Malayalam
ഞങ്ങൾ നിസ്സഹായരാണ്, നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യരുത്; ഇതൊരു അപേക്ഷയാണ്; പ്രേക്ഷകരോട് ഉണ്ണി മുകുന്ദൻ
ഞങ്ങൾ നിസ്സഹായരാണ്, നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യരുത്; ഇതൊരു അപേക്ഷയാണ്; പ്രേക്ഷകരോട് ഉണ്ണി മുകുന്ദൻ
ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച് പുറത്തെത്തിയ സൂപ്പർഹിറ്റ് ഉണ്ണി മുകുന്ദൻ ചിത്രമായിരുന്നു മാർക്കോ. ക്രിസ്മസ് റിലീസായി ഡിസംബർ 20 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം റെക്കോർഡുകൾ ഭേദിച്ചാണ് മുന്നേറുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്ത് വന്നുവെന്ന് വാർത്തകൾ വന്നിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം. ദയവ് ചെയ്ത് വ്യാജപതിപ്പ് കാണാതിരിക്കൂ. ഞങ്ങൾ നിസ്സഹായരാണ്. എനിക്ക് വല്ലാത്ത നിസ്സഹായത തോന്നുന്നു.
വ്യാജപതിപ്പ് ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതെ നിങ്ങൾക്ക് മാത്രമേ ഇതിനെ തടയാൻ കഴിയൂ. ഇതൊരു അപേക്ഷയാണ്.. എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. അടുത്തിടെയായി തിയേറ്ററിൽ റിലീസായ പല മലയാളച്ചിത്രങ്ങളുടെയും ഹൈ ക്വാളിറ്റി വ്യാജ പതിപ്പുകൾ ഓൺലൈനിലൂടെ പുറത്തിറങ്ങിയിരുന്നു.
അതേസമയം, 12 ദിവസം കഴിയുമ്പോൾ മാർക്കോ 71 കോടി രൂപയിലധികം രൂപയാണ് കളക്ട് ചെയ്തതെന്നാണ് വിവരം. . വിദേശത്ത് നിന്ന് മാത്രം 21 കോടി രൂപയിലേറെ നേടിയിട്ടുണ്ട്. മലയാളത്തിലെ മോസ്റ്റ് വയലൻസ് ചിത്രം എന്ന ലേബലിൽ എത്തിയ ചിത്രം, ഇന്ത്യന്ഡ സിനിമയിലെ തന്നെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ഖ്യാതിയാണ് സ്വന്തമാക്കിയത്.
ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാർ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്‍റൂർ ആണ് മാർക്കോയിലെയും ഈണങ്ങൾ ഒരുക്കിയത്. ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്
ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകൻ, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
