Connect with us

ഉണ്ണി മുകുന്ദന്‍ രാഷ്ട്രീയത്തിലേയ്ക്കില്ല; തല്‍ക്കാലം ശ്രദ്ധ സിനിമയിലേയ്ക്ക് മാത്രം!, വിശദീകരണവുമായി മാനേജര്‍

News

കഴിഞ്ഞ ദിവസമായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്ത തികച്ചും വാസ്തവിരുദ്ധമെന്ന് പറയുകയാണ് നടന്റെ മാനേജര്‍ വിപിന്‍.

സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദന്‍ തല്‍ക്കാലം ആലോചിക്കുന്നതെന്നും മറ്റൊന്നിനും താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പരിഗണിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു.

ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അഗത്വമില്ല. സിനിമ നടനെന്ന നിലയില്‍ അദ്ദേഹം കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ആരാണ് അതിന് പിന്നിലെന്നു അറിയില്ല.

പക്ഷേ, അതിലൊന്നും യാതൊരു കഴമ്പുമില്ല. ഉണ്ണി ഇപ്പോള്‍ സിനിമയുമായി നല്ല തിരക്കിലാണ്. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
You may also like...

More in News

Trending

Recent

To Top