അവൻ വീടിനുള്ളിൽ നിന്ന് നേരിടുന്നതിന്റെ പതിൻമടങ്ങ് ക്രൂരമായ കാര്യങ്ങളാണ് ഞങ്ങൾക്ക് സംഭവിക്കുന്നത്… ആരുടേയും മുമ്പിൽ തോറ്റ് കൊടുക്കില്ല! അവന്റെ ഏറ്റവും വലിയ ആഗ്രഹം അതാണ്; റിയാസിന്റെ ബന്ധുക്കളുടെ നിർണ്ണായക വെളിപ്പെടുത്തൽ

ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും ശക്തനായ മത്സരാർഥിയാണ് റിയാസ് സലീം. വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് റിയാസ് ഹൗസിലേക്ക് എത്തിയത്. ജാസ്മിനും റോബിനും ബിഗ് ബോസ് വീട്ടിൽ നിന്നും പോയെങ്കിലും ഷോ അത്യുഗ്രൻ ആക്കാൻ റിയാസിന് സാധിച്ചു.
എന്നാല് മറ്റ് മത്സരാർത്ഥികളെ അപേക്ഷിച്ച് തീർത്തും വ്യത്യസ്തനാണ് റിയാസ് സലീം. തനിയ്ക്ക് പറയാനുള്ളത് എവിടെയാണെങ്കിലും തുറന്ന് പറയുന്ന വ്യക്തിയാണ് റിയാസ്. റിയാസ് ടോപ്പ് ഫൈവിൽ കയറാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഷോയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്നതും റിയാസിന് തന്നെയാണ്
ഇപ്പോൾ വീട്ടിൽ ടിക്കറ്റ് ടു ഫിനാലെയാണ് നടക്കുന്നത്. പന്ത്രണ്ടാം ആഴ്ചയിലെ എലിമിനേഷനിൽ റിയാസില്ല. അതിനാൽ തന്നെ റിയാസ് ഫൈനൽ ഫൈവിൽ വരുമെന്ന പ്രതീക്ഷയും ബിഗ് ബോസ് പ്രേക്ഷകരിൽ ഒരു വിഭാഗത്തിനുണ്ട്.
റിയാസ് ഷോയിൽ എൺപത് ദിവസം പൂർത്തിയാക്കുമ്പോൾ ബന്ധുക്കൾ റിയാസിന്റെ പ്രകടനത്തെ വിലയിരുത്തുകയാണ്. റിയാസ് നന്നായി മത്സരിക്കുന്നുണ്ടെന്നും വിജയിയാകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ബന്ധുക്കൾ പറയുന്നു.
‘റിയാസ് വളരെ നല്ല മത്സരാർഥിയാണ്. അവന് ബിഗ് ബോസിൽ പങ്കെടുക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. തുടക്കം മുതൽ അവന് പങ്കെടുക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ വിചാരിച്ചിരുന്നത്. പക്ഷെ അപ്പോഴൊന്നും പങ്കെടുക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. അവൻ മത്സരാർഥിയായ ശേഷം ഷോ മുടങ്ങാതെ കാണാറുണ്ട്. അതേസമയം അവനെ അധിക്ഷേപിച്ചും ഞങ്ങളെ പരിഹസിച്ചും സോഷ്യൽമീഡിയ വഴി വലിയ ബുദ്ധിമുട്ടും വിഷമവും ഉണ്ടാകുന്നുണ്ട്. ‘അവൻ വീടിനുള്ളിൽ നിന്ന് നേരിടുന്നതിന്റെ പതിൻമടങ്ങ് ക്രൂരമായ കാര്യങ്ങളാണ് ഞങ്ങൾക്ക് സംഭവിക്കുന്നത്. അത് പലപ്പോഴും ഞങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. പലരും പറഞ്ഞ് പരത്തുകയുണ്ടായി.
ഞങ്ങൾ റിയാസിനെ വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്ന്. എന്തിന് ഞങ്ങൾ അങ്ങനെ ചെയ്യണം. അവൻ ഞങ്ങൾ വളർത്തിയ കുട്ടിയാണ്. സ്കോളർഷിപ്പോടെ പഠിച്ച കുട്ടിയാണ്.’
അവന് വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ വിഷമിപ്പിക്കാറുണ്ട്. പിന്നെ അവൻ ആരുടേയും മുമ്പിൽ തോറ്റ് കൊടുക്കില്ല. സംസാരിച്ച് പിടിച്ച് നിൽക്കാൻ അവന് നന്നായി അറിയാം. പിന്നെ അവിടെ പലരും അവനെ പറയുന്ന കാര്യങ്ങൾ ആ ഗെയിം ജയിക്കാൻ വേണ്ടി പറയുന്നതല്ല.’
‘അതുകൊണ്ട് വലുതായി സങ്കടപ്പെടാറില്ല. നാട്ടുകാരും ഞങ്ങൾക്ക് പരിചയമുള്ളവരുമെല്ലാം അവന് വോട്ട് ചെയ്യുന്നുണ്ട്. ബുദ്ധികൊണ്ട് കളിക്കുന്നതിനാൽ അവൻ ജയിക്കും’ എന്നാണ് റിയാസിന്റെ ബന്ധുക്കൾ പറയുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...