Connect with us

രാം ചരണിനെ പ്രശംസിച്ച് അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍

Actor

രാം ചരണിനെ പ്രശംസിച്ച് അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍

രാം ചരണിനെ പ്രശംസിച്ച് അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ എസ് എസ് രാജമൗലിയുടെ ചിത്രമാണ് ആര്‍ആര്‍ആര്‍. കഴിഞ്ഞ വാരം രാജമൗലിയോട് നേരിട്ട് ചിത്രത്തെക്കുറിച്ച് പറഞ്ഞ് വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്. ‘നിങ്ങളുടെ സിനിമ മികച്ചതാണ്’ എന്നാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഒരു അഭിമുഖത്തിനിടെഎസ് എസ് രാജമൗലിയോട് പറഞ്ഞത്.

നേരത്തെ രാജമൗലിയെ നേരിട്ട് കണ്ടപ്പോള്‍ ആഗോള ഹിറ്റായ അവതാറിന്റെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തെക്കുറിച്ച് വാതോരാതെ സംസാരിച്ച വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ വീണ്ടും ആര്‍ആര്‍ആര്‍ സിനിമ സംബന്ധിച്ച തന്റെ ഇഷ്ടം വ്യക്തമാക്കുകയാണ് ജെയിംസ് കാമറൂണ്‍.

‘നിങ്ങള്‍ ഈ സിനിമയ്‌ക്കൊപ്പം നടത്തുന്ന യാത്ര പ്രത്യേകിച്ച് ഈ സിനിമയുടെ മൂന്നില്‍ രണ്ട് ഭാഗത്തും റാം എന്ന കഥാപാത്രത്തെ മനസ്സിലാക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നിട്ട് അവസാനമാണ് അവന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാകുക.

അത് ഹൃദയഭേദകമാണ്. അതൊരു വിജയമാണെന്നാണ് ഞാന്‍ കരുതുന്നത്. ഈയിടെ ഞാന്‍ ഇത് രാജമൗലിയെ കണ്ടപ്പോള്‍ ഇത് ഞാന്‍ നേരിട്ട് പറഞ്ഞു. പക്ഷേ, ഞങ്ങള്‍ക്ക് കൂടുതല്‍ സംസാരിക്കാന്‍ സമയം കിട്ടിയില്ല. അവിടെ വലിയ ആള്‍ക്കൂട്ടമായിരുന്നു. അദ്ദേഹത്തോട് കൂടുതല്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’

ഒരു വിദേശി എന്ന നിലയില്‍ തനിക്ക് ഇങ്ങനെ അനുഭവപ്പെട്ടെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഈ ചിത്രം എന്താണെന്ന് തനിക്ക് മനസിലാകും എന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു. ഞാന്‍ പറഞ്ഞ കാര്യങ്ങളും, അതിലെ ചരിത്രവും എല്ലാം ചേര്‍ന്ന് അവിടുത്തെ (ഇന്ത്യയിലെ) ഓഡിയന്‍സിന് വേണ്ടിയുള്ള ശക്തമായ ഒരു സിനിമയായിരിക്കും ഇതെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരി 16ന് ലോസ് ഏഞ്ചല്‍സില്‍ നടന്ന ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡില്‍ എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഈ ചടങ്ങില്‍ എസ്എസ് രാജമൗലിയും സംഗീതസംവിധായകന്‍ എംഎം കീരവാണിയും ജെയിംസ് കാമറൂണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് അഭിമുഖത്തില്‍ ജെയിംസ് കാമറൂണ്‍ വിവരിച്ചത്. അന്ന് രാജമൗലിയുമായി സംസാരിച്ച ജെയിംസ് കാമറൂണ്‍ താന്‍ ആര്‍ആര്‍ആര്‍ രണ്ട് പ്രാവശ്യം കണ്ടെന്ന് പറഞ്ഞിരുന്നു.

More in Actor

Trending