Malayalam
കണ്ണകിയായി ഉമാ നായർ.. വളരെ സുന്ദരി ആയിട്ടുണ്ടന്ന് ആരാധകർ !
കണ്ണകിയായി ഉമാ നായർ.. വളരെ സുന്ദരി ആയിട്ടുണ്ടന്ന് ആരാധകർ !
പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷത്തിലെത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഉമാ നായർ.താരം അമ്പതിലധികം സീരിയലുകളിലാണ് അഭിനയിച്ചിരിക്കുന്നത്.ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു.ഇപ്പോളിതാ താരത്തിന്റെ പുതിയ ചിത്രമാണ് വൈറലാകുന്നത്.
കണ്ണകി എന്നും അതിശയത്തോടെ കേട്ടിരുന്ന മാസ്സ് ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു… അങ്ങനെ ഒരു വേഷപകർച്ചക്ക് അവസരം കിട്ടിയപ്പോൾ ചാടിവീണു പിന്നെ കഥയിൽ കേട്ടതുപോലെ ഒത്തില്ല എന്നാലും ആഗ്രഹം അതൊരു തെറ്റാല്ലാലോ ..അല്ലെ
ആള് തന്നെ മാറിയല്ലോ,ഫോട്ടോ മനോഹരമായിട്ടുണ്ടെന്നായിരുന്നു ആരാധകർ പറഞ്ഞത്.വാനമ്പാടിക്കു ശേഷം പുതിയ സീരിയലുമായി എത്തുന്നതിനെക്കുറിച്ച് ഉമ നായർ പറഞ്ഞിരുന്നു.ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
UMA NAIR
