TV Shows
ബിഗ്ബോസ് വീട്ടിലെ മാനിപ്പുലേറ്റർ സൂര്യ കിടിലം പ്ലെയർ, ഏറ്റവും ഫേക്ക്, പഞ്ചാര, ഇവരൊക്കെ യാണ് രസകരമായ ഉത്തരവുമായി സന്ധ്യ മനോജ്!
ബിഗ്ബോസ് വീട്ടിലെ മാനിപ്പുലേറ്റർ സൂര്യ കിടിലം പ്ലെയർ, ഏറ്റവും ഫേക്ക്, പഞ്ചാര, ഇവരൊക്കെ യാണ് രസകരമായ ഉത്തരവുമായി സന്ധ്യ മനോജ്!
നര്‍ത്തകിയും നൃത്താധ്യാപികയും കംപോസറുമായി കലാജീവിതം തുടരുമ്പോള്‍ മറ്റ് മേഖലകളിലേക്കും ചുവടുവയ്ക്കുകയായിരുന്നു സന്ധ്യാ മനോജ്. മോഡലിംഗിലും മുഖം പതിപ്പിച്ച സന്ധ്യ ഒഡീസിയില്‍ മലയാളത്തിന്റെ അഭിമാനമാണ്. ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായ സന്ധ്യ 71 ദിവസം പിന്നിട്ടതിന് ശേഷമായിരുന്നു ബിഗ് ബോസ്സിൽ നിന്നും അപ്രതീക്ഷിതമായി പുറത്തേക്ക് പോയത്
നര്‍ത്തകിയായ സന്ധ്യ ഷോയുടെ തുടക്കത്തില്‍ പലരില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. സന്ധ്യ ആക്ടീവല്ലെന്നായിരുന്നു ആരോപണം. പലരും സന്ധ്യ തുടക്കത്തില്‍ തന്നെ പുറത്താകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ദീര്‍ഘനാള്‍ ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാനും ശക്തമായ സാന്നിധ്യമാകാനും സന്ധ്യയ്ക്ക് സാധിച്ചു.
പുറത്ത് വന്ന ശേഷവും സന്ധ്യയുടെ പ്രതികരണങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കുറിച്ച് സന്ധ്യ മനസ് തുറന്നിരിക്കുയാണ്. ബിഗ് ബോസ് വീട്ടില്‍ നിന്നും ലഭിച്ച അടുത്ത സുഹൃത്ത്, ഫിലോസഫര്‍, ജെനുവിന് വ്യക്തി, ആരാകും വിജയി എന്നെല്ലാം പറയുകയാണ് സന്ധ്യ. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തിലാണ് സന്ധ്യ മനസ് തുറന്നത്.
സന്ധ്യയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു
ഷോയിലുണ്ടായിരുന്ന എന്താണ്ട് എല്ലാവരുമായി ഇപ്പോഴും ബന്ധമുണ്ട്. പുറത്ത് വന്നപ്പോള്‍ തന്നെ നേരത്തെ പുറത്തായവരുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോള്‍ ബാക്കിയുള്ളവരുമായും ബന്ധമുണ്ട്. നൂറ് ശതമാനം ആയിട്ടില്ലെന്ന് സന്ധ്യ പറയുന്നു
. ബിഗ് ബോസ് വീട്ടിലെ കിടിലം പ്ലെയര്‍ ആരെന്ന ചോദ്യത്തിന് സന്ധ്യ നല്കിയ ഉത്തരം തീര്‍ച്ചയായും ഡിംപല്‍ എന്നായിരുന്നു. ആരാണ് മാനുപ്പുലേറ്റര്‍ എന്നതായിരുന്നു അടുത്ത ചോദ്യം. ഇതിന് സന്ധ്യ നല്കിയ ഉത്തരം രസകരമായിരുന്നു. സൂര്യയുടെ പേരായിരുന്നു സന്ധ്യ പറഞ്ഞത്. ഒരു സാഹചര്യത്തില്‍ അറ്റെന്‍ഷന്‍ എടുക്കുന്ന, വ്യക്തിയാണ് സൂര്യയെന്നും സന്ധ്യ പറഞ്ഞു.
ജെനുവിന് ആരെന്ന ചോദ്യത്തിന് സന്ധ്യ നല്കിയ ഉത്തരം റംസാന്റെ പേരായിരുന്നു. ദ ഫിലോസര്‍ ആയി സന്ധ്യ പറഞ്ഞ പേര് കിടിലം ഫിറോസിന്റേതായിരുന്നു. ബിഗ് ബോസ് വീട്ടിലെ ഫേക്ക് വ്യക്തി ആരെന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിന് വ്യത്യസ്തമായൊരു മറുപടിയായിരുന്നു സന്ധ്യ നല്‍കിയത്. ഓരോ ആഴ്ചയും മാറ്റങ്ങള്‍ വന്നൊരു വ്യക്തിയാണ് സായ് വിഷ്ണുവെന്നായിരുന്നു സന്ധ്യ പറഞ്ഞത്. എന്നാല്‍ പുറത്ത് വന്ന ശേഷമാണ് അത് നല്ലൊരു മാറ്റമാണെന്ന് മനസിലായതെന്നും അതുകൊണ്ടാണ് സായ് നല്ല പ്ലെയര്‍ ആകുന്നതെന്നും സന്ധ്യ പറഞ്ഞു.
ബിഗ് ബോസ് വീട്ടിലെ പഞ്ചാര ആരെന്ന ചോദ്യത്തിന് അനൂപ് കൃഷ്ണന് എന്നായിരുന്നു സന്ധ്യ നല്കിയ മറുപടി. ബിഗ് ബോസ് വീട്ടില്‍ അനൂപ് മറ്റുള്ളവരോട് കാണിക്കുന്ന കരുതലിനെ കുറിച്ച് നേരത്തേയും പലരും സംസാരിച്ചിരുന്നു. ബിഗ് ബോസ് വീട്ടില്‍ നിന്നും ലഭിച്ച, ജീവിതത്തിലേക്കുള്ള സുഹൃത്ത് ആരെന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് സന്ധ്യ പറഞ്ഞത് ഭാഗ്യലക്ഷ്മിയുടെ പേരായിരുന്നു. ആരാകും ബിഗ് ബോസ് വിജയിയാകാന്‍ സാധ്യത എന്ന എല്ലാവരും കാത്തിരിക്കുന്ന ചോദ്യത്തിന് മണിക്കുട്ടന്റെ പേരായിരുന്നു പറഞ്ഞത്. പുറത്തു വന്നതിന് ശേഷമുള്ള തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. മണിക്കുട്ടനെ എല്ലാവര്ക്കും ഇഷ്ടമാണെന്നും അതിനാലാണ് മണിക്കുട്ടന് ജയിക്കുമെന്ന് പറയുന്നതെന്നും സന്ധ്യ പറഞ്ഞു.
ബിഗ് ബോസ് മൂന്നാം സീസണ് ഷൂട്ടിംഗ് കൊവിഡ് ലോക്ക്ഡൗണ്‍ കാരണം തടസ്സപ്പെട്ടതോടെയാണ് വിജയിയെ കണ്ടെത്താന്‍ ചാനല്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രിയോടെ വോട്ടെടുപ്പ് അവസാനിച്ചു. ഏറ്റവും കൂടുതല്‍ വോട്ട് നേടി മത്സരാര്‍ത്ഥി ഇക്കുറി ബിഗ് ബോസ് വിജയി ആകും. ബിഗ് ബോസില്‍ ഇതാദ്യമായാണ് ഇത്തരമൊരു രീതി. വോട്ടിംഗ് അവസാനിച്ചെങ്കിലും വിജയിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ബിഗ് ബോസ് ആരാധകര്‍ വിജയി ആരാകും എന്നത് സംബന്ധിച്ച് പല പ്രവചനങ്ങളും നടത്തുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസണ് 3 വിജയിയായി പലരും പറയുന്ന പേരാണ് മണിക്കുട്ടന്റേത്. ഇതിനോടകം തന്നെ വലിയൊരു ആരാധകവൃന്ദത്തെ ഷോയിലൂടെ നേടാന്‍ മണിക്കുട്ടന് സാധിച്ചിരുന്നു. വോട്ടിംഗിലും മണിക്കുട്ടന് ആണ് മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സായ് വിഷ്ണു, ഡിംപല്‍ എന്നിവരും മുന്നില്‍ തന്നെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
