Actor
‘ഐ ആം ദൈവം’; ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല; ഉണ്ണി മുകുന്ദന്‍
‘ഐ ആം ദൈവം’; ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല; ഉണ്ണി മുകുന്ദന്‍
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കരിയറിലെ ഉയര്‍ച്ചയ്ക്ക് പിന്നാലെ വിവാദങ്ങളിലും ഉണ്ണി മുകുന്ദന്‍ അകപ്പെടുന്നുണ്ട്. ഭക്തി വിഷയമാക്കി സിനിമകളെടുക്കുകയാണ് ഉണ്ണി മുകുന്ദന്‍ ചെയ്യുന്നതെന്നും ഇതിന് പിന്നില്‍ പ്രൊപ്പഗാന്റയുണ്ടെന്നും അഭിപ്രായങ്ങള്‍ വന്നരുന്നു.
രാഷ്ട്രീയ താല്‍പര്യം തനിക്ക് കരിയറില്‍ ഇല്ലെന്ന് ആവര്‍ത്തിച്ചെങ്കിലും വിമര്‍ശകര്‍ ഈ വാദത്തെ എതിര്‍ക്കുന്നു. അടുത്തിടെ നല്‍കിയ അഭിമുഖങ്ങളിലെല്ലാം തന്റെ സിനിമകളെക്കുറിച്ച് മുന്‍ വിധിയുണ്ടെന്ന് ഉണ്ണി മുകുന്ദന് ആവര്‍ത്തിക്കേണ്ടി വരുന്നു. ഇപ്പോഴിതാ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ഐ ആം ഉണ്ണി മുകുന്ദന്‍ എന്നാണ് ഇന്‍സ്റ്റഗ്രാം ബയോയിലുള്ള പേര്. ഐആമിനൊപ്പം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു വാക്ക് എന്തെന്ന ചോദ്യത്തിന് ദൈവം എന്ന് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കി. അങ്ങനെ പറയുന്നതിന് കാരണമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. ഒരു മനുഷ്യന്‍ ജനിക്കുന്നത് വളരെ കോംപ്ലിക്കേറ്റഡാണ്. അത് നിര്‍വചിക്കാന്‍ പറ്റില്ല. ശാസ്ത്രീയപരമായി നോക്കുമ്പോള്‍ ഹാര്‍ട്ട്ബീറ്റുണ്ട്. പക്ഷെ ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. അതാണ് ഹൃദയത്തിന് ഏറ്റവും പ്രധാനം.
നിങ്ങള്‍ ദൈവമാണെന്ന് തോന്നിയാല്‍ ദൈവയുമായി ഏറ്റവും കണക്ട് ആയെന്ന് ഞാന്‍ കരുതുന്നു. സ്പിരിച്വല്‍ സെന്‍സിലാണ് പറയുന്നത്. അല്ലാതെ എന്നെക്കൊണ്ട് എല്ലാം പറ്റുമെന്നല്ലെന്നും ഉണി മുകുന്ദന്‍ വ്യക്തമാക്കി. വാശിയുള്ള കുട്ടികളെ കാണുമ്പോള്‍ എനിക്കിഷ്ടമാണ്. കാരണം എല്ലാവര്‍ക്കും വാശി ഉണ്ടാകില്ല. അത് കൃത്യമായി ചാനലൈസ് ചെയ്യണം. വാശിയുള്ള കുട്ടിക്ക് വലിയൊരു ടാസ്‌ക് കൊടുത്താല്‍ അവന്‍ അത് ചെയ്യും.
പിന്നീട് ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആ കുട്ടിയെ മോട്ടിവേറ്റ് ചെയ്യാമെന്നും ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടു. തന്റെ സിനിമകളില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ചും ഉണ്ണി സംസാരിച്ചു. തന്റെ സിനിമകളില്‍ ഫിസിക്കല്‍ ഇന്റിമസിയുള്ള കാര്യങ്ങള്‍ കൊണ്ട് വരാതിരിക്കാന്‍ പറയാറുണ്ട്. എന്റെ ഫോക്കസ് കുടുംബ പ്രേക്ഷകരാണ്. അവര്‍ ഈ സിനിമകള്‍ കണ്ട് കൊണ്ടിരിക്കുമ്പോള്‍ കംഫര്‍ട്ടബിള്‍ ആയിരിക്കില്ലെന്ന് തോന്നി.
എത്ര ഇവോള്‍വ് ചെയ്‌തെന്ന് പറഞ്ഞാലും കുട്ടികള്‍ ചില കാര്യങ്ങള്‍ കാണരുതുന്നുണ്ട്. അതിന്റെ പേരില്‍ ചിലര്‍ എന്നെ കളിയാക്കുന്നുണ്ട്. ദൈവം സഹായിച്ച് അന്ന് തനിക്ക് മെച്ചപ്പെട്ട സീന്‍ എഴുതാന്‍ ആവശ്യപ്പെടാമെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. നടന്റെ ഒന്നിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വര്‍ഷങ്ങളായി സിനിമാ രംഗത്തുണ്ടെങ്കിലും അടുത്ത കാലത്താണ് ഉണ്ണി മുകുന്ദന്റെ കരിയറില്‍ വലിയ ചലനങ്ങള്‍ ഉണ്ടായത്.
