ബ്രൂസ് ലീ’ എന്ന സിനിമ ഉപേക്ഷിച്ചതായി നടന്‍ ഉണ്ണി മുകുന്ദന്‍;കാരണം ഇതാണ്
ആക്ഷന്‍ ഹീറോ പരിവേഷമായിരുന്നു കുറച്ചുനാള്‍ മുന്‍പുവരെ ഉണ്ണി മുകുന്ദന് മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറിയിരിക്കുന്നു. മേപ്പടിയാന്‍, ഷെഫീക്കിന്‍റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളൊക്കെ ഉണ്ണി മുകുന്ദനിലെ അഭിനേതാവിനെയാണ് കൂടുതല്‍ ഫോക്കസ് ചെയ്തത്. അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന പല പ്രോജക്റ്റുകളും അത്തരത്തില്‍ തന്നെ. എന്നാല്‍ അക്ഷന്‍ ഹീറോ എന്ന നിലയില്‍ ഉണ്ണി മുകുന്ദനെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ ഇപ്പോഴുമുണ്ട്.
എന്നാൽ ഇപ്പോഴിതാ ‘ബ്രൂസ് ലീ’ എന്ന സിനിമ ഉപേക്ഷിച്ചതായി നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു ആരാധകന്റെ ചോദ്യത്തോടാണ് താരം പ്രതികരിച്ചിരിക്കുന്നത്. ‘മല്ലു സിംഗ്’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖ് ഉണ്ണി മുകുന്ദനെ നായകനാക്കി പ്രഖ്യാപിച്ച സിനിമയാണ് ബ്രൂസ് ലീ. എന്നാല്‍ 2022ല്‍ പ്രഖ്യാപിച്ച ഷൂട്ടിംഗ് ഇതുവരെ നടന്നിട്ടില്ല.
ചിത്രത്തെ കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ സിനിമ ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രൂസ് ലീ സിനിമ ഉപേക്ഷിച്ചോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി ആയാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
”അതെ സുഹൃത്തേ. ദൗര്‍ഭാഗ്യവശാല്‍ ബ്രൂസ് ലീ ഉപേക്ഷിക്കേണ്ടി വന്നു. ക്രിയേറ്റീവ് ആയ കാരണങ്ങളാലാണ് അത് വേണ്ടി വന്നത്. പക്ഷേ അതേ ടീം മറ്റൊരു പ്രോജക്റ്റിന് വേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്ഷന്‍ ചിത്രമാവാനാണ് സാധ്യത.”
”കാലം എന്താണോ ആവശ്യപ്പെടുന്നത് അതനുസരിച്ചാവും ആ ചിത്രം. അടുത്ത വര്‍ഷം തന്നില്‍ നിന്നും തീര്‍ച്ചയായും ഒരു ആക്ഷന്‍ ചിത്രം പ്രതീക്ഷിക്കാം” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതേസമയം, ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കാനിരുന്നത്.