Connect with us

ബിഗ് ബോസില്‍ അട്ടിമറി വിജയത്തിന് സാധ്യത! കാര്യങ്ങൾ കൈവിടുന്നു… ലക്ഷ്യം കിരീടം തന്നെ..മോഹന്‍ലാല്‍ കൊടുത്ത സൂചനകള്‍ മനസിലാക്കിയ വ്യക്തി അദ്ദേഹം

TV Shows

ബിഗ് ബോസില്‍ അട്ടിമറി വിജയത്തിന് സാധ്യത! കാര്യങ്ങൾ കൈവിടുന്നു… ലക്ഷ്യം കിരീടം തന്നെ..മോഹന്‍ലാല്‍ കൊടുത്ത സൂചനകള്‍ മനസിലാക്കിയ വ്യക്തി അദ്ദേഹം

ബിഗ് ബോസില്‍ അട്ടിമറി വിജയത്തിന് സാധ്യത! കാര്യങ്ങൾ കൈവിടുന്നു… ലക്ഷ്യം കിരീടം തന്നെ..മോഹന്‍ലാല്‍ കൊടുത്ത സൂചനകള്‍ മനസിലാക്കിയ വ്യക്തി അദ്ദേഹം

മൂന്നാം സീസണിലെ വിന്നര്‍ ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേമികള്‍. മേയ് 29 ന് തന്നെ വോട്ടിങ്ങ് അവസാനിപ്പിച്ചിരുന്നു. ജൂണ്‍ ആറിന് ഫിനാലെ ഉണ്ടാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ജൂണ്‍ പതിനെഞ്ചിലേക്ക് മാറ്റിയതായിട്ടാണ് അറിയുന്നത്. തിരുവനന്തപുരത്ത് വച്ച് ഷോ നടത്തുമെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേ സമയം പ്രേക്ഷകരുടെ മുന്‍വിധികളെ അട്ടിമറിച്ച് കൊണ്ടായിരിക്കും ഇത്തവണത്തെ വിന്നറെ പ്രഖ്യാപിക്കുക എന്നാണ് ഫാന്‍സ് പറയുന്നത്. വിജയസാധ്യത ഏറെയുള്ള ഡിംപല്‍, മണിക്കുട്ടന്‍, സായി വിഷ്ണു, റംസാന്‍ എന്നിവരുടെ പ്രകടനങ്ങളെ മുന്‍നിര്‍ത്തി നിഗമനം പങ്കുവെച്ചിരിക്കുകയാണ് ഒരു ആരാധകന്‍. കുറിപ്പ് വൈറലായിരിക്കുകയാണ്

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇത് ഒരു ബിഗ് ബോസ് വ്യൂവര്‍ എന്ന നിലയില്‍ എന്റെ പേര്‍സണല്‍ അഭിപ്രായം ആണ് യോജിക്കാം വിയോജിക്കാം.

1.മണിക്കുട്ടന്‍: ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ഉള്ള മത്സരാര്‍ത്ഥി. ഗെയിം തുടങ്ങിയ സമയത്ത് വലിയ പ്രകടനം ഒന്നും കാണിച്ചിരുന്നിലെങ്കിലും പതിയെ പതിയെ ടാസ്‌കുകളിലൂടെ തന്റെ പ്രകടനം കൊണ്ട് മികച്ച ഒരു എന്റെര്‍റ്റൈനെര്‍ ആയി മാറി. പിന്നീട് ക്യാമറ അറ്റന്‍ഷന് തന്നിലേക്കു മാറ്റാനും കഴിഞ്ഞു (സായി /പൊളി) ഇഷ്യൂ വിലൊക്കെ പ്രേക്ഷകരുടെ ഇടംപിടിച്ച മൂവേമെന്റ്‌സ് ആയിരുന്നു മണിയുടേത്.

സൂര്യയുടെ ഇഷ്യൂ മെച്വര്‍ ആയി ഡീല്‍ ചെയ്തു. പക്ഷെ ഇടക്ക് വെച്ച് നിര്‍ത്തി പോകാന്‍ തീരുമാനിച്ചത് എന്റെ പ്രതീക്ഷയില്‍ ചെറിയ മങ്ങല്‍ ഉണ്ടാക്കിയിട്ടുണ്ട്. (മെന്റല്‍ ഹെല്‍ത്ത് ഇംപോര്‍ട്ടന്റ് ആണെന്ന് ഒക്കെ പറഞ്ഞാലും ബിഗ് ബോസ് ഒരു മൈന്‍ഡ് ഗെയിം ആണെന്നിരിക്കെ ഇതും പരിഗണിക്കേണ്ടതാണെന്ന് ഞാന്‍ കരുതുന്നു) ഈ ഒരു വിഷയം മാറ്റി നിര്‍ത്തിയാല്‍ ബിഗ് ബോസ് വിജയി ആവാന്‍ എന്തുകൊണ്ടും യോഗ്യന്‍ ആണ് മണിക്കുട്ടന്‍

2.സായി: ആദ്യമൊന്നും യാതൊരു താല്‍പര്യവും തോന്നിയിട്ടില്ലായിരുന്നു എങ്കിലും, ലാലേട്ടന്റെ ഹിന്റ് മനസിലാക്കി ഗെയിം ചേഞ്ച് ചെയ്ത് കളിച്ചു തുടങ്ങിയപ്പോള്‍ സായി എന്ന മത്സരാര്‍ത്ഥിയോട് ഇഷ്ടം തോന്നി (ഈ ഗെയിം കളിക്കേണ്ടത് അങ്ങനെ തന്നെ ആണ്. അവതാരകന്റെ സൂചനകള്‍ മനസിലാക്കി പ്രേക്ഷകന്റെ പള്‍സ് അറിഞ്ഞു കളിക്കണം) എന്നിരുന്നാലും ടാസ്‌കുകളിലെ മോശം പ്രകടനം ബ്ലാക്ക് മാര്‍ക്ക് തന്നെ ആണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ നല്ല രീതിയില്‍ പ്രകടനം കാഴ്ചവച്ചിരുന്നു.

ഗ്രൂപ്പ് ആയി കളിക്കുന്നത് തെറ്റൊന്നും അല്ല, പക്ഷെ പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെടണം എന്നെ ഒള്ളു. സ്വയം പല ഗ്രൂപ്പുകളില്‍ പല സമയങ്ങളില്‍ അംഗം ആയിരിക്കുകയും പിന്നീട് അതിനെ വല്ലാതെ എതിര്‍ക്കുകയും ചെയ്തത് കോണ്ട്രഡിക്ടറി നിലപാടായി തോന്നി. ഇടക്ക് വെച്ച കാണിച്ച കുറച്ചു ഓവര്‍ നന്മ സ്ട്രാറ്റര്‍ജിയുടെ ആവശ്യം ഉണ്ടായിരുന്നു എന്ന തോന്നുന്നില്ല. ഇതൊക്കെ ആണെങ്കിലും പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞു കളിച്ച മത്സരാര്‍ത്ഥി എന്ന നിലയില്‍ ടൈറ്റില്‍ നേടാന്‍ അര്‍ഹത ഉള്ള മത്സരാര്‍ത്ഥി. ഒരു അട്ടിമറി വിജയി ആവാന്‍ സാധ്യതതയും ഉണ്ട്.

  1. ഡിംപില്‍ ഭാല്‍ : ഗെയിമിലും ടാസ്‌കിലും മികച്ചു നിന്ന മത്സരാര്‍ത്ഥി.ഫിസിക്കല്‍ കണ്ടീഷന്‍ പറഞ്ഞു ഗെയിമില്‍ പങ്കെടുത്തിരുന്നിട്ടില്ലെന്ന് മാത്രമല്ല നല്ലരീതിയില്‍ അത് ചെയ്യാറുമുണ്ടെന്ന് ഉള്ളത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ക്വാളിറ്റി ആണ്. പക്ഷെ വിമര്‍ശനങ്ങളെയും പരാജയങ്ങളെയും അതിന്റെ സെന്‍സില്‍ എടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ് (ഒരു പക്ഷെ തോല്‍ക്കാന്‍ ആഗ്രഹിക്കാത്ത മനസ് മറ്റൊരു തരത്തില്‍ അവരുടെ ജീവിത വിജയത്തിന്റെ കാരണമാണെന്ന് പറയാം.)

എന്നിരുന്നാലും ഗെയിമര്‍ എന്ന നിലയില്‍ അതൊരു നല്ല ക്വാളിറ്റി ആയി തോന്നിയില്ല. ഇപ്പോഴും ടൈറ്റില്‍ വിന്നര്‍ ആവാന്‍ യോഗ്യത ഉള്ള മത്സരാര്‍ത്ഥി. സായിയുടെ കാര്യത്തില്‍ പറഞ്ഞ അട്ടിമറി സാധ്യത ഡിംപലിന്റെ കാര്യത്തിലും നിലനില്‍ക്കുന്നു. ഹോട്ട്‌സ്റ്റാര്‍ വോട്ട് മാത്രം ചെയ്യുന്ന സോഷ്യല്‍ മീഡിയ പോളുകളില്‍ യിലെ നിന്നും വിട്ടു നില്‍ക്കുന്ന സപ്പോര്‍ട്ടേഴ്സ് ഇവര്‍ക്കു രണ്ടുപേര്‍ക്കും കാണുന്നുണ്ട്.

  1. റംസാന്‍: മത്സരാര്‍ത്ഥി എന്ന വാക്കിനോട് 100 % നീതി പുലര്‍ത്തിയ ആളാണ്. ബ്രില്ലിയന്റ് ആയി ടാസ്‌കുകള്‍ ചെയ്തിരുന്നു. പക്ഷെ പ്രേക്ഷകരെ കൂടെ നിര്‍ത്തുന്നതില്‍ പരാജയപെട്ടു. കോംബോകള്‍ (ഋതു/അഡോണി /കിടിലം ) എല്ലാം പ്രേക്ഷകരുടെ ഇഷ്ടം കുറക്കുക ആണ് ചെയ്തത്. പ്രായത്തിന്റേതായ ചില എടുത്തു ചാട്ടങ്ങള്‍ (ചെരുപ്പിന്റെ ഇഷ്യൂ, അനവസരത്തിലുള്ള ദേഷ്യം ഒക്കെ) നെഗറ്റീവ് ആയി മാറി. ഇതൊക്കെ ആണെങ്കിലും റംസാനുണ്ടായ മത്സരവീര്യം ജയിക്കാനുള്ള ത്വരയും എനിക്ക് ഏറെ ഇഷ്ടപെട്ട ക്വാളിറ്റീസ്. വിന്നറാവാന്‍ യോഗ്യത ഉള്ള മത്സരാര്‍ഥി തന്നെ ആണ് റംസാന്‍. മറ്റുമത്സരാര്‍ത്ഥികളുടെ റിവ്യൂ അടുത്ത പോസ്റ്റില്‍. ഹെല്‍ത്തി കമന്റ്‌സ് എക്‌സ്‌പെക്ട് ചെയുന്നു.

അതേസമയം മണിക്കുട്ടനാണ് വോട്ടിംഗില്‍ ഏറെ മുന്നിലുള്ളതെന്നുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. സായ് വിഷ്ണു രണ്ടാമതും , ഡിംപല്‍ ബാല്‍ മൂന്നാമതും, തൊട്ട് പിന്നാലെ
റംസാന്‍, ഋതു മന്ത്ര, അനൂപ്, ഫിറോസ്, നോബി എന്നീ മത്സരാത്ഥികളാണ് ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യൂട്യൂബിൽ നടന്ന പല സർവേകളിലും മണിക്കുട്ടനാണ് ഇത്തവണ കിരീടം ചൂടുകയെന്നാണ് പറഞ്ഞത്നേരത്തെ തന്നെ മണിക്കുട്ടന്‍ കിരീടം നേടാന്‍ സാധ്യതയുള്ളതായി സോഷ്യല്‍ മീഡിയയും പ്രേക്ഷകരും വിലയിരുത്തിയിരുന്നു. ഇവരിൽ ആരാകും അന്തിമ വിജയം നേടുന്നതെന്നത് കാത്തിരുന്ന് തന്നെ കാണേണ്ട കാര്യമാണ്.

More in TV Shows

Trending

Recent

To Top