എല്ലാ സാഹചര്യങ്ങളിലും തന്നെ ചേര്‍ത്ത് നിര്‍ത്തി, എനിക്ക് എന്റെ കുടുംബം പോലെ മറ്റൊരു കുടുംബം; കാലടി ജയനെ കുറിച്ച് ഉമ
സിനിമാ, സീരിയൽ, നാടനും നിർമ്മാതാവുമായ കാലടി ജയന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് സൈന സീരിയൽ ലോകം കേട്ടത് . ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എഴുപത്തി രണ്ട് വയസായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത പുറത്ത് വന്നതോടെ സഹപ്രവർത്തകരും സിനിമാ മേഖലയിൽ അദ്ദേഹത്തെ അറിയുന്നവരുമെല്ലാം ആദരാഞ്ജലികൾ നേർന്ന് എത്തി.ഒട്ടനവധി താരങ്ങൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളും പങ്കുവെച്ചു. അക്കൂട്ടത്തിൽ ഏറെ വ്യത്യസ്തമാകുന്നത് നടി ഉമ നായർ കാലടി ജയനെ കുറിച്ച് എഴുതിയ വരികളാണ്. കാലടി ജയന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം ഉമ നായർക്കും കുടുംബത്തിനുമുണ്ടായിരുന്നു.
എല്ലാ സാഹചര്യങ്ങളിലും തന്നെ ചേര്‍ത്ത് നിര്‍ത്തിയിരുന്നവരാണ് കാലടി ജയന്റെ കുടുംബാംഗങ്ങൾ എന്നാണ് ഉമ നായർ കുറിപ്പിൽ പറയുന്നത്.പ്രണാമം അങ്കിൾ… എന്റെ അഭിനയ ജീവിതത്തിൽ മികച്ച നായിക കഥാപാത്രങ്ങൾ അതിനുപരി വ്യക്തിപരമായി എനിക്ക് എന്റെ കുടുംബം പോലെ മറ്റൊരു കുടുംബം… അമ്മ, അനുജത്തി, ഏട്ടൻ അങ്ങനെ എല്ലാം നൽകിയത് അങ്കിളാണ്. ഇന്നും എനിക്ക് എല്ലാ സാഹചര്യങ്ങളിലും ഓടി ചെന്നാൽ ചേർത്ത് നിർത്തുന്ന ലീലാമ്മയോടും ജിഞ്ചുവിനോടും എന്ത് പറയണം എന്നറിയില്ല.’
‘അങ്കിളിന് പെട്ടെന്ന് ദേഷ്യം വരും. അതുപോലെ സ്നേഹത്തോടെ പെരുമാറും. ഇനി ഇല്ല എന്നത് സത്യമാണ്. പ്രാർത്ഥനകൾ മാത്രമായി…’ എന്നാണ് ഉമ നായർ കാലടി ജയനെ കുറിച്ച് എഴുതിയത്.അർത്ഥം, മഴവിൽക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യൻ, ജനം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് കാലടി ജയൻ. സീരിയൽ നിർമാതാവായും പ്രവർത്തിച്ചിട്ടുണ്ട്.
വാനമ്പാടി, കളിവീട് തുടങ്ങി നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് ഉമ നായര്‍. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖമാണ് ഉമയുടേത്. അന്തരിച്ച മുന്‍കാല നടന് ജയന് തന്റേയും വല്യച്ഛനാണെന്ന് ഉമ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.കൃഷ്ണന്‍നായര്‍ എന്ന ജയന്റെ അനിയന്റെ മക്കള്‍ ഞങ്ങളാണെന്നും ഇങ്ങനൊരാള് ഞങ്ങളുടെ കുടുംബത്തില്‍ ഇല്ലെന്നുമൊക്കെ വാദിച്ച് സീരിയല്‍ നടന് ആദിത്യന് ജയന് അടക്കം അന്ന് ഉമയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ആദിത്യന്റെ സഹോദരിയും ഈ വിഷയത്തില്‍ ഇടപ്പെട്ടിരുന്നു.
‘ജയന്റെ ബന്ധുവാണെന്ന് പറഞ്ഞതിന്റെ പേരില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായി. അന്ന് ഞാന്‍ വിഷമിക്കുകയും ചെയ്തിരുന്നു. പിന്നീട് ആദിത്യന് ചേട്ടനുമായി സംസാരിക്കുകയൊക്കെ ചെയ്തു. അതങ്ങനെ കെട്ടടങ്ങി പോയി.’അതിലൊരു സന്തോഷമുള്ളത് ഉമ നായര്‍ എന്ന പേരടിക്കുമ്പോള് ഏറ്റവും കൂടുതല്‍ കാണുന്നത് ഈ വാര്‍ത്തയാണ്. എന്റെ ഈ പ്രശ്നത്തെ വാര്‍ത്തകളാക്കി ചെയ്ത ഒരുപാട് പേരുണ്ട്.’
‘അവരൊക്കെ രക്ഷപ്പെട്ടതില്‍ എനിക്ക് സന്തോഷമാണ് എന്നാണ് വിഷയത്തിൽ പ്രതികരിച്ച്’ ഉമ നായർ പറഞ്ഞത്. തന്റെ വിവാഹ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചും മുമ്പ് പലപ്പോഴും ഉമ നായർ സംസാരിച്ചിട്ടുണ്ട്. മക്കൾ മാത്രമാണ് ഇപ്പോൾ ഉമയ്ക്ക് താങ്ങായുള്ളത്.
താന്‍ പ്രണയിച്ച് വിവാഹം കഴിച്ചയാളാണ്. അതിന് ശേഷം നിരവധി സങ്കടങ്ങള്‍ നേരിടേണ്ടി വന്നു. തന്റെ പേഴ്സണല്‍ ലൈഫില്‍ വേദനിക്കേണ്ടി വന്നത് മുതലാണ് പലതും മനസിലായത്. തന്റെ മാത്രം തീരുമാനം കൊണ്ട് വിവാഹം കഴിഞ്ഞതാണല്ലോ.
അതുകൊണ്ട് അച്ഛനേയോ അമ്മയേയോ സഹോദരങ്ങളെയോ ഒന്നും കുറ്റപ്പെടുത്താനാവില്ല. അതിനാല്‍ കുടുംബ ജീവിതത്തില്‍ വേദന വരുമ്പോള്‍ അത് തന്റെ മാത്രം പ്രശ്നമാണ്. താന്‍ കാട്ടില്‍ അകപ്പെട്ട പോലെയായിരുന്നു എന്നാണ് ഉമ നായർ പറഞ്ഞത്.
ജനമനസുകളിൽ വീണ്ടും ആകാംക്ഷ നിറയ്ക്കുകയാണ് മിനിസ്ക്രീൻ പരമ്പര കുടുംബവിളക്ക്. ഇപ്പോഴും ടോപ് റേറ്റിങ്ങിൽ ഒന്നാമതായി തുടരുകയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സുമിത്രയായി ജീവിക്കുകയാണെന്നാണ് കുടുംബപ്രേക്ഷകർ പറയുന്നത്
