Connect with us

കുരിശ്പള്ളിയിലേയ്ക്ക് സ്വര്‍ണ്ണകിരീടം സമ്മാനിച്ച സുരേഷ് ഗോപി ജുമാമസ്ജീദിലേക്കും വല്ലതും സമ്മാനിക്കും എന്ന് ഒരു മാത്ര വെറുതെ ഞാന്‍ നിനച്ചു പോയി; ഒരു പെണ്ണിനെ ജീവിതത്തില്‍ കൂടെ കൂട്ടാതിരുന്ന ആളല്ലേ മോഡി, പിന്നെ അനുഗ്രഹം കിട്ടിയിട്ട് ഐശ്വര്യക്കേടല്ലാതെ എന്ത് നേട്ടമുണ്ടാവും

News

രാഷ്ട്രീയ പ്രവര്‍ത്തകനും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ വെച്ച് നടന്നത്. കേരളക്കര അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യയുടേത്. ഒരാഴ്ച നീണ്ട വിവാഹ പരിപാടികളില്‍ സംഗീത്, മെഹന്ദി, അടക്കമുള്ള എല്ലാ പരിപാടികളും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രി എത്തുന്നതുകൊണ്ടു തന്നെ ഗുരുവായൂരില്‍ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയത്. വിവാഹത്തിന് ഭാഗ്യയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. വളരെ ലളിതമായ വെഡ്ഡിങ് ലുക്കായിരുന്നു ഭാഗ്യയുടേത്. ഇപ്പോഴിതാ ഭാഗ്യയ്ക്കും ശ്രേയസിനും ആശംസകള്‍ അറിയിച്ച് അഡ്വക്കേറ്റ് സംഗീതാ ലക്ഷ്മണ്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

കുറിപ്പ് ഇങ്ങനെ;

മകളുടെ മംഗല്യഭാഗ്യത്തിനായി ഒരു കുരിശ്പള്ളിയിലേയ്ക്ക് സ്വര്‍ണ്ണകിരീടം സമ്മാനിച്ച സുരേഷ് ഗോപി തൃശ്ശൂര് തന്നെയുള്ള ഒരു ജുമാമസ്ജീദിലേക്ക് സ്വര്‍ണ്ണകിരീടത്തിന്റെ തുല്യവിലയ്ക്ക് വല്ലതും സമ്മാനിക്കും എന്ന് ഒരു മാത്ര വെറുതെ ഞാന്‍ നിനച്ചു പോയത് പാഴായി പോയത് എന്നിലുണ്ടാക്കിയ ചേതോവികാരമാണ് ഈ കുറിപ്പ് എഴുതാന്‍ കാരണമായത്.

സ്വന്തം മകളുടെ വിവാഹത്തിന് മോഡിജിയെ ക്ഷണിച്ചു വരുത്തിയ സുരേഷ് ഗോപിയുടെ ഉദ്ദേശലക്ഷ്യം പൂര്‍ണ്ണമായും രാഷ്ട്രീയം മാത്രമാണ്. കുടുംബത്തില്‍ നിലനിന്നിരുന്ന ആചാരപ്രകാരം വിവാഹം ചെയ്ത് പെണ്‍കുഞ്ഞിനെ ജീവിതത്തില്‍ കൂടെ കൂട്ടാതിരുന്ന മോഡി, വ്യക്തിജീവിതത്തില്‍ ദാമ്പത്യത്തിന് സ്ഥാനമില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് ജീവിച്ചു കാണിച്ച മോഡിജിയുടെ അനുഗ്രഹം കിട്ടിയിട്ട് ഭാഗ്യാ സുരേഷിന്റെ ദാമ്പത്യജീവിതത്തിന് എന്ത് നേട്ടമുണ്ടാവാനാണ്, ഐശ്വര്യക്കേടല്ലാതെ?

അങ്ങനെയുള്ള ഒരു മോഡിജി അനുഗ്രഹിക്കുന്ന സ്ഥിതിക്ക്, എന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഭാഗ്യാ സുരേഷിന് നല്‍കാനുള്ള എന്റെ മംഗളാശംസകള്‍ ഇങ്ങനെ;
മോളേ ഭാഗ്യേ, അപ്പന്റെ ചെയ്തികളും കെട്ടിയോന്റെ കൈയ്യിലിരിപ്പും ബാധ്യതയാവാത്ത ഒരു ജീവിതം നിനക്ക് സാധ്യമാവട്ടെ. നിനക്ക് നീയായി തന്നെ ജീവിതം ജീവിക്കാന്‍ സാധിക്കട്ടെ. മേ ഗോഡ് ബ്ലസ് യൂ, മോള്‍!

Continue Reading
You may also like...

More in News

Trending

Recent

To Top