Connect with us

ലഹരി ഉപയോ​ഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ

Actor

ലഹരി ഉപയോ​ഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ

ലഹരി ഉപയോ​ഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ

ഇന്ന് രാവിലെയായിരുന്നു ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ ലഹരി ഉപയോ​ഗം സിനിമ മേഖലയിൽ മാത്രമല്ലെന്നും എല്ലാ മേഖലകളിലുമുണ്ടെന്ന് പറയുകയാണ് നടൻ ഉണ്ണി മുകുന്ദൻ.

സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗത്തെ സംബന്ധിച്ച് പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരുന്നത് നല്ല കാര്യമാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

“കേരളത്തിലേക്ക് മയക്കുമരുന്ന് എങ്ങനെ വരുന്നു, അത് കുട്ടികളുടെ കയ്യിൽ എത്തുന്നത് എങ്ങനെ, ആരാണ് വിൽപ്പനക്കാർ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കാണ് ആദ്യം ഉത്തരം കണ്ടെത്തേണ്ടത്. ലഹരി വളരെ അപകടകരമാണ്. അത് കുട്ടികളെ പറഞ്ഞ് മനസിലാക്കണം

“വിദ്യാഭ്യാസമുള്ള നാട്ടിൽ ഇത്രയും കൊ ലപാതകക്കേസുകൾ ഉണ്ടാകുന്നത് സിനിമ കാരണമല്ല. മാർക്കോക്കെതിരെ വന്ന ആരോപണങ്ങളും ഞാൻ കണ്ടിരുന്നു. സമൂഹത്തിലുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് സിനിമയെന്നും” ഉണ്ണി മുകുന്ദൻ പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹോട്ടലിലെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ അടക്കം പുറത്തെത്തിയിരുന്നു. ഈ സംഭവത്തിൽ നടൻ പോലീസിന് മുന്നിൽ ഹാജരായിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ തന്നെ ഷൈനിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരുന്നു നോട്ടീസിൽ ഷൈനിനോട് ആവശ്യപ്പെട്ടിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ, മകൻ യാത്രയിലാണെന്നും ഷൈൻ ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും എന്നാണ് പിതാവ് ചാക്കോ പൊലീസിനെ അറിയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച രാവിലെ തന്നെ നടൻ സ്റ്റേഷനിലെത്തുകയായിരുന്നു. ബുധനാഴ്ച രാത്രി കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപെട്ടതിന്റെ കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം

More in Actor

Trending

Recent

To Top