Connect with us

സ്‌നേഹപ്രകടനം കാണക്കാനുള്ള സ്ഥലമാണോ ഇത്; നയന്‍താര അല്ലു അര്‍ജുനെ അപമാനിച്ചു

Malayalam

സ്‌നേഹപ്രകടനം കാണക്കാനുള്ള സ്ഥലമാണോ ഇത്; നയന്‍താര അല്ലു അര്‍ജുനെ അപമാനിച്ചു

സ്‌നേഹപ്രകടനം കാണക്കാനുള്ള സ്ഥലമാണോ ഇത്; നയന്‍താര അല്ലു അര്‍ജുനെ അപമാനിച്ചു

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്‌നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കരിയറിലും ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന നയന്‍താരയ്ക്ക് പൂര്‍ണ പിന്തുണയുമായി വിഘ്‌നേശ് ശിവന്‍ ഒപ്പമുണ്ട്. വിഘ്‌നേശിന്റെ വരവോടെയാണ് കരിയറിന് കുറേക്കൂടി പ്രാധാന്യം നല്‍കിയതെന്ന് അടുത്തിടെ നയന്‍താര പറയുകയുണ്ടായി.

വര്‍ഷങ്ങള്‍ നീണ്ട കരിയര്‍ഗ്രാഫില്‍ സൂപ്പര്‍താരമായിരുന്നെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ നയന്‍താരയ്ക്ക് കുറച്ചേ ലഭിച്ചിട്ടുള്ളൂ. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രശംസ നടിക്ക് നേടിക്കൊടുത്തത് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമയാണ്. അതുവരെ കണ്ടിരുന്ന നയന്‍താരയില്‍ നിന്നും വലിയ മേക്കോവറോടെയാണ് ചിത്രത്തില്‍ നയന്‍താര എത്തിയത്.

മികച്ച പ്രകടനം കാഴ്ച വെച്ച താരത്തിന് നിരവധി പുരസ്‌കാരങ്ങളും നാനും റൗഡി താനിലൂടെ ലഭിച്ചു. സംവിധായകനെന്ന നിലയില്‍ വിഘ്‌നേശിന് കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ സിനിമയുമാണ് നാനും റൗഡി താന്‍. സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നയന്‍താരയും വിഘ്‌നേശ് ശിവനും അടുക്കുന്നത്. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ച് വെച്ചിരുന്നില്ല. സിനിമാ ചടങ്ങുകള്‍ക്ക് ഇരുവരും ഒരുമിച്ചാണ് എത്തിയിരുന്നത്.

2016 ലെ ഒരു അവാര്‍ഡ് നിശയില്‍ നിന്നുള്ള നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും ദൃശ്യങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മികച്ച നടിക്കുള്ള പുരസ്‌കാരം വാങ്ങാന്‍ വേദിയിലെത്തിയതായിരുന്നു നയന്‍താര. നടന്‍ അല്ലു അര്‍ജുനാണ് പുരസ്‌കാരം നടിക്ക് പുരസ്‌കാരം നല്‍കാന്‍ വേദിയിലെത്തിയത്. എന്നാല്‍ അല്ലു അര്‍ജുന് പകരം വിഘ്‌നേശ് ശിവനില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ താനാഗ്രഹിക്കുന്നെന്ന് നയന്‍താര മൈക്കിലൂടെ പറഞ്ഞു. വിഘ്‌നേശ് വേദിയിലെത്തി നടിക്ക് പുരസ്‌കാരം നല്‍കുകയും ചെയ്തു.

അല്ലു അര്‍ജുന്‍ ഇതെല്ലാം കണ്ട് കൊണ്ട് വേദിയിലുണ്ട്. നയന്‍താര നടനെ അപമാനിക്കുകയാണ് ചെയ്തതെന്നാണ് സോഷ്യല്‍മീഡിയയില്‍ വന്ന ആക്ഷേപം. സ്‌നേഹപ്രകടനത്തിന് വേണ്ടി അല്ലു അര്‍ജുനെ പോലൊരു താരത്തെ വേദിയില്‍ വെച്ച് അവഗണിക്കേണ്ടതുണ്ടോ എന്ന ചോദ്യവും വന്നു. നയന്‍താരയുടെ താരമൂല്യം കാെണ്ട് മാത്രമാണ് അന്ന് നടിക്കെതിരെ വലിയ വിമര്‍ശനം വരാതിരുന്നത്.

എന്നാല്‍ നയന്‍താരയുടെ പ്രവൃത്തിയില്‍ അല്ലു അര്‍ജുന് പരിഭവവമൊന്നും ഉണ്ടായിരുന്നില്ല. ചിരിച്ച് കൊണ്ടാണ് അല്ലു വേദിയില്‍ നിന്നത്. അല്ലു അര്‍ജുനും നയന്‍താരയും ഇതുവരെ ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. തെലുങ്ക് സിനിമാ രംഗത്ത് നയന്‍താര ഇപ്പോള്‍ സജീവമല്ല. ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍ എന്ന സിനിമയിലാണ് നടിയെ തെലുങ്ക് പ്രേക്ഷകര്‍ കണ്ടത്. വിഘ്‌നേശിനും നയന്‍താരയ്ക്കും അടുത്ത കാലത്തായി സിനിമാ രംഗത്ത് വലിയ വിമര്‍ശനങ്ങള്‍ വരാറുണ്ട്.

അടുത്തിടെ വസ്ത്രത്തില്‍ ചവിട്ടിയ ആളെ നയന്‍താര രൂക്ഷമായി നോക്കുന്ന വീഡിയോ വലിയ തോതില്‍ വൈറലായി. നടിയുടെ പ്രതിച്ഛായക്ക് അടുത്ത കാലത്ത് ചെറിയ കോട്ടവും വന്നിട്ടുണ്ട്. പ്രൊമോഷന്‍ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നയന്‍താരയുടെ രീതി. എന്നാല്‍ സ്വന്തം നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് നടിയെത്തി. അന്നപൂരാണിയാണ് നയന്‍താരയുടെ പുതിയ ചിത്രം. മുതിര്‍ന്ന നടന്‍ സത്യരാജുള്‍പ്പെടെ പ്രൊമോഷന് വന്നെങ്കിലും നയന്‍താര വരാന്‍ തയ്യാറായില്ല. താരമൂല്യം പരിഗണിച്ച് നടിയുടെ കടുംപിടുത്തത്തിന് നിര്‍മാതാക്കള്‍ തയ്യാറാവുകയും ചെയ്യുന്നു.

ഒരാഴ്ച മുമ്പാണ് നയന്‍താര തന്റെ മുപ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിച്ചത്. മക്കളായ ഉയിരിനും ഉലകത്തിനും ഭര്‍ത്താവ് വിക്കിക്കുമൊപ്പം കേക്ക് മുറിച്ചായിരുന്നു നയന്‍താരയുടെ പിറന്നാള്‍ ആഘോഷം. മക്കളുടെ ജനനത്തിന് ശേഷം ഓരോ ദിവസവും നയന്‍താരയ്ക്കും വിക്കിക്കും ആഘോഷമാണ്. പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പിനൊപ്പമായിരുന്നു വിഘ്‌നേഷ് ശിവന്‍ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ പിറന്നാളായിട്ട് ഭാര്യയ്ക്ക് വിക്കി സമ്മാനമൊന്നും നല്‍കിയില്ലേ എന്ന സംശയം ആരാധകര്‍ക്കുണ്ടായിരുന്നു.

ആ സംശയത്തിന്റെ ആവശ്യം ഇനി ഇല്ല. വിക്കി കരുതിവെച്ച സമ്മാനം നയന്‍താരയുടെ കൈകളിലെത്തി. എന്താണ് സമ്മാനമെന്ന് വെളിപ്പെടുത്തി സോഷ്യമീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട് നയന്‍സ്. മെഴ്‌സിഡസ് മെബാക്ക് എന്ന കോടികള്‍ വിലയുള്ള ആഢംബര കാറാണ് ഇത്തവണ ഭാര്യയ്ക്കായി വിക്കി വാങ്ങിയത്. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം സുന്ദരി… വിക്കി എന്റെ പ്രിയപ്പെട്ട ഭര്‍ത്താവ്… ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനം നല്‍കിയതിന് നന്ദി… ലവ് യൂ എന്നാണ് ഭര്‍ത്താവ് നല്‍കിയ പിറന്നാള്‍ സമ്മാനത്തിനൊപ്പമുള്ള ചിത്രം പങ്കിട്ട് നയന്‍താര കുറിച്ചത്.

More in Malayalam

Trending

Recent

To Top