Movies
ആടുജീവിതത്തിന് ആശംസകളുമായി ഉണ്ണി മുകുന്ദന്
ആടുജീവിതത്തിന് ആശംസകളുമായി ഉണ്ണി മുകുന്ദന്
ബ്ലെസിയുടെ സംവിധാനത്തിലെത്തുന്ന ആടുജീവിതം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമാപ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന് ഉണ്ണി മുകുന്ദന്.
പൃഥ്വിരാജിനും സംവിധായകന് ബ്ലെസിക്കും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരുന്നു എന്നാണ് ഉണ്ണി മുകുന്ദന് ഫെയ്സ് ബുക്കില്‍ കുറിച്ചത്.
2008ല്‍ പുറത്തിറങ്ങിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ സിനിമാവിഷ്കാരമാണ് നാളെ തിയേറ്ററുകളില്‍ എത്തുന്നത്. അസാധാരണമായൊരു സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യുമെന്ന പ്രതീക്ഷയിലാണു സിനിമാ പ്രേമികള്‍. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍.
ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.
ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്), കെ ആര് ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനില്‍ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.
