News
തെന്നിന്ത്യന്‍ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങി ബോബി ഡിയോള്‍; ആകാംക്ഷയോടെ പ്രേക്ഷകര്‍
തെന്നിന്ത്യന്‍ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങി ബോബി ഡിയോള്‍; ആകാംക്ഷയോടെ പ്രേക്ഷകര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ബോബി ഡിയോള്‍. ഇപ്പോഴിതാ താരം തെന്നിന്ത്യന്‍ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നുവെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പവന്‍ കല്യാണ്‍ നായകനാകുന്ന ‘ഹരിഹര വീരമല്ലു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടന്റെ ദക്ഷിണേന്ത്യന്‍ അരങ്ങേറ്റം. മുഗള്‍ ഭരണാധികാരിയായിരുന്ന ഔറം ഗസീബ് ആയാണ് ബോബി ഡിയോള്‍ സിനിമയിലെത്തുക.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് നടന്‍ സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചിത്രത്തില്‍ ജോയിന്‍ ചെയ്യാനെത്തിയ താരത്തെ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
തനിക്ക് തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാകാന്‍ എന്നും ആഗ്രഹമുണ്ടായിരുന്നു. അതിശയിപ്പിക്കുന്ന ഒരു കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് ബോബി ഡിയോള്‍ പറഞ്ഞു. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ബോബിയും പവന്‍ കല്യാണും തമ്മിലുള്ള നിര്‍ണായകമായ രംഗങ്ങള്‍ ഇവിടെയാണ് ചിത്രീകരിക്കുക.
ക്രിഷ് ജാ ഗര്‍ലമുഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും. നിധി അ ഗര്‍വാളാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
