Connect with us

ദക്ഷിണേന്ത്യയിൽ പുതു തരം​ഗം സൃഷ്ടിച്ച് മാർക്കോ; ബുക്കിം​ഗിൽ സർവ്വകാല റെക്കാർഡ്

Malayalam

ദക്ഷിണേന്ത്യയിൽ പുതു തരം​ഗം സൃഷ്ടിച്ച് മാർക്കോ; ബുക്കിം​ഗിൽ സർവ്വകാല റെക്കാർഡ്

ദക്ഷിണേന്ത്യയിൽ പുതു തരം​ഗം സൃഷ്ടിച്ച് മാർക്കോ; ബുക്കിം​ഗിൽ സർവ്വകാല റെക്കാർഡ്

മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുകളുമായി ക്രിസ്മസ് റിലീസായി എത്താനിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് മാർക്കോ. ചിത്രത്തിലെ ഉണ്ണി മുകുന്ദൻറെ സ്റ്റൈലിഷ് ഗെറ്റപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറും വലിയ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ സമീപകാല മലയാള സിനിമയിൽ സർവ്വകാല റെക്കാർഡോടെ ബുക്കിംഗിനു തുടക്കം കുറിച്ചിരിക്കുകയാണ് മാർക്കോ. ഇതിനകം ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്ത ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്ആൻ്റ് ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഡിസംബർ ഇരുപതിന് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ വീണ്ടും ആക്ഷൻ ഹീറോ ആകുകയാണ്. സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ വയലൻസ് ചിത്രം കൂടിയാണിത്.

ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ് സ്റ്റഞാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെ എത്തുകയാണ്.

വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളാണ് ഈ ചിത്രത്തിനു പശ്ചാത്തലമായിരിക്കുന്നത്. മൂന്നാർ, കൊച്ചി, എഴുപുന്ന , ദുബായ്. കൊല്ലം എന്നിവിടങ്ങളിലായി ട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഉണ്ണി മുകുന്ദനു ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർദുഹാൻ സിംഗ് (ടർബോ ഫെയിം) യുക്തി തരേജ അഭിമന്യു തിലകൻ, ദിനേശ് പ്രഭാകർ, അജിത് കോശി,മാത്യു വർഗീസ്, ഇഷാൻ ഷൗക്കത്ത്, ഷാജി, സജിതാശ്രീജിത് രവി, ബിൻ സുബായ്, ധ്രുവ എന്നി വരും പ്രധാന താരങ്ങളാണ്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്, പിആർഒ: ആതിര ദിൽജിത്ത് തുടങ്ങിയവരാണ് മാർക്കോയുടെ അണിയറപ്രവർത്തകർ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top