Connect with us

എല്ലാ കാര്യത്തിനും നമ്മളോടൊപ്പം ചേര്‍ന്ന് നിന്ന് വളരെ സപ്പോര്‍ട്ടീവ് ആയ ആര്‍ട്ടിസ്റ്റാണ്. ദിലീപ് സാറിന്റെ പടം ചെയ്യാന്‍ എല്ലാവര്‍ക്കും നല്ല താല്‍പര്യമാണ്. ഭയങ്കര ജോളിയാണ് ലൊക്കേഷനില്‍; തുറന്ന് പറഞ്ഞ് ഉണ്ണി ഫിഡാക്

News

എല്ലാ കാര്യത്തിനും നമ്മളോടൊപ്പം ചേര്‍ന്ന് നിന്ന് വളരെ സപ്പോര്‍ട്ടീവ് ആയ ആര്‍ട്ടിസ്റ്റാണ്. ദിലീപ് സാറിന്റെ പടം ചെയ്യാന്‍ എല്ലാവര്‍ക്കും നല്ല താല്‍പര്യമാണ്. ഭയങ്കര ജോളിയാണ് ലൊക്കേഷനില്‍; തുറന്ന് പറഞ്ഞ് ഉണ്ണി ഫിഡാക്

എല്ലാ കാര്യത്തിനും നമ്മളോടൊപ്പം ചേര്‍ന്ന് നിന്ന് വളരെ സപ്പോര്‍ട്ടീവ് ആയ ആര്‍ട്ടിസ്റ്റാണ്. ദിലീപ് സാറിന്റെ പടം ചെയ്യാന്‍ എല്ലാവര്‍ക്കും നല്ല താല്‍പര്യമാണ്. ഭയങ്കര ജോളിയാണ് ലൊക്കേഷനില്‍; തുറന്ന് പറഞ്ഞ് ഉണ്ണി ഫിഡാക്

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.

മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു.

ഇപ്പോഴിതാ ദിലീപ്, മോഹന്‍ലാല്‍, എന്നിവര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഉണ്ണി ഫിഡാക്. മലയാള സിനിമയില്‍ ഡാന്‍സര്‍മാരെയെല്ലാം ഒരു കുടകീഴില്‍ കൊണ്ടുവരുന്ന സംഘടനയാണ് ഫെഫ്ക ഡാന്‍സേര്‍സ് യൂണിയന്‍. അതിന്റെ അമരക്കാരില്‍ ഒരാളാണ് ഉണ്ണി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

‘ദേവദൂതന്‍ എന്ന സിനിമയ്ക്ക് ഊട്ടിയിലായിരുന്നു ഷൂട്ട്. ലാല്‍ സാറിനെ ഞാനൊക്കെ ആദ്യമായി കാണുന്നത് ഊട്ടിയില്‍ വെച്ചിട്ടാണ്. പുള്ളിയെ ആദ്യം കണ്ടപ്പോള്‍ ഒരുതരം രോമാഞ്ചം ആയിരുന്നു. ഞങ്ങള്‍ ഇങ്ങനെ സ്റ്റാക്കായി നിന്ന് പോയി. എന്തോ ദൈവം വരുന്നത് പോലെ ഒരു ഫീല്‍ ആയിരുന്നു. ആകെ ബ്ലാങ്ക് ആയി പോയി. ഡാന്‍സിനിടെ സ്‌റ്റെപ്പ് ഒക്കെ തെറ്റിച്ചു. നമ്മുടെ കോണ്‍സന്‍ട്രേഷന്‍ മുഴുവന്‍ പള്ളിയില്‍ ആയിരുന്നു,’

‘പുള്ളിയുടെ മുഖമൊക്കെയാണ് നമ്മള്‍ കാണുന്നത്. മാസ്റ്റര്‍ പറയുന്നത് ഒന്നും ശ്രദ്ധിച്ചില്ല. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. നമ്മളെ അപ്പോള്‍ തന്നെ ഊട്ടിയില്‍ നിന്ന് ഗേറ്റ്ഔട്ട് അടിച്ചു. മോഹന്‍ലാല്‍ സാര്‍ അല്ല, മാസ്റ്ററാണ് പറഞ്ഞത്. അദ്ദേഹം അറിഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ല,’

‘ഇപ്പോഴും ചില ഡാന്‍സേര്‍സിന് അങ്ങനെ ഉണ്ടാവാറുണ്ട്. പുതിയതായി വരുന്ന ഡാന്‍സേഴ്‌സിന് സംഭവിക്കാറുണ്ട്. വിജയുടെ പടത്തിന് പോയിട്ട് ഒന്നും ചെയ്യാതെ നിന്നെന്ന് അവിടെ നിന്ന് വിളിച്ച് പറഞ്ഞിട്ടുണ്ട്. പുള്ളിയെ കണ്ട് സ്റ്റാക്കായി പോയി. ഇവരെയൊക്കെ ആദ്യമായി കാണുമ്പോള്‍ അങ്ങനെയാണ്. രജനി സാറിന്റെ ഒപ്പം വര്‍ക്ക് ചെയ്തപ്പോള്‍ രണ്ടു മൂന്ന് പയ്യന്മാര്‍ക്ക് ഇങ്ങനെ പറ്റിയിട്ടുണ്ട്,’

‘ദിലീപ് സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ കംഫര്‍ട്ടബിള്‍ ആണ്. പുള്ളി എല്ലാവരെയും പേര് പറഞ്ഞ് തന്നെ വിളിക്കും. അപ്പോള്‍ തന്നെ നമ്മള്‍ കംഫര്‍ട്ടബിള്‍ ആവും. പുള്ളി എല്ലാ കാര്യത്തിനും നമ്മളോടൊപ്പം ചേര്‍ന്ന് നിന്ന് വളരെ സപ്പോര്‍ട്ടീവ് ആയ ആര്‍ട്ടിസ്റ്റാണ്. ദിലീപ് സാറിന്റെ പടം ചെയ്യാന്‍ എല്ലാവര്ക്കും നല്ല താല്‍പര്യമാണ്. ഭയങ്കര ജോളിയാണ് ലൊക്കേഷനില്‍,’

‘ചില നടന്മാരോടൊപ്പം ചെയ്യാന്‍ വലിയ പാടാണ്. ഡാന്‍സ് അറിയാത്ത ആര്‍ട്ടിസ്റ്റ് ആയിരിക്കും. മാസ്റ്റര്‍ വലിയ വലിയ സ്‌റ്റെപ്പിടും ഇവരെക്കൊണ്ട് അത് പറ്റില്ല. ഞങ്ങള്‍ നിന്ന് കഷ്ടപ്പെട്ട് 10,25 ടെക്ക് എടുത്താലും ശരിയാവില്ല. ഓരോ ടേക്കിലും ഞങ്ങള്‍ ചെയ്ത കൊണ്ടിരിക്കും ആര്‍ട്ടിസ്റ്റുകള്‍ തെറ്റിച്ചോണ്ട് ഇരിക്കും. നമുക്കത് ഭയങ്കര കഷ്ടപ്പാടാണ്,’

‘പുതിയ താരങ്ങള്‍ പലരും ചെയ്യാന്‍ പറ്റില്ലെങ്കില്‍ പറഞ്ഞ് മാറി നില്‍ക്കാറുണ്ട്. പക്ഷെ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ എന്തിനും റെഡിയാണ്. അതുകൊണ്ടാണ് അവരിപ്പോഴും സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ നില്‍ക്കുന്നത്. ഇപ്പോഴുള്ളവര്‍ കഷ്ടപ്പെട്ടാല്‍ അവര്‍ക്കും ആ പദവിയില്‍ എത്താം,’

‘ലാല്‍ ജോസ് സാറിന് കൊറിയോഗ്രാഫറിന്റെ ആവശ്യമില്ല. അദ്ദേഹം ഗംഭീരമായിട്ട് എടുക്കും. ചില സംവിധായകര്‍ അങ്ങനെയുണ്ട്. ഡാന്‍സ് ഓറിയെന്റഡ് ആയി വരുമ്പോള്‍ തീര്‍ച്ചയായും മാസ്റ്റര്‍ വേണം. അല്ലാതെ ഒരു സംവിധായകന് മാത്രമായി പറഞ്ഞു കൊടുക്കാന്‍ കഴിയില്ല. ചില ഡ്യുവറ്റില്‍ സംവിധായകന്‍ മതിയാവും. മിക്കതും ലാല്‍ ജോസ് സാര്‍ തന്നെയാണ് എടുക്കാറ്. പ്രേമത്തില്‍ അല്‍ഫോണ്‍സ് പുത്രനും ചെയ്തിട്ടുണ്ട് അങ്ങനെ,’ എന്നും ഉണ്ണി ഫിഡാക് പറഞ്ഞു.

വാണിജ്യ സിനിമകളിലേക്ക് വരുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഗാനങ്ങള്‍. ചില ഗാനങ്ങള്‍ക്ക് നൃത്തവും അഭിവാജ്യ ഘടകമായി വരാറുണ്ട്. നായകന്റെയും നായികയുടെയും എന്‍ട്രി മുതല്‍ പ്രണയ രംഗങ്ങള്‍ക്ക് വരെ മനോഹരമായ ഡാന്‍സ് രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താറുണ്ട്.

സിനിമയിലെ ഡാന്‍സ് രംഗങ്ങള്‍ സംവിധായകര്‍ക്ക് പുറമെ കൊറിയോഗ്രാഫര്‍ മാരാണ് സംവിധാനം ചെയ്യുക. സ്‌റ്റെപ്പുകള്‍ ഒരുക്കുന്നത് മുതല്‍ ഒരു ഡാന്‍സ് രംഗത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അവരുടേതായിരിക്കും. നായകനും നായികയ്ക്കും പുറമെ നിരവധി ഡാന്‍സേര്‍സും ഒരു ഗാനരംഗത്തില്‍ ഉണ്ടാവാറുണ്ട്. ഒരു പാട്ടിന്റെ അലെങ്കില്‍ ഡാന്‍സ് സീനിന്റെ പൂര്ണതയ്ക്ക് കാരണക്കാരാവുന്നത് അവരാണ് എന്ന് തന്നെ പറയാം.

Continue Reading
You may also like...

More in News

Trending

Recent

To Top