Malayalam
ചാക്കോച്ചന്റെ ഇഷ്ട നായിക ആര്? മറുപടി കേട്ട് തലയിയിൽ കൈവെച്ച് ഉണ്ണി മുകുന്ദൻ
ചാക്കോച്ചന്റെ ഇഷ്ട നായിക ആര്? മറുപടി കേട്ട് തലയിയിൽ കൈവെച്ച് ഉണ്ണി മുകുന്ദൻ
മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോകളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയുടെ വമ്ബന്‍ വിജയത്തിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിനുണ്ടായത്.
ഇടയ്ക്ക് സിനിമയില്‍ ഇടവേള ഉണ്ടായെങ്കിലും തിരിച്ചുവരവില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് ചാക്കോച്ചന് മുന്നേറികൊണ്ടിരിക്കുന്നത്. ചാക്കോച്ചനൊപ്പം മല്ലു സിംഗ് എന്ന ചിത്രത്തില്‍ ഒന്നിച്ച നടനാണ് ഉണ്ണി മുകുന്ദന്.
വൈശാഖ് സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ചാക്കോച്ചന്റെയും ഉണ്ണി മുകുന്ദന്റെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു മല്ലു സിംഗ്. മല്ലു സിംഗിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന് മലയാളത്തില്‍ കൂടുതല്‍ സജീവമായത്. സിനിമകള്‍ക്ക് പുറമെ ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ചാക്കോച്ചനും ഉണ്ണി മുകുന്ദനും. മുന്‍പ് ചാക്കോച്ചന്റെ ഇഷ്ടനായിക ആരാണെന്നുളള ഉണ്ണിയുടെ ചോദ്യത്തിന് കുഞ്ചാക്കോ ബോബന് നല്കിയ മറുപടി വൈറലായിരുന്നു.
ഒരു ടിവിഷോയില്‍ ഉണ്ണി മുകുന്ദന്റെ ചോദ്യത്തിന് ചാക്കോച്ചന് മറുപടി നല്‍കിയിരുന്നത്. മല്ലും സിംഗില്‍ അഭിനയിക്കുന്നതിന് മുന്‍പ് ചാക്കോച്ചന് തന്നെ വിളിച്ച കാര്യവും തുടര്‍ന്ന് നല്കിയ പിന്തുണയുമൊക്കെ ഉണ്ണി മുകുന്ദന് തുറന്നുപറഞ്ഞു. പ്രിയ ചേച്ചി കഴിഞ്ഞാല്‍ ചാക്കോച്ചന്റെ ഇഷ്ട നായിക ആരാണ് എന്നായിരുന്നു ഉണ്ണിയുടെ ചോദ്യം. ഇതുവരെ നിരവധി റൊമാന്റിക്ക് സിനിമകളില്‍ ചാക്കോച്ചന് അഭിനയിച്ചല്ലോ. അപ്പോ ആരോടെങ്കിലും പ്രത്യേക ഇഷ്ടമൊക്കെ ഉണ്ടാവും എന്ന്് പറഞ്ഞുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ ചോദ്യം വന്നത്.
തുടര്‍ന്ന് ഉണ്ണി മുകുന്ദനെക്കുറിച്ച് മനസുതുറന്ന ചാക്കോച്ചന് അതിന് ശേഷമാണ് ചോദ്യത്തിന് മറുപടി നല്‍കിയത്. നായികമാരല്ല, ശ്രീവിദ്യ, കെപിഎസി ലളിത എന്നീ നടിമാരെ തനിക്ക് വലിയ ഇഷ്ടമാണെന്ന് ചാക്കോച്ചന് പറഞ്ഞു. നായികമാരില്‍ എല്ലാവരെയും ഇഷ്ടമാണെന്നായിരുന്നു പറഞ്ഞ ചാക്കോച്ചന് ആന്‍ അഗസ്റ്റിന്, നമിതാ പ്രമോദ്, ഭാവന, ഭാമ, കാവ്്യ മാധവന് എന്നിവരെല്ലാം അടുത്ത സുഹൃത്തുക്കളാണെന്നും പറഞ്ഞു.കുഞ്ചാക്കോ ബോബന്റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു,മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ചാക്കോച്ചന്റെ കരിയറിലെ വലിയ ഹിറ്റായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം അമ്ബത് കോടി ക്ലബിലും അഞ്ചാം പാതിര ഇടംപിടിച്ചിരുന്നു. ത്രില്ലര്‍ ചിത്രത്തിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
