ഞാന്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു, ക്രിസ്ത്യാനിയാണെന്ന് പറയുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിന്; വിവാദമായി പ്രസ്താവന

നിര്‍മാതാവായും നടനായും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹം സംസ്ഥാന യുവജനക്ഷേമ കായിക വികസന മന്ത്രിയായി നിയമിതനായത്. ഇപ്പോഴിതാ അദ്ദേഹം നടത്തിയ പ്രസ്താവന വിവാദത്തില്‍ ആയിരിക്കുകയാണ്.
ചെന്നൈയില്‍ നടന്ന ഒരു ക്രിസ്മസ് ചടങ്ങിലാണ് താന്‍ ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത്. ‘ഞാന്‍ ഇവിടെ എഗ്മോറിലെ ഡോണ്‍ ബോസ്കോ സ്കൂളിലാണ് പഠിച്ചത്. ലയോള കോളേജില്‍ നിന്നാണ് ഞാന്‍ ബിരുദം നേടിയത്. ഞാന്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍, ഈ ക്രിസ്മസ് പ്രോഗ്രാമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. ക്രിസ്ത്യാനിയാണെന്ന് പറയുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു ‘ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകള്‍. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയാകുകയാണ്.
2020 ല്‍ ഗണപതി വിഗ്രഹം പിടിച്ചിരിക്കുന്ന മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനെതിരെ വിവാദം ഉയര്‍ന്നപ്പോള്‍ താനും ഭാര്യയും നിരീശ്വരവാദികളാണെന്ന് ഉദയനിധി സ്റ്റാലിന് അവകാശപ്പെട്ടിരുന്നു. മകളുടെ ആഗ്രഹപ്രകാരമാണ് വിഗ്രഹത്തിനൊപ്പം നില്ക്കുന്ന ചിത്രമെടുത്തതെന്നും താനും ഭാര്യയും ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ലെന്നും ഉദയനിധി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...