Social Media
ഈ ഒത്തുതീർപ്പിലും പൈസ വാങ്ങിയിട്ടില്ല, ബാഡ് ബോയ്സ് നിർമാതാവിന്റെ ഭീഷണിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഉണ്ണി വ്ളോഗ്സ്
ഈ ഒത്തുതീർപ്പിലും പൈസ വാങ്ങിയിട്ടില്ല, ബാഡ് ബോയ്സ് നിർമാതാവിന്റെ ഭീഷണിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഉണ്ണി വ്ളോഗ്സ്
കഴിഞ്ഞ ദിവസമായിരുന്നു ബാഡ് ബോസ് സിനിമയെ കുറിച്ച് നെഗറ്റീവ് റിവ്യൂ പറഞ്ഞ യൂട്യൂബ് വ്ലോഗറെ നിർമ്മാതാവും നടി ഷീലു എബ്രഹാമിന്റെ ഭർത്താവുമായ എബ്രഹാം മാത്യു ഫോണിൽ വിളിച്ച് ഭീ ഷണിപ്പെടുത്തിയെന്ന വാർത്ത പുറത്തെത്തിയത്. ഇപ്പോഴിതാ ഇതൊരു താക്കീത് ആണെന്നും റിവ്യൂ നീക്കം ചെയ്തില്ലെങ്കിൽ രാവിലെ വിവരം അറിയും എന്നുമാണ് എബ്രഹാം മാത്യും ഫോണിൽ പറഞ്ഞത്.
ഇപ്പോഴിതാ ഈ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി വ്ളോഗ്സ്. പുതിയ വീഡിയോയിൽ ഉണ്ണി പറയുന്നതിങ്ങനെ;
ആരെയും ഉപദ്രവിക്കാനോ സിനിമയെ മോശമായി കാണിക്കാനോ അന്യായമായി സമ്പാദിക്കാനോ അല്ല ഉദ്ദേശം. ഈ യൂട്യൂബ് ചാനലിൽ പോകുന്ന ഒരു വീഡിയോയ്ക്കും റിവ്യൂവിനും പൈസ വാങ്ങി അല്ല ചെയ്യുന്നത്. സിനിമ റിവ്യൂ ചെയ്യുമ്പോൾ നിരവധി ഫോൺ കാളുകൾ വരാറുണ്ട്. പ്രൊഡ്യൂസഴ്സ് അസോസിയേഷനെ ശത്രു സ്ഥാനത്ത് നിർത്താനുള്ള ഉദ്ദേശം ഒന്നുമില്ല. പ്രൊഡ്യൂസറിന്റെ പ്രതികരണവും മാനസികാവസ്ഥയും മനസിലാക്കാവുന്നതേയുള്ളു.
ഇനി മറ്റൊരു സിനിമ അദ്ദേഹം എടുത്ത് അത് ഗംഭീരമായാൽ അത് ഗംഭീരം എന്ന് തന്നെ പറയും. സാധാരണ ഒരു വ്യക്തി എന്ന നിലയിൽ പേടിയുണ്ട്. പബ്ലിഷ് ചെയ്തിരുന്ന രണ്ട് വീഡിയോയും ഡിലീറ്റ് ചെയ്യുകയാണ്. ഈ ഒത്തുതീർപ്പിലും പൈസ വാങ്ങിയിട്ടില്ല. എനിക്ക് യൂട്യൂബിൽ നിന്ന് മാന്യമായ പൈസ കിട്ടുന്നുണ്ട്. അതിൽ തൃപ്തനാണ്. സിനിമ കാണുകയും അതിൽ സത്യസന്ധമായ റിവ്യൂ പറയാനും അനുവദിച്ചാൽ മതി. സംഭവത്തിൽ എന്നെ പിന്തുണച്ച ആളുകൾക്കും യൂട്യൂബ് സംഘടനയായ കിക്കിനും ഉണ്ണി നന്ദി പറയുകയുെ ചെയ്തു.
ബാഡ് ബോയ്സ് സിനിമയെ കുറിച്ച് ഉണ്ണി നൽകിയ റിവ്യുവിന് പിന്നാലെയായിരുന്നു നിർമാതാവ് ഭീഷണിയുമായി രംഗത്തുവന്നത്. നെഗറ്റീവ് റിവ്യു നൽകി സിനിമയെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു എബ്രഹാം മാത്യു ആരോപിച്ചത്. റിവ്യു യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നുമാണ് നിർമാതാവ് പറഞ്ഞത്.
എവർ ഗ്രീൻ സൂപ്പർ സ്റ്റാറായ റഹ്‌മാന്റെ തിരിച്ചു വരവ് ചിത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോർജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
അഡാർ ലൗ എന്ന ഒമർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിന്റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ്.