Connect with us

‘കിംഗ് ഓഫ് കൊത്ത’ ഒ.ടി.ടിയിലേക്ക്

Movies

‘കിംഗ് ഓഫ് കൊത്ത’ ഒ.ടി.ടിയിലേക്ക്

‘കിംഗ് ഓഫ് കൊത്ത’ ഒ.ടി.ടിയിലേക്ക്

ദുൽഖർ സൽമാൻ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ഒ.ടി.ടിയിലേക്കെന്ന് റിപ്പോർട്ടുകൾ. ചിത്രം സെപ്റ്റംബര്‍ 22ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തുമെന്നാണ് ഇന്ത്യ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. എന്നാല്‍ ഒരുപാട് പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും നിരാശയാണ് ലഭിച്ചത്. എങ്കിലും 40 കോടിയോളം രൂപ ചിത്രം കളക്ഷന്‍ നേടിയിരുന്നു. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു

നെഗറ്റീവ് പബ്ലിസിറ്റി നേടിയെങ്കിലും മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടിയിരുന്നു ചിത്രം. ആദ്യ വാരം ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 14.5 കോടിയിലേറെയാണെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ആദ്യവാര കളക്ഷന്‍ 7 കോടിക്ക് മുകളിലായിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മറ്റൊരു 15 കോടിയും. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 36 കോടിയിലേറെ ഗ്രോസ് ആണ് ആദ്യ വാരം കിംഗ് ഓഫ് കൊത്ത നേടിയിരുന്നത്. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

More in Movies

Trending

Recent

To Top