Connect with us

വിജയശ്രീക്ക് ഒരു ലൗവർ ഉണ്ടായിരുന്നു; ആത്മഹത്യയെ കുറിച്ച് ശ്രീലത നമ്പൂതിരി!

Malayalam

വിജയശ്രീക്ക് ഒരു ലൗവർ ഉണ്ടായിരുന്നു; ആത്മഹത്യയെ കുറിച്ച് ശ്രീലത നമ്പൂതിരി!

വിജയശ്രീക്ക് ഒരു ലൗവർ ഉണ്ടായിരുന്നു; ആത്മഹത്യയെ കുറിച്ച് ശ്രീലത നമ്പൂതിരി!

1970കളിൽ മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന നടിയായിരുന്നു വിജയശ്രീ.മലയാളസിനിമയിൽ ഒരുകാലത്ത് ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന നടിയായിരുന്നു വിജയശ്രീ. തന്റെ മേനിയഴകും സൗന്ദര്യവും കൊണ്ട് അറുപതുകളിലെ യുവത്വത്തിന്റെ സിരകളെ ത്രസിപ്പിക്കാൻ വിജയശ്രീയ്‌ക്ക് കഴിഞ്ഞിരുന്നു. വിജയ ശ്രീയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നിവയാണ്. ഇതിൽ മിക്ക ചിത്രങ്ങളിലും നായകൻ പ്രേം നസീർ ആയിരുന്നു. അത് പോലെ തന്റെ അഭിനയ ജീവിതത്തിലെ ചിത്രങ്ങൾ എല്ലാം തന്നെ ഉദയ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിച്ചവയായിരുന്നു
അക്കാലത്തെ മലയാളത്തിലെ വാണിജ്യ സിനിമകളുടെയെല്ലാം വിജയഘടകമായിരുന്നു വിജയശ്രീ. എന്നാൽ തന്റെ ഇരുപത്തിയൊന്നാമത്തെ വയസിൽ മരണം വിജയശ്രീയെ കൂട്ടികൊണ്ടു പോവുകയായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ വിജയശ്രീ ആത്മഹത്യ ചെയ്യുകയായിരുന്നു. ആ ദാരുണ സംഭവം മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ നടുക്കി. മലയാളം ചലച്ചിത്രവേദിയിൽ തന്നെ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളാണ് വിജയശ്രീയുടെ ആത്മഹത്യക്കു വഴി തെളിയിച്ചതെന്ന് ചില മാധ്യമങ്ങൾ പറഞ്ഞിരുന്നു.[4] 1974 മാർച്ച് 21 ന് 21 വയസിൽ വിജയശ്രീ ആത്മഹത്യ ചെയ്തുവെന്നു പൊതുവായി വിശ്വസിക്കപ്പെടുന്നു. പൊന്നാപുരം കോട്ട എന്ന സിനിമ ചിത്രീകരണ സമയത്ത് മലയാളസിനിമയിലെ അക്കാലത്തെ ഒരു പ്രമുഖ സംവിധായകൻ പുഴയിൽ നീരാട്ട് ചിത്രീകരിക്കുന്ന വേളയിൽ ‍അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണ വേളയിൽ വിജയശ്രീ അറിയാതെ സൂം ലെൻസ് ഉപയോഗിച്ച് അവരുടെ നഗ്നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകൾ നിരന്തരം അവരെ ബ്ലാക്മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഇക്കാര്യം 1973 മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ നാന ഫിലിം വാരികയിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ വിജയശ്രീ വെളിപ്പെടുത്തിയിരുന്നു. പ്രേംനസീറിന് ഇതെക്കുറച്ച് അറിവുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. അക്കാലത്തും സിനിമാരംഗത്ത് ബ്ലാക്മെയിലിങ് നന്നായിട്ടു തന്നെ നടന്നിരുന്നു. ബ്ലാക്മെയിലിങ്ങിൽ മനം നൊന്തു ആത്മഹത്യ ചെയ്തതാണെന്ന വാദം നിലനില്ക്കുന്നു. അതല്ല മറ്റു ചില കാരണങ്ങളും നാട്ടുകാരുടെ ഇടയിൽ അക്കാലത്തു പരന്നിരുന്നു. അവരുടെ മരണത്തെക്കുറിച്ച് എന്തായാലും ഒട്ടേറെ നിഗൂഢതകൾ നിലനിൽക്കുന്നു. വിജയശ്രീ തന്റെ എല്ലാ നിഷ്കളങ്കതയോടു കൂടെയും കുട്ടികളെ അതിയായി സ്നേഹിച്ചിരുന്നു. അവരുടെ അടുത്തു വരുന്ന കുട്ടികൾക്കു് അവർ എല്ലായ്പ്പോഴും മിഠായി, മധുര പലഹാരങ്ങൾ എന്നിവ വിതരണം ചെയ്തിരുന്നു.

പ്രശസ്തിയുടെ ഉത്തുംഗത്തിൽ നിൽക്കവേയായിരുന്നു അവരുടെ അപ്രതീക്ഷിത മരണം. വിജയശ്രീയുടെ മരണത്തിനു ശേഷം അഭിനയിച്ചു പൂർത്തിയാകാനുണ്ടായിരുന്ന യൌവ്വനം എന്ന സിനിമയും വണ്ടിക്കാരി എന്ന സിനിമയും ചേർത്ത് ഒറ്റ സിനിമയാക്കി പുറത്തിറങ്ങിയതും വമ്പൻ ഹിറ്റായി മാറിയിരുന്നു. അവസാന ചിത്രത്തിലെ നായകൻ രാഘവൻ ആയിരുന്നു

നടി ആത്മഹത്യ ചെയ്‌തതാണെന്നും അല്ലെന്നുമുള്ള ദുരൂഹത വിജയശ്രീയുടെ കാര്യത്തിൽ ഇന്നും ഉത്തരം കിട്ടാതെ തുടരുകയാണ്.എന്നാൽ വിജയശ്രീയുടെ മരണം ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ തനിക്ക് കഴിയില്ലെന്ന് പറയുകയാണ് നടി ശ്രീലത നമ്പൂതിരി. നിരവധി സിനിമകളിൽ ഒപ്പം അഭിനയിച്ചിട്ടുള്ള തനിക്ക് വിജയശ്രീയെ അറിയാമായിരുന്നെന്നും, അവർ ഒരിക്കലും ആത്മഹത്യ ചെയ്‌തതായി കരുതുന്നില്ലെന്നും ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീലത നമ്പൂതിരി വ്യക്തമാക്കി.’വിജയശ്രീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു.

നല്ലൊരു ഫിഗറായിരുന്നു വിജയശ്രീയുടെത്. വിജയശ്രീയുടെ മരണം ഇപ്പോഴും ഒരു ഭയങ്കര ദുരൂഹതയിലാണ് പോകുന്നത്. അവർ ആത്മഹത്യ ചെയ്‌തതാണെന്നൊന്നും നമുക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അവൾക്കൊരു ലവർ ഉണ്ടായിരുന്നു. ആ പുള്ളിയെ കല്യാണം കഴിക്കാനായിരുന്നു അവൾക്കിഷ്‌ടം. ഷൂട്ടിംഗ് ഇല്ലാതിരുന്ന സമയത്തൊക്ക മദ്രാസിൽ ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്‌തിട്ടുണ്ട്.ബാംഗ്ളൂരിൽ ഒരു ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വിജയശ്രീ ആത്മഹത്യ ചെയ്‌തുവെന്ന് അറിയുന്നത്. അന്ന് കേട്ടിരുന്നത് എന്താന്ന് വച്ചാൽ വിജയശ്രീ ഒരു ചായ കുടിച്ചു. അതുകഴിഞ്ഞപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ്. ഇരുപത്തിനാല് വയസോ മറ്റോ ഉണ്ടായിരുന്നുള്ളൂ വിജയശ്രീയ്‌ക്ക് അന്ന്’-ശ്രീലത പറയുന്നു.

about vijayasree death

Continue Reading
You may also like...

More in Malayalam

Trending

Recent

To Top