Malayalam Breaking News
ഇതെന്താ ശരീരം കൊണ്ട് ‘ഋ’ എഴുതി വെച്ചിരിക്കുന്നോ? മാസ് ലുക്കുമായി ഉണ്ണി മുകുന്ദൻ !!!
ഇതെന്താ ശരീരം കൊണ്ട് ‘ഋ’ എഴുതി വെച്ചിരിക്കുന്നോ? മാസ് ലുക്കുമായി ഉണ്ണി മുകുന്ദൻ !!!
പെൺ ആരാധകർ ഒരുപാടുള്ള താരമാണ് ഉണ്ണി മുകുന്ദൻ. കട്ട താടിയും ഫിറ്റ് ബോഡിയും ഉണ്ണി മുകുന്ദന്റെ ആരാധകരുടെ എണ്ണം കൂട്ടിക്കൊണ്ടേയിരിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
ചൂടിനെ തടയാന്‍ ഇതാണ് ഏറ്റവും മികച്ച പോംവഴിയെന്ന് പറഞ്ഞ് പുഴയില്‍ നീന്തി കുളിക്കുന്ന ചിത്രങ്ങളും മറ്റുമാണ് താരം പുറത്ത് വിട്ടത്. ഉണ്ണി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.
മലയാള സിനിമയുടെ സല്മാന് ഉണ്ണി മുകുന്ദനാണെന്നാണ് ഫോട്ടോയ്ക്ക് താഴെ പലരും കമന്റിട്ടിരിക്കുന്നത്. ഇത്രയും ഭംഗി ഉള്ള ഇല്ലെന്നും മലയാള സിനിമ ഉണ്ണിയെ നന്നായി ഉപയോഗിക്കുന്നില്ലെന്നുമെല്ലാം ആൾക്കാർ കമെന്റ് ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ ഷൂട്ടിംഗ് അതിരപ്പിള്ളിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ടെങ്കിലും നടന് ഉണ്ണി മുകുന്ദന്റെ ഈ കിടിലന്‍ ഫോട്ടോസാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ചിത്രത്തിലെ ഉണ്ണിയുടെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാണെന്ന സൂചനയാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ശരീരശൈലിയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു താരം.
ശാരീരികമായി കഠിന പ്രയത്നങ്ങളായിരുന്നു അതിന് വേണ്ടി വന്നത്. പെര്‍ഫെക്ഷനുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഉണ്ണി മുകുന്ദന്.
അതിരപ്പിള്ളിയില്‍ നിന്നുമാണ് മാമാങ്കത്തിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കനത്ത വെയില് കാരണം ചിത്രീകരണം വൈകീട്ട് മുതലാക്കിയിരിക്കുയാണ് അണിയറ പ്രവര്‍ത്തകര്‍.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണെന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച സിനിമയാണ് മാമാങ്കം. സജീവ് പിള്ള തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം എം പത്മകുമാറിന്റെ സംവിധാനത്തിലാണെത്തുന്നത്.
സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് മാമാങ്കത്തിലൂടെ പറയുന്നത്. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന മാമാങ്കം 50 കോടിയോളം ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്.
unni mukundan mass look
