മലയാളികൾ എന്താ ഇങ്ങനെ ? രോഷം പൂണ്ട് ഉണ്ണിമുകുന്ദൻ
മലയാളത്തിലെ മുൻ നിര യുവതാരങ്ങളിലൊരാളാണ് ഉണ്ണി മുകുന്ദൻ. വളരെ സെലക്ടിവ് ആയിട്ടാണ് താരം സിനിമകൾ തിരഞ്ഞെടുക്കാറുള്ളത്. തമിഴ് ചിത്രമായ സീഡൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ വന്ന് കുറച്ചു കാലം മാത്രമാണ് ആയതെങ്കിലും ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് ഉണ്ണി . സിനിമയുടെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതുപോലെ തന്നെ തന്റെ നിലപടുകളിലും വ്യക്തത പുലർത്തുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് ഉണ്ണി തന്റെ ആരാധകരുമായി സമയം ചിലവഴിക്കാനും താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്ത് വിശേഷം ഉണ്ടെങ്കിലും താരം അത് ആരാധകരുമായി പങ്കുവെക്കാറുണ്ട് . ഇതായിപ്പോൾ സോഷ്യല്‍മീഡിയയില്‍ കാണുന്ന ചില പ്രവണതകളെ കുറിച്ച് മനസ് തുറക്കുകയാണ് താരം.
സോഷ്യല്‍മീഡിയയില്‍ കാണുന്ന ചില പ്രവണതകള്‍ കാണുമ്പോള്‍ തന്റെ മനസു വേദനിക്കുന്നുവെന്ന് താരം പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത് . ചില കാഴ്ചകൾ നമ്മുടെ മനസ്സു മടുപ്പിക്കും എന്നു പറയുന്നത് എത്ര ശെരിയാണ്. ഇന്ന് ഞാൻ കണ്ട ഒരു കാഴ്ച്ച എന്റെ മനസ്സ് വേദനിപ്പിച്ചത് കൊണ്ടാണ് ഈ വാക്കുകൾ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതെന്ന് താരം പറയുന്നു.
കഴിഞ്ഞ ദിവസം മയക്കുമരുന്നു കേസില്‍ പിടിയിലായ ഒരു യുവാവ് പിടിക്കപ്പെട്ട സമയത്ത് ചോദിച്ച ഒരു ചോദ്യത്തിന് നല്‍കിയ ഉത്തരം തഗ് ലൈഫ് വീഡിയോ ആയി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് താരം തുറന്നു പറയുന്നത്.
തെറ്റുകളില്‍ നിന്ന് മോചിതനായി, ഒരു പുതിയ മനുഷ്യനായി മാറാന്‍ അയാള്‍ക്ക് വേണ്ട സാഹചര്യങ്ങളൊരുക്കാന്‍ ആരും തയ്യാറായില്ലെങ്കിലും അയാള്‍ ചെയ്തതും പറഞ്ഞതുമായ തെറ്റുകളെ ആഘോഷിക്കുകയാണ് സോഷ്യല്‍മീഡിയ ചെയ്തതെന്ന് നടന്‍ വിമര്‍ശിക്കുന്നു. തെറ്റുകളെ ഹീറോയിസമാക്കി ആഘോഷിക്കുന്ന പ്രവണത ശരിയാണെന്നു തോന്നുന്നില്ല . സോഷ്യല്‍മീഡിയ സമൂഹത്തെ പ്രചോദിപ്പിക്കാനുപയോഗിക്കണമെന്നും താരം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിനെ പൂർണ്ണ രൂപം ഇങ്ങനെ : –
ചില കാഴ്ചകള്‍ നമ്മുടെ മനസ്സു മടുപ്പിക്കും എന്നു പറയുന്നത് എത്ര ശെരിയാണ്. ഇന്ന് ഞാന്‍ കണ്ട ഒരു കാഴ്ച്ച എന്റെ മനസ്സ് വേദനിപ്പിച്ചത് കൊണ്ടാണ് ഈ വാക്കുകള്‍ നിങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. മയക്കു മരുന്നു കേസില്‍ പിടിയിലായ ഒരാളുടെ വാക്കുകളെ തഗ് ലൈഫ് വീഡിയോ ആക്കി ആണ് നമ്മുടെ ചില പോപ്പുലര്‍ സോഷ്യല്‍ മീഡിയ പേജുകള്‍ ഷെയര്‍ ചെയ്തത്. ഇനിയെന്താണ് എന്ന ചോദ്യത്തിന് അയാള്‍ നല്‍കുന്ന ഉത്തരം, ഇനിയും താന്‍ ഈ പരിപാടി തുടരും എന്നും തനിക്കു തന്റെ കുടുംബം നോക്കണം വക്കീലിന് ഫീസ് കൊടുക്കണം എന്നുമാണ്. അയാള്‍ വളരെ സത്യസന്ധമായി ഉത്തരം പറഞ്ഞു എങ്കിലും നമ്മുടെ സമൂഹം ആ വാക്കുകളെ ആഘോഷിക്കുന്ന രീതിയാണ് എന്നെ അസ്വസ്ഥനാക്കിയത്. നമ്മള്‍ എന്താണ് ചെയ്യുന്നത്..?
ഒരു സാധാരണ മനുഷ്യനായി, അല്ലെങ്കില്‍ ഒരു പുതിയ മനുഷ്യനായി അയാള്‍ക്ക് മാറാന്‍ ഉള്ള സഹായമോ അതിനുള്ള അന്തരീക്ഷമോ ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വേണ്ട (അതാണ് ചെയ്യേണ്ടത് എങ്കിലും), ആ തെറ്റുകളെ ആഘോഷിക്കാതെയും അതിനെ വലിയ ഹീറോയിസം ആക്കി കാണിക്കാതെയും ഇരുന്നു കൂടെ. നമ്മുടെ കുട്ടികള്‍ സ്‌കൂളില്‍ വരെ മയക്കു മരുന്നുമായി പിടിക്കപ്പെടുന്ന വാര്‍ത്തകള്‍ നമ്മള്‍ ദിനവും വാര്‍ത്താ മാധ്യമങ്ങളിലൂടെ വായിക്കുന്ന അവസ്ഥ ആണിപ്പോള്‍…
നമ്മള്‍ അത് വെറുതെ വായിച്ചു വിടുന്നു…ശേഷം സോഷ്യല്‍ മീഡിയയില്‍ കൂടി അത്തരം തെറ്റുകളെ ഹീറോയിസം ആയി ആഘോഷിക്കുന്നു. വേദനാജനകമായ കാര്യം ആണത്.. ഒരുപാട് ആളുകളിലേക്ക് എത്തുന്ന ഒരു മാധ്യമം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, അത് സമൂഹത്തെ പ്രചോദിപ്പിക്കുന്നതിനു ഉപയോഗിക്കു…നമ്മുടെ കുട്ടികളേയും യുവതീയുവാക്കളെയും അവരുടെ സ്വപ്നങ്ങളിലേക്കു ചിറക് വിരിച്ചു പറക്കാന്‍ പ്രേരിപ്പിക്കു..അതാവട്ടെ അവരുടെ ലഹരി..ആ ലഹരി അവരില്‍ നിറക്കുകയാവട്ടെ നമ്മുടെ ലക്ഷ്യവും…പക്ഷെ ഈ കാണുന്ന തെറ്റുകളുടെ തഗ് ലൈഫ് ആഘോഷങ്ങള്‍ മനസ്സിടിച്ചു കളയുന്നു.. ഒന്നും ചെയ്യാതെയും പറയാതെയും വെറുതെ ഇരിക്കേണ്ട സമയമല്ല ഇത്..കണ്ണും കാതും തുറക്കാനുള്ള സമയമാണ്…പ്രവര്‍ത്തിക്കേണ്ട സമയമാണ്..
I happened to see a so called, “glorified thug life” video on quite a few popular media pages, in which the guy found guilty of the possession of drugs, answers back to a question on how’s he gonna lead his life post this issue. His response really shook me and made me look into the issues we are facing real time… I don’t blame the guy for genuinely letting us know that he will resort to the same drug business because he has to take care of his family and pay the bills of his lawyer . But what really happened here is that the response has been glorified and it is one dirty thing we are doing as a society right now ….Why are we using social media to glorify mistakes … shouldn’t we make a system that helps this man to resort to a normal way of making a living for himself and his family ! What is so “thug” about it considering the fact, which we all know now, that the drug abuse has reached our door steps. Cases of kids using it in schools have been reported and we are so casually reading about in the newspaper ! What are we doing about it other than using popular media pages to glorify acts such as this…. I genuinely request to Please post inspiring stories that becomes a drug for young men and women …. Motivate them to chase their dream that works like a drug…since these pages and we in general use technology that reaches to people beyond our knowledge, can we then use it for the betterment of the society and not to glorify mistakes..
But what is happening now is totally disappointing..
Something, we as a society need to think and act upon asap..
unnimukundan- crticizes-thug life video- social media