general
ഭഗവന്‍ ചെയ്ത പോലൊന്നും ഉണ്ണി മുകുന്ദന്‍ ചെയ്തിട്ടില്ലല്ലോ, ചെയ്യത്തുമില്ലല്ലോ!; ഉണ്ണി മുകുന്ദനെ അയ്യപ്പനായി കാണാന്‍ സാധിക്കില്ലെന്ന് പൊങ്കാലയിടാന്‍ എത്തിയ സ്ത്രീകള്‍
ഭഗവന്‍ ചെയ്ത പോലൊന്നും ഉണ്ണി മുകുന്ദന്‍ ചെയ്തിട്ടില്ലല്ലോ, ചെയ്യത്തുമില്ലല്ലോ!; ഉണ്ണി മുകുന്ദനെ അയ്യപ്പനായി കാണാന്‍ സാധിക്കില്ലെന്ന് പൊങ്കാലയിടാന്‍ എത്തിയ സ്ത്രീകള്‍
ലോക പ്രശ്‌സതമായ ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ തുടങ്ങിയിരിക്കകുയാണ്. പത്തരയ്ക്ക് തന്നെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. പിന്നാലെ ക്ഷേത്ര പരിസരവും നഗരവീഥികളും ഭക്തജനങ്ങളാല്‍ നിറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നടക്കാതിരുന്ന പൊങ്കാല മഹോത്സവം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ആരംഭിച്ചത്.
അതിനാല്‍ തന്നെ വന്‍ ജനത്തിരക്കാണ് നഗരവീഥികളിലുട നീളം അനുഭവപ്പെടുന്നത്. അന്യദേശങ്ങളില്‍ നിന്ന് വരെയെത്തിയ ഭക്തര്‍ നഗരത്തില്‍ പലയിടങ്ങളിലായി പൊങ്കാലയിട്ടു. തമിഴ് നാട്ടില്‍ നിന്നു വരെ പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയ ഭക്ത ജനങ്ങളുണ്ട്. വീണ്ടും ആറ്റുകാലമ്മയുടെ തിരസന്നിധിയില്‍ പൊങ്കാലയര്‍പ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഭക്തര്‍.
ഈ വേളയില്‍ നിരവധി യൂട്യൂബ് ചാനലുകള്‍ ആണ് ഭക്തിസാന്ദ്രമായ നഗരവീഥിയും ഭക്തരുടെ സന്തോഷവും ഒപ്പിയെടുക്കുവാന്‍ എത്തിയത് ഈ വേളയില്‍ അവതാരകന്റെ ചോദ്യത്തിന് ചില സ്ത്രീകള്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനം റിലീസിനെത്തിയ ഉണ്ണിമുകുന്ദന്‍ ചിത്രമായിരുന്നു മാളികപ്പുറം. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. പിന്നാലെ അടുത്ത തലമുറ തന്നെയാണ് അയ്യപ്പനായി കാണുകയെന്നും അയ്യപ്പനെക്കാളും വലിയ സൂപ്പര്‍ഹീറോ ഇല്ലെന്നും തല്‍ക്കാലം താനാണ് അയ്യപ്പനെന്നും നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.നടന്റെ ഈ പരാമര്‍ശത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്നു അവതാരകന്റെ ചോദ്യം.
ഉണ്ണി മുകുന്ദന്‍ ഒരു നടന്‍ ആണെന്നും അദ്ദേഹത്തെ അയ്യപ്പനായി കാണാന്‍ സാധിക്കില്ല എന്നുമാണ് ആറ്റുകാല്‍ പൊങ്കാലയിടാന്‍ എത്തിയ സ്ത്രീകള്‍ പറയുന്നത്. അയ്യപ്പനെ അയ്യപ്പനായി തന്നെയേ കാണാന്‍ സാധിക്കുകയുള്ളുവെന്നും ഇത് ഒരു തെറ്റായ അഭിപ്രായമാണെന്നും അവര്‍ പറഞ്ഞു.
‘അങ്ങനെയൊന്നും കാണില്ല, അയ്യപ്പനെ അയ്യപ്പനായി തന്നെയേ കാണുകയുള്ളൂ. ഉണ്ണി മുകുന്ദന്‍ വന്നിട്ടൊന്നും യാതൊരു രക്ഷയുമില്ല. അത് തെറ്റായ അഭിപ്രായമാണ്. ഞങ്ങള്‍ അയ്യപ്പനെ അയ്യപ്പനായി തന്നെയേ കാണുകയുള്ളൂ’.
‘ഉണ്ണി മുകുന്ദന്‍ ഒരു നടനാണ്. അദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നില്ല. ഞങ്ങള്‍ ഭഗവാനെ തൊഴുന്നതാണ്. ഞങ്ങളുടെ അയ്യപ്പനെ ഉണ്ണി മുകുന്ദനായി കാണാന്‍ പറ്റില്ല. ഭഗവന്‍ ചെയ്ത പോലൊന്നും ഉണ്ണി മുകുന്ദന്‍ ചെയ്തിട്ടില്ലാലോ, ചെയ്യത്തുമില്ലല്ലോ’ എന്നും അവര്‍ സിനിഫൈല്‍ എന്ന യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.
