News
‘ഈ ക്ലാസ്സിക് ചിത്രത്തിന്റെ മേലെ ഈ ഗന്ധര്വ്വന് പോകുമോ’; മറുപടിയുമായി ഉണ്ണി മുകുന്ദന്
‘ഈ ക്ലാസ്സിക് ചിത്രത്തിന്റെ മേലെ ഈ ഗന്ധര്വ്വന് പോകുമോ’; മറുപടിയുമായി ഉണ്ണി മുകുന്ദന്
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന് തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലും തന്റെ കരിയറിലും വലിയ മാറ്റമാണ് ഉണ്ണി കൊണ്ടുവന്നിരിക്കുന്നത്. താരത്തിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണ് ഇത്. ‘ഗന്ധര്‍വ്വ ജൂനിയര്‍’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് നടന് ഷെയര്‍ ചെയ്ത ഫോട്ടോയും അതിന് വന്ന കമന്റുകളുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ഗന്ധര്വ്വന് ലുക്കിലുള്ള ഉണ്ണി മുകുന്ദനെയാണ് ഫോട്ടോയില്‍ കാണാനാകുക. സുജിത് എന്നയാളാണ് ഫോട്ടോ എഡിറ്റ് ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ ഉണ്ണി മുകുന്ദന് തന്റെ ഗന്ധര്വ്വന് വ്യത്യസ്തനാണെന്നാണ് പറയുന്നത്. നിങ്ങള്‍ ഗന്ധര്‍വ ജൂനിയര്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുജിത്തിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണെന്നും നടന് കുറിച്ചു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഇവയില്‍ ചിലതിന് ഉണ്ണി മറുപടി നല്‍കുന്നുമുണ്ട്.
‘ഈ ക്ലാസ്സിക് ചിത്രത്തിന്റെ മേലെ ഈ ഗന്ധര്വ്വന് പോകുമോ’ എന്നാണ് ഞാന്‍ ഗന്ധര്‍വ്വന്റെ പോസ്റ്റര്‍ പങ്കുവച്ച് ഒരാള്‍ ചോദിച്ചത്. ഇതിന് ‘അറിയില്ല ബ്രോ. എന്നാല്‍ എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന നല്ല ചിത്രമായിരിക്കും, അതിനാണ് ഞാന്‍ ശ്രമിക്കുന്നത്’, എന്നാണ് ഉണ്ണി മുകുന്ദന് നല്കിയ മറുപടി. ‘താടി ഒഴിവാക്കണം, മിസ്റ്റര്‍’, എന്ന കമന്റിന് ‘പറ്റില്ല മിസ്റ്റര്‍’ എന്നും താരം മറുപടി നല്‍കുന്നുണ്ട്.
‘വരും തലമുറയുടെ ഗന്ധര്വന്, ഇനിയങ്ങോട്ട് തലമുറകള്‍ ഗന്ധര്‍വ്വനായി കാണുന്നത് താങ്കളുടെ മുഖമായിരിക്കും, മാളികപ്പുറം കണ്ടു അത് പോലെ ഇതും വിജയം ഉണ്ടാവട്ടെ, ന്റെ സ്വപ്നത്തിലെ ഗന്ധര്വന്, നെഗറ്റീവ് പറയാന്‍ ഒരുപാട് പേര് കാണും, ധൈര്യമായിട്ട് മുന്‍പോട്ടു പോകുക, ഉണ്ണിയെ സ്നേഹിക്കുന്ന ഒരുപാടു പേര് ഉണ്ട്’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേസമയം, ഫെബ്രുവരി 10ന് ‘ഗന്ധര്‍വ്വ ജൂനിയര്‍’ ചിത്രീകരണം ആരംഭിച്ചിരുന്നു. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്!ണു അരവിന്ദ് ആണ്. 40 കോടി ബജറ്റില്‍ ആണ് സിനിമ ഒരുങ്ങുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു ഗന്ധര്‍വ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നര്‍മ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഫാന്റസി കോമഡി സിനിമയാകും ഗന്ധര്‍വ്വ ജൂനിയര്‍.
