Actor
ഉണ്ണി മുകുന്ദന് എതിരെയുള്ള പീ ഡന പരാതി; പരാതിക്കാരി ഒത്തുതീര്‍പ്പിന് തയ്യാറായതിന് തെളിവുണ്ടെന്ന് അഭിഭാഷകന്
ഉണ്ണി മുകുന്ദന് എതിരെയുള്ള പീ ഡന പരാതി; പരാതിക്കാരി ഒത്തുതീര്‍പ്പിന് തയ്യാറായതിന് തെളിവുണ്ടെന്ന് അഭിഭാഷകന്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന് ഉണ്ണി മുകുന്ദന് എതിരായ പീ ഡനക്കേസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ പരാതിക്കാരി ഒത്തുതീര്‍പ്പിന് തയ്യാറായതിന് തെളിവുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകന് സൈബി ജോസ്. പരാതിക്കാരി ഇ-മെയില്‍ വഴി ഒത്തുതീര്‍പ്പിന് തയാറായെന്ന് അറിയിച്ചെന്നും വ്യാജ സത്യവാങ്മൂലം അല്ല നല്‍കിയത് എന്നതിനു തെളിവുകളാണ് ഇതെല്ലാമെന്നും ഹൈക്കോടതിയില്‍ സൈബി വാദിച്ചു.
ഉണ്ണി മുകുന്ദന് എതിരായ പീഡ നക്കേസില്‍, സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ഉള്‍പ്പെടെ ആരോപിച്ചു യുവതി നല്കിയ കേസില്‍ തുടര്‍നടപടിക്കുളള സ്റ്റേ ഹൈക്കോടതി നീക്കിയിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍ നിന്നു പണം വാങ്ങിയെന്ന ആരോപണത്തിനു വിധേയനായ സൈബി ജോസ് കിടങ്ങൂരാണു നടനുവേണ്ടി ഹാജരായിരുന്നത്.
കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു വ്യക്തമാക്കി, ഹര്‍ജിഭാഗം തന്റെ പേരില്‍ ഹാജരാക്കിയ സത്യവാങ്മൂലം വ്യാജമാണെന്നു പരാതിക്കാരി ഹൈക്കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണു സ്റ്റേ നീക്കിയത്.
കൊച്ചിയിലെ ഫഌറ്റില്‍ വച്ച് നടന് പീ ഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി നല്കിയ പരാതി. രണ്ടു വര്‍ഷത്തോളമായി കേസില്‍ തുടര്‍നടപടികള്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസ് റദ്ദാക്കണമെന്ന് ഉണ്ണി മുകുന്ദന് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന് ഫഌറ്റില്‍ വച്ച് പീ ഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. യുവതിയുടെ കുടുംബവും നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
