Malayalam
വീണ്ടും ബോഡി അടിച്ചു പെരുക്കി ഉണ്ണി മുകുന്ദൻ ;ഹെവി വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍
വീണ്ടും ബോഡി അടിച്ചു പെരുക്കി ഉണ്ണി മുകുന്ദൻ ;ഹെവി വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍
Published on
ഇപ്പോൾ വളരെയേറെ തിരക്കിലാണ് ഉണ്ണി മുകുന്ദൻ .കൈ നിറയെ ചിത്രങ്ങളാണ് ഉണ്ണിക്ക് ഇപ്പോൾ .മലയാള സിനിമ പ്രേക്ഷകർ ‘മസ്സിലളിയൻ ‘ എന്ന ഓമന പേരിലാണ് ഉണ്ണിയെ വിളിക്കുന്നത് .ആ പേരിനു ഒട്ടും തന്നെ മോശം വരുത്താതെയാണ് ഉണ്ണി തന്റെ ശരീരത്തെ കാത്തു സൂക്ഷിക്കുന്നത് .
ഈ വര്‍ഷം ജനുവരിയില്‍ റിലീസിനെത്തിയ മിഖായേല്‍ ആണ് ഉണ്ണി മുകുന്ദന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. വില്ലന്‍ വേഷത്തിലായിരുന്നു ചിത്രത്തില്‍ ഉണ്ണിയെത്തിയത്.ഇനി ബിഗ് ബജറ്റിലൊരുക്കുന്ന മമ്മൂട്ടിച്ചിത്രം മാമാങ്കമാണ് ഉണ്ണി മുകുന്ദന് അഭിനയിക്കുന്ന മറ്റൊരു സിനിമ.
മാമാങ്കത്തിന് വേണ്ടി കഠിന പ്രയത്നത്തിലാണ് താരം. ശരീരം മനോഹരമാക്കുന്നതിന് വേണ്ടി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഉണ്ണിയുടെ ചിത്രങ്ങള്‍ ഉണ്ണി തന്നെ ഫേസ്ബുക് വഴി ആരാധകരുമായി ഷെയർ ചെയ്തിട്ടുണ്ട് .
unni mukundan heavy body workout
Continue Reading
You may also like...
Related Topics:Unni Mukundan, Workout
