Bollywood
ഷാരൂഖ് ഖാന് ഇപ്പോഴും നല്ല നുണക്കുഴികളുണ്ട്, എനിക്കിപ്പോഴും നല്ല പൊക്കിളുമുണ്ട്- ട്വിങ്കിള്‍
ഷാരൂഖ് ഖാന് ഇപ്പോഴും നല്ല നുണക്കുഴികളുണ്ട്, എനിക്കിപ്പോഴും നല്ല പൊക്കിളുമുണ്ട്- ട്വിങ്കിള്‍
By
ബോളിവുഡ് താരം അക്ഷയ് കുമാറിനെ വിവാഹം ചെയ്യും മുൻപ് സിനിമ ലോകത്ത് സജീവ സാന്നിധ്യമായിരുന്നു ട്വിങ്കിൾ ഖന്ന . സ്വയം വിമര്‍ശിച്ചും ട്വിങ്കിള്‍ വാര്‍ത്തകളിലിടം നേടാറുണ്ട്. തന്റെ അഭിനയം വളരെ മോശമാണെന്നും മുന്‍കാല ചിത്രങ്ങള്‍ ടിവിയില്‍ കാണുമ്പോള്‍ അറപ്പുളവാകാറുണ്ടെന്നും ഒരിക്കല്‍ ട്വിങ്കിള്‍ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണെത്രേ അവര്‍ അഭിനയം നിര്‍ത്തിയതും.
ഇപ്പോള്‍ ട്വിങ്കിള്‍ വാര്‍ത്തകളിലിടം നേടുന്നത് രസകരമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ്. 20 വര്‍ഷം മുന്‍പ് അവര്‍ നായികയായി വേഷമിട്ട ബാദ്ഷാ എന്ന ചിത്രത്തെക്കുറിച്ച് ഒരു വെബ്സൈറ്റ് നല്കിയ റിവ്യൂ ആണ് അതിന് കാരണമായി തീര്‍ന്നത്.
ബാദ്ഷായില്‍ ഷാരൂഖ് ആയിരുന്നു ട്വിങ്കിളിന്റെ നായകന്. അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് പ്രശംസിച്ചെഴുതിയ റിവ്യൂവില്‍ ട്വിങ്കിളിന്റെ പൊക്കിളിനെക്കുറിച്ച് മാത്രമായിരുന്നു പരാമര്‍ശം. ഇതു ശ്രദ്ധയില്‍പ്പെട്ട ട്വിങ്കിള്‍ ഇങ്ങനെക്കുറിച്ചു:
എനിക്ക് പോസിറ്റീവ് റിവ്യൂ കിട്ടിയിട്ടില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ? വികാരമുണര്‍ത്തുന്ന എന്റെ ശരീരഭാഗങ്ങള്‍ കാരണം എനിക്കും നല്ല റിവ്യൂ കിട്ടി. ബാദ്ഷയിലെ ജോടിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ഷാരൂഖ് ഖാന് ഇപ്പോഴും നല്ല നുണക്കുഴികളുണ്ട്, എനിക്കിപ്പോഴും നല്ല പൊക്കിളുമുണ്ട്- ട്വിങ്കിള്‍ കുറിച്ചു.
twinkle khanna’s self troll
