Connect with us

അവിശ്വസിനീയമായ സിനിമ, നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു; ആടുജീവിതത്തെ പ്രശംസിച്ച് മാധവന്‍

Movies

അവിശ്വസിനീയമായ സിനിമ, നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു; ആടുജീവിതത്തെ പ്രശംസിച്ച് മാധവന്‍

അവിശ്വസിനീയമായ സിനിമ, നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു; ആടുജീവിതത്തെ പ്രശംസിച്ച് മാധവന്‍

പൃഥ്വിരാജ്-ബ്ലെസ്സി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ആടുജീവിതം’ പ്രേക്ഷക പ്രശംസകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ 2 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ കൂടിയാണ് യഥാര്‍ത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതമെഴുതിയത്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മാധവന്‍. എന്തൊരു അവിശ്വസിനീയമായ സിനിമയാണ് ആടുജീവിതം എന്നാണ് മാധവന്‍ പറയുന്നത്. കമല്‍ഹാസന്‍, മണിരത്‌നം, രവി കെ ചന്ദ്രന്‍ തുടങ്ങീ നിരവധി പേരാണ് നേരത്തെ ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നത്. പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമാണ് ആടുജീവിതം എന്നാണ് പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

‘എന്തൊരു അവിശ്വസിനീയ സിനിമയാണിത്, പ്രിയപ്പെട്ട എന്റെ സഹോദരന്‍ പൃഥ്വീ, നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ യാഥാര്‍ത്ഥ ശേഷി ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്തതില്‍ നന്ദി.’ എന്നാണ് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ മാധവന്‍ പറയുന്നത്.

വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top