന്ന വിവാദ ഗാനത്തിന്റെ രചയിതാവിനെ കാണാന്‍ സംവിധായകനും നടനുമായ സോഹന്‌ സീനുലാല്‍ എത്തി. പത്തനംതിട്ട പ്രമാടം സ്വദേശി പിഎന്‍ആര്‍ കുറുപ്പാണ്‌ ഗാനത്തിന്റെ രചയിതാവ്‌. ഭാരത സര്‍ക്കസ്‌ എന്ന പേരില്‍ സോഹന്‍ സംവിധാനം ചെയ്‌ത സിനിമയില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നു. ഈ വെള്ളിയാഴ്‌ചയാണ്‌ ഭാരത സര്‍ക്കസ്‌ റിലീസാവുന്നത്‌. ചിത്രത്തിന്റെ ഗാനം കഴിഞ്ഞയാഴ്‌ചയാണ്‌ സോഷ്യല്‍ മാധ്യമങ്ങളിലൂടെ പുറത്ത്‌ വന്നത്‌. കവിത എല്ലാവരും ഏറ്റെടുത്തു എന്നതിൽ സന്തോഷമുണ്ടെന്നും ഇത് കവി അയ്യപ്പന്‍ എഴുതിയതല്ല, തന്റെ ആണെന്ന് ജനം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പിഎൻആർ കുറുപ്പ് പറഞ്ഞു.

മലയാളത്തിലെ ആധുനിക കവികളില്‍ പ്രമുഖനാണ്‌ പിഎന്‍ആര്‍ കുറുപ്പ്‌. പുലയാടി മക്കള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സമാഹാരത്തിലാണ്‌ ഈ കവിത ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. തന്റെ വരികളുടെ തീക്ഷ്‌ണമായ സ്വഭാവമായിരിക്കാം കവി അയ്യപ്പന്റേതെന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക്‌ കാരണമെന്ന പിഎന്‍ആര്‍ കുറുപ്പ്‌ പറഞ്ഞു. തന്റെ സുഹൃത്തായിരുന്ന അയ്യപ്പനും തീക്ഷ്‌ണമായ വരികള്‍ എഴുതിയിട്ടുള്ള കവിയാണ്‌. സാംസ്‌കാരിക ലോകത്ത്‌ തനിക്ക്‌ പ്രിയപ്പെട്ട മറ്റൊരാള്‍ ചലച്ചിത്രകാരനായിരുന്ന ജോണ്‍ എബ്രഹാം ആണ്‌. വ്യവസ്ഥിതിയെ വെല്ലുവിളിച്ച പ്രതിഭകളായിരുന്നു ഇരുവരും. ജോണും അയ്യപ്പനും അവരുടെ മരണത്തില്‍ പോലും ധിക്കാരത്തോടെ ലോകത്തോട്‌ പ്രതികരിച്ചവരായിരുന്നെന്നും പിഎന്‍ആര്‍ കുറുപ്പ്‌ പറഞ്ഞു. മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ കവി തന്റെ ഗാനം പാടുകയും ചെയ്‌തു.

ഗാനം പുറത്ത്‌ വന്നതോടെ സമൂഹ മാധ്യങ്ങള്‍ അതിനെ ഏറ്റെടുത്തെന്ന്‌ സംവിധായകന്‍ സോഹന്‍ സീനുലാല്‍ പറഞ്ഞു. ജാതി രാഷ്ട്രീയം ശക്തമായ ഭാഷയില്‍ ഉന്നയിക്കുന്ന സിനിമയാണ്‌ ഭാരത സര്‍ക്കസ്‌. ഇതുപോലൊരു കവിത അതിന്റെ ഭാഗമായി മാറിയത്‌ അതിനാലാണ്‌. ഗാനം ഹിറ്റായതിന്റെ സന്തോഷം പങ്കുവക്കാനാണ്‌ താന്‍ കവിയെ കാണാന്‍ വന്നതെന്നും സോഹന്‍ പറഞ്ഞു. നടന്‍ പ്രജോദ്‌ കലാഭവനും സിനിമയുടെ അണിയറ പ്രവര്‍ത്തകരും സോഹനൊപ്പം പിഎന്‍ആര്‍ കുറുപ്പിനെ കാണാന്‍ എത്തിയിരുന്നു.

ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സംവിധായകൻ എം.എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബർ 9ന് ചിത്രം തീയ്യേറ്ററിൽ എത്തും.

പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു.

ബിനു കുര്യൻ ഛായാ​ഗ്രഹണവും ബിജിബാൽ സം​ഗീതവും നിർവഹിക്കുന്നു. എഡിറ്റർ- വി.സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ​ഗാനരചന- ബി.കെ ഹരിനാരായണൻ, കവിത- പിഎൻആർ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- അരുണ‍്‍ മനോഹർ, കോ-ഡയറക്ടർ- പ്രകാശ് കെ മധു, സൗണ്ട് ഡിസൈൻ- ഡാൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- നസീർ കാരന്തൂർ, സ്റ്റിൽസ്- നിദാദ്, ഡിസൈൻ- കോളിൻസ്‍ ലിയോഫിൽ- പിആർഒ- എഎസ് ദിനേശ്. മാർക്കറ്റിം​ഗ് ആന്റ് പിആർ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ ബ്രാന്റിം​​ഗ്- ഒബ്സ്ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.

Continue Reading
You may also like...

More in News

Trending

Recent

To Top