Malayalam
ലീലയുടെ തിരക്കഥ ഞാന്‍ എഴുതാന്‍ പാടില്ലായിരുന്നു, ലീലയില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല; തിരക്കഥാകൃത്ത് ഉണ്ണി ആര്‍
ലീലയുടെ തിരക്കഥ ഞാന്‍ എഴുതാന്‍ പാടില്ലായിരുന്നു, ലീലയില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല; തിരക്കഥാകൃത്ത് ഉണ്ണി ആര്‍
ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ലീല. ഇപ്പോഴിതാ ഈ സിനിമയുടെ തിരക്കഥ താന്‍ എഴുതാന്‍ പാടില്ലായിരുന്നെന്ന് പറയുകയാണ് ഉണ്ണി. ആര്‍. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥകള്‍ സിനിമയാക്കുമ്പോള്‍ ആത്മാവ് ചോര്‍ന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലീല കഥ തന്നെയായിരുന്നു നല്ലത്. പാളിപ്പോയതാണ്. അത് ഞാന്‍ എഴുതാന്‍ പാടില്ലായിരുന്നു. സിനിമയെന്ന നിലയ്ക്ക് ലീലയില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല. ആ കഥ തൊടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. സ്വന്തം കഥകള്‍ സിനിമ ആക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
പലരും കഥകള്‍ സിനിമയാക്കാന്‍ ചോദിക്കാറുണ്ട്. ആത്മാവ് ചോര്‍ന്നുമെന്ന് തോന്നാറുണ്ട് ഉണ്ണി ആര്‍ പറഞ്ഞു. ഒഴിവുദിവസത്തെ കളി, കാളിനാടകം, കോട്ടയം17, ലീല എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചെറുകഥകളാണ്. ബിഗ് ബി, അന്‍വര്‍, ചാപ്പാ കുരിശ്, മുന്നറിയിപ്പ്, ചാര്‍ലി, ലീല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
രഞ്ജിത്ത് നിര്‍മ്മിച്ചു സംവിധാനം ചെയ്ത് 2016 ല്‍ റിലീസ് ചെയ്ത സിനിമയാണ് ലീല. മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്.
ബിജു മേനോന്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പാര്‍വതി നമ്പ്യാര്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, കരമന സുധീര്‍, ജഗദീഷ്, പ്രിയങ്ക എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.