TV Shows
റോബിന്‍ നമ്മള്‍ വിചാരിച്ചത് പോലെയല്ല. ഫോണില്‍ കൂടി പറയുന്നത് പോലെയൊന്നുമല്ല, റോബിന്‍ എന്നേയും ചതിച്ചു! ഞെട്ടിച്ച് മനോജ്, ഒടുവിൽ വമ്പൻ ട്വിസ്റ്റ്
റോബിന്‍ നമ്മള്‍ വിചാരിച്ചത് പോലെയല്ല. ഫോണില്‍ കൂടി പറയുന്നത് പോലെയൊന്നുമല്ല, റോബിന്‍ എന്നേയും ചതിച്ചു! ഞെട്ടിച്ച് മനോജ്, ഒടുവിൽ വമ്പൻ ട്വിസ്റ്റ്
ബിഗ് ബോസ് ഹൗസില്‍ നൂറ് ദിവസം പൂര്‍ത്തിയക്കണമെന്ന അതിയായ ആഗ്രഹത്തോടെയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഹൗസിന്റെ പടി കടന്ന് ആ വിചിത്ര ലോകത്തിലേയ്ക്ക് എത്തിയത്. എന്നാല്‍ വിധി അവിടെ റോബിന് കാത്തുവെച്ചത് മറ്റൊന്നായിരുന്നു. പല അവസരത്തിലും ഒറ്റയാള്‍ പോരാട്ടം നടത്തിയ റോബിന് 10ാം വാരം ചുവട് പിഴച്ചു. അതിന് വലിയ വില തന്നെ ഡോക്ടറിന് നല്‍കേണ്ടിയും വന്നു. ഒരാഴ്ചത്തെ അഞ്ജാതവാസത്തിന് ശേഷം തന്റെ സ്വപ്‌നങ്ങളേയും ബാഗിലാക്കി തിരിച്ച് അനന്തപുരിയിലേയ്ക്ക് മടങ്ങി എത്തി.
സീസൺ നാലിൽ ഏറെ ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു റോബിൻ. സഹമത്സരാർത്ഥിയെ ടാസ്കിന്റെ ശാരീരികമായി ആക്രമിച്ചതിന് കഴിഞ്ഞ ആഴ്ചയാണ് റോബിൻ ഷോയിൽ നിന്ന് പുറത്തായത്. എന്നാൽ റോബിനെ പുറത്താക്കിയതിൽ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ റോബിൻ ഫാൻസ് വലിയ പ്രതിഷേധമാണ് ഉയർത്തിയത്. മുംബൈയിലെ ബിഗ് ബോസ് വീട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ റോബിന് രാജകീയമായൊരു സ്വീകരണമായിരുന്നു ലഭിച്ചത്. . ഫൈനൽ ഫൈവ് വരെ എത്തുമെന്ന് പ്രേക്ഷകർ വിധി എഴുതിയ റോബിൻ പുറത്ത് പോയത് ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല.
ഇപ്പോഴിതാ റോബിനെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടത്തി എത്തിയിരിക്കുകയാണ് നടന്‍ മനോജ് നായര്‍. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് റോബിന്‍ തന്നെ കാണാന്‍ വരാമെന്ന് പറഞ്ഞതിനെ കുറിച്ച് മനോജ് വെളിപ്പെടുത്തിയത്. ഡോ റോബിന്‍ എന്നേയും ചതിച്ചു, നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല അവന്‍ എന്ന തലക്കെട്ടാണ് മനോജ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്..
വീഡിയോയിലൂടെ താരം പറയുന്നതിങ്ങനെയാണ്..
എനിക്കിന്ന് ഷൂട്ടിങ്ങ് ഇല്ല. ഇന്ന് രാവിലെ ഒരുപാട് സന്തോഷം ഉള്ള ദിവസമായിരുന്നു. അനിയനും ചേട്ടനും എവിടെ എന്ന് ചോദിച്ച് ഒരുപാട് പേര്‍ മെസേജ് അയച്ചിരുന്നു. അതേ റോബിന്‍ ഇന്ന് വരാമെന്ന് പറഞ്ഞ് ഇരുന്നതാണ്. പതിനൊന്നരയ്ക്ക് വരാമെന്ന് പറഞ്ഞ ആള്‍ അത് കഴിഞ്ഞപ്പോള്‍ അത്യാവശ്യമായി ഒരാളുടെ കൂടെ പോവണമെന്ന് പറഞ്ഞു. ലേറ്റ് ആയാലും വരാം എന്ന് പറഞ്ഞു.
ഒരു മണിയായപ്പോള്‍ പറഞ്ഞു. ചേട്ടാ ഞാനൊരു സ്ഥലത്ത് പെട്ട് കിടക്കുകയാണ്. നമുക്ക് മറ്റൊരു ദിവസത്തേക്ക് ഇത് മാറ്റാമെന്ന്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. റോബിന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയാം. തിരക്കൊക്കെ ആണ്. പക്ഷേ എനിക്ക് വ്യക്തിപരമായി അത് വിഷമമായി. ആ നിരാശ നിങ്ങളുമായി പങ്കുവെക്കുകയാണെന്ന് മനോജ് പറയുന്നു.
റോബിന്‍ നമ്മള്‍ വിചാരിച്ചത് പോലെയല്ല. ഫോണില്‍ കൂടി പറയുന്നത് പോലെയൊന്നുമല്ല. ആയിരുന്നെങ്കില്‍ എന്നെ കാണാന്‍ വരില്ലായിരുന്നോ എന്ന് മനോജ് ചോദിക്കുന്നു.. ഇതിനിടയിലാണ് അപ്രതീക്ഷിതമായി റോബിന്റെ എന്‍ട്രി. എല്ലാവരെയും പറ്റിച്ചേ എന്ന് പറഞ്ഞോണ്ട് റോബിന്‍ മനോജിന്റെ വീഡിയോയിലേക്ക് വന്നു.
എന്നെ കാണാമെന്ന് സമ്മതിച്ചതിന് ശേഷം ഡേറ്റ് മാറ്റി കൊണ്ടിരിക്കുന്നത് മനോജേട്ടനാണെന്നാണ് റോബിന്‍ പറയുന്നത്. ഇങ്ങോട്ട് വരാമെന്ന് പറഞ്ഞപ്പോള്‍ തിരക്കുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പിന്നത്തേക്ക് മാറ്റിയെന്നും റോബിന്‍ ആരോപിച്ചു. പരസ്പരം ഉമ്മ വെച്ച് കൊണ്ടാണ് മനോജും റോബിനും സംസാരം തുടങ്ങിയത്. 72- ദിവസം മുന്‍പ് ഒരു പരിചയവും ഇല്ലാത്ത ആളായിരുന്നു. പിന്നെയൊരു വരവ് വന്നത് എന്തായിരുന്നു. എയര്‍ഇന്ത്യയില്‍ വന്ന് എയറിലായിരുന്നു റോബിനെന്ന് മനോജ് പറഞ്ഞു.
നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ക്യാപ്ഷൻ ഇങ്ങനെ കൊടുക്കല്ലേ.. ഒരു നിമിഷത്തേക്ക് തമാശയ്ക്ക് ആണേലും സ്നേഹിക്കുന്നവരെ റോബിൻ ചതിക്കും എന്ന് പറയരുത്…. ചേട്ടനെ അനിയൻ ചതിക്കില്ല. Dr ചതിച്ചു എന്നൊന്നും തമാശക്ക് പോലും പറയല്ലേ മനു ചേട്ടാ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്
