Connect with us

പ്രണവിന്റെ പ്രതിഫലം എത്രയെന്ന് കണ്ടോ!!വിശ്വസിക്കാനാകാതെ ആരാധകര്‍

Actor

പ്രണവിന്റെ പ്രതിഫലം എത്രയെന്ന് കണ്ടോ!!വിശ്വസിക്കാനാകാതെ ആരാധകര്‍

പ്രണവിന്റെ പ്രതിഫലം എത്രയെന്ന് കണ്ടോ!!വിശ്വസിക്കാനാകാതെ ആരാധകര്‍

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍. ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും.

മോഹന്‍ലാലിന്റെ കുട്ടിക്കാലം അഭിനയിച്ച് കൊണ്ടായിരുന്നു മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മേജര്‍ രവിയുടെ പുനര്‍ജനിയെന്ന ചിത്രത്തില്‍ വേഷമിട്ട് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും താരം നേടിയെടുത്തു. എന്നാല്‍ അതിന് ശേഷം പ്രണവിനെ സിനിമയില്‍ കണ്ടതേ ഇല്ല മലയാളികള്‍. ഇതോടെ അഭിമുഖങ്ങളിലെല്ലാം തന്നെ പ്രണവ് എന്ന് നായകനായി എത്തും എന്ന ചോദ്യമായിരുന്നു മോഹന്‍ലാലിനോട് പലരും ചോദിച്ചിരുന്നത്. അതിന് കാരണവുമുണ്ടായിരുന്നു.

മറ്റ് സിനിമാ താരങ്ങളുടെ മക്കളെല്ലാവരും സിനിമയില്‍ മുഖം കാണിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ലോകം കറങ്ങുകയായിരുന്നു പ്രണവ്. യാത്രയെ പാഷനാക്കി വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവിനെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു ആ സമയത്തെല്ലാം മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. പ്രണവിന്റെ ഒരു നല്ല ഫോട്ടോ പോലും അന്ന് മുന്‍നിര മാധ്യമങ്ങളില്‍ ഉണ്ടായിരുന്നില്ല.

മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ ആരാലും തിരിച്ചറിയപ്പെടാതെ പ്രണവ് തന്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. അയാള്‍ക്ക് അതാണ് ഇഷ്ടമെന്നും തനിക്ക് സാധിക്കാത്തത് ആള്‍ ചെയ്‌തോട്ടെയെന്നുമായിരുന്നു മകന്റെ ഈ ജീവിത രീതികളെ സംബന്ധിച്ച ചോദ്യത്തിന് മോഹന്‍ലാല്‍ മുന്‍പ് നല്‍കിയ മറുപടി. അതിനിടയിലാണ് 2018 ല്‍ പ്രേക്ഷകരെ ആവേശം കൊള്ളിച്ച് കൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’എന്ന സിനിമയില്‍ നായകനായി പ്രണവ് വേഷമിട്ടത്.

അന്ന് ചിത്രത്തില്‍ പ്രണവ് അഭിനയിച്ചത് മാത്രമല്ല വാര്‍ത്തയായത്, സിനിമയ്ക്കായി പ്രണവ് വാങ്ങിച്ച പ്രതിഫലവും ചര്‍ച്ചയായിരുന്നു. സിനിമ ഒരു വരുമാന മാര്‍ഗമായി കാണാത്ത പ്രണവ് മോഹന്‍ലാല്‍ പ്രതിഫലമായി വെറും ഒരു രൂപ മാത്രമായിരുന്നു കൈപ്പറ്റിയത് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ആദിക്ക് ശേഷം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം, ഹൃദയം’ എന്നീ സിനിമകളിലെല്ലാം പ്രണവ് നായകനായി തിളങ്ങി.

ഇപ്പോഴിതാ വിനീത് ശ്രീനിവാസന്‍ ഒരുക്കിയ വര്‍ഷങ്ങള്‍ക്കിപ്പുറം എന്ന ചിത്രത്തിലും പ്രണവ് നായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അപ്പോള്‍ ഈ സിനിമയ്ക്കും പ്രണവ് പ്രതിഫലമായി വാങ്ങിയത് വെറും 1 രൂപയാണോയെന്ന് പ്രേക്ഷകര്‍ക്ക് ഒരു സംശയം തോന്നിയേക്കാം. തീര്‍ച്ചയായും അല്ല, വര്‍ഷങ്ങള്‍ക്കിപ്പുറം പ്രണവിന്റെ പ്രതിഫലവും ഉയര്‍ന്നിട്ടുണ്ട്. സിനിമ ഇറങ്ങിയാല്‍ പ്രമോഷന്‍ പരിപാടികള്‍ക്കൊന്നും പ്രത്യക്ഷപ്പെടാറില്ലെങ്കിലും പ്രണവ് അത്യാവശ്യം ഉയര്‍ന്ന പ്രതിഫലം തന്നെയാണ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് നല്‍കുന്ന വിവരം അനുസരിച്ച് പ്രണവ് മോഹന്‍ലാല്‍ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ മൂന്നു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടത്രേ. മുതിര്‍ന്ന താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരുടെ പ്രതിഫലത്തിനടുത്താണ് പ്രണവിന്റെ പ്രതിഫല തുക രേഖപ്പെടുത്തിയിട്ടുളളത്, അതും തന്റെ 33ാം വയസില്‍. വര്‍ഷത്തില്‍ ഒരുപടമേ ചെയ്യുന്നുള്ളൂവെങ്കില്‍ എന്താ ഇത്രയും കോടി വാങ്ങിയാല്‍ പിന്നെ ലോകം ചുറ്റാന്‍ പ്രയാസമുണ്ടോയെന്നാണ് ചില ആരാധകര്‍ ഇതോടെ ചോദിക്കുന്നത്. പണം ഉണ്ടായിട്ടും ആഡംബര ജീവിതം നയിച്ച് ജീവിക്കുന്ന താരപുത്രന്‍മാരും പുത്രികളും ഇല്ലേയെന്നാണ് മറുകൂട്ടരുടെ ചോദ്യം.

പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഇന്ന് മലയാള സിനിമാ ലോകത്തെ ശ്രദ്ധേയ കൂട്ടുകെട്ടാണ്. പ്രണവിനെ അഭിനേതാവെന്ന നിലയില്‍ പ്രേക്ഷകര്‍ അംഗീകരിച്ചത് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമയ്ക്ക് ശേഷമാണ്. പ്രണവിന് കഴിവുകള്‍ പുറത്തെത്തിക്കാന്‍ വിനീതിന് കഴിഞ്ഞു.

More in Actor

Trending