Connect with us

ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട മുഹമ്മദിന് കൈത്താങ്ങായി ഉണ്ണി മുകുന്ദൻ; മാതൃകയായി താരം

Malayalam

ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട മുഹമ്മദിന് കൈത്താങ്ങായി ഉണ്ണി മുകുന്ദൻ; മാതൃകയായി താരം

ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട മുഹമ്മദിന് കൈത്താങ്ങായി ഉണ്ണി മുകുന്ദൻ; മാതൃകയായി താരം

രണ്ടാഴ്ചകൾക്ക് മുമ്പേയാണ് സംസ്ഥാനത്ത് ദുരിത പെയ്‌തും ഉരുൾപൊട്ടലുകളും ഉണ്ടായത്. ഉരുൾപൊട്ടലിൽ നിരവധിപേർക്കാണ് സകലതും നഷ്ടപ്പെട്ടത്. അതിലൊരളാണ് മുഹമ്മദും . ഉരുൾപൊട്ടലിൽ സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട മുഹമ്മദ് ടി വി ചാനലിൽ തന്റെ അവസ്ഥ വിതുമ്പുന്നത് കണ്ടതോടെ വെള്ളിത്തിരയിൽ നിന്ന് മുഹമ്മദിന് കൈത്താങ്ങായി ഒരാളെത്തി.

വീടും കുടിയും നഷ്ടപ്പെട്ട് ഇനിയെന്തെന്ന് ചിന്തിച്ച ഘട്ടത്തിലാണ് ദൈവദൂതനെ പോലെ ഒരാളെത്തിയത്.അത് മറ്റാരുമല്ല മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി സഹായമായി മുഹമ്മദിന് അഞ്ച് ലക്ഷം രൂപ കൈമാറി. ഉണ്ണി മുകുന്ദന്റെ സുഹൃത്തുക്കളാണ് അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ സഹായം കൈമാറിയത്. ചടങ്ങിന് സാക്ഷിയായ നാട്ടുകാരൻ സഹദ് മേപ്പാടി ഇക്കാര്യം ഫേസ്ബുക് പോസ്റ്റ് വഴി അറിയിച്ചത്.

സഹദ് മേപ്പടിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ

ഇന്ന് നമ്മുടെ പഞ്ചായത്തില്‍ നടന്ന സന്തോഷകരമായ ഒരു ചടങ്ങിന് ഞാന്‍ സാക്ഷിയായി. ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായി തകര്‍ന്ന കിളിയന്‍കുന്നത് വീട്ടില്‍ മുഹമ്മദ് ഇക്കയ്‍ക്ക് സിനിമ താരം ഉണ്ണി മുകുന്ദന്‍ സഹായമായി നല്‍കിയ അഞ്ച് ലക്ഷം രൂപ കൈമാറുന്ന ചടങ്ങായിരുന്നു അത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ സുഹൃത്തുക്കള്‍ മുഖാന്തരമായിരുന്നു തുക കൈമാറിയത്.

ടി വി ചാനലില്‍ മുഹമ്മദ് ഇക്ക തന്റെ അവസ്ഥ വിഷമത്തോടെ വിവരിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഉണ്ണി മുകുന്ദന്‍ ഇക്കയെ സഹായിക്കാന്‍ മുന്നോട്ട് വരികയായിരുന്നു. സുഹൃത്തുക്കള്‍ തുക കൈമാറിയ ശേഷം ഉണ്ണി മുകുന്ദന്‍ ഇക്കയുമായി ഫോണില്‍ സംസാരിച്ചു.

പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ , വാര്‍ഡ് മെംബര്‍ ചന്ദ്രന്‍, എട്ടാം വാര്‍ഡ് മെംബര്‍ സലാം, ഉണ്ണിയുടെ സുഹൃത്തുക്കളായ ശ്യാം വയനാട് , സൂരജ് വയനാട് , വിഷ്ണു കോഴിക്കോട് , മിഥുന്‍ കോഴിക്കോട് , രജീഷ് കന്മനം എന്നിവര്‍ ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയായി. സഹദ് കുറിച്ചു.

unni mukundan- helps flood victim muhammed

Continue Reading
You may also like...

More in Malayalam

Trending

Recent

To Top