Actor
രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്; അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക; ഉണ്ണി മുകുന്ദന്‍
രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്; അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക; ഉണ്ണി മുകുന്ദന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാവിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകളും ഇടയ്ക്ക് ചര്‍ച്ചയായി മാറാറുണ്ട്. മാളികപ്പുറമാണ് താരത്തിന്റേതായി അവസാനമായി തിയേറ്ററിലെത്തിയ ചിത്രം
ഇപ്പോഴിതാ അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ കുറിച്ച് ഉണ്ണിമുകുന്ദന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന സമയം എല്ലാവരും രാമജ്യോതി തെളിയിക്കണം എന്ന് ആഹ്വാനം ചെയ്ത് നടന്‍ ഉണ്ണി മുകുന്ദന്‍. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും ശ്രീരാമജ്യോതി തെളിയിക്കണം എന്നുമാണ് ഉണ്ണി മുകുന്ദന്റെ ആഹ്വാനം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ജനുവരി 22ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം,’ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം ഉണ്ണി മുകുന്ദന്റെ കമന്റിന് താഴെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ അനുകൂലമായി പ്രതികരിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിച്ച് കൊണ്ടാണ് കമന്റിടുന്നത്. ഈ വര്‍ഷം രണ്ട് ദീപാവലിയുണ്ട് എന്നാണല്ലോ ഉണ്ണിയേട്ടന്‍ പറയുന്നത് എന്നാണ് ഒരാള്‍ ഇതിന് താഴെ പരിഹാസ രൂപേണ കമന്റിട്ടിരിക്കുന്നത്. നേരത്തെ ഗായിക ചിത്രയും പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും ദീപം തെളിയിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു.
പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ദീപം തെളിയിക്കണമെന്നും അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍ ശ്രീരാമ മന്ത്രം ജപിച്ച് വീടുകളില്‍ വിളക്ക് തെളിക്കണമെന്നുമായിരുന്നു ചിത്ര വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നത്. ഇത് വലിയ വിവാദമായിരുന്നു. ചിത്രയെ പോലെ ലോകം ആരാധിക്കുന്ന ഗായിക സംഘപരിവാര്‍ കെണിയില്‍ വീഴരുത് എന്നും ചരിത്രം മനസിലാക്കാതെയാണ് ചിത്ര സംസാരിക്കുന്നതെന്നും ആയിരുന്നു ഉയര്‍ന്ന വിമര്‍ശനം.
