ബിഗ് ബോസ്സിൽ പൊളി ഫിറോസ് പറഞ്ഞ ആ ഒരൊറ്റ വാക്ക്! തിരിച്ചെത്തിയ ഋതു ചെയ്തത്! ആ മധുര പ്രതികാരം…
ബിഗ് ബോസ് സീസൺ 3ലെ ശക്തയായ മത്സരാർഥിയാണ് ഋതു മന്ത്ര. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഋതു തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു പരസ്യ ചിത്രമാണ്. ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷമാണ് ഋതു വീഡിയോ പങ്കുവെച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്. ഇത് ഋതു ഫിറോസ് ഖാന് നൽകിയ മധുര പ്രതികാരമാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
മിൽമയ്ക്ക് വേണ്ടി ചെയ്ത പരസ്യങ്ങളാണ് ഋതു പങ്കുവെച്ചിരിക്കുന്നത്. മികച്ച കാഴ്ചക്കാരേയും നേടിയിട്ടുണ്ട്. ഋതുവിനോടൊപ്പം ചക്കപ്പഴം താരം സബിറ്റയും പരസ്യത്തിലുണ്ട്. ഒരു മില്യൺ വ്യൂസ് നേടിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ബിഗ് ബോസ് ഹൗസിൽ ഋതുവും ഫിറോസ് ഖാനും തമ്മിൽ ജോലിയുടെ പേരിൽ ഒരു വഴക്ക് നടന്നിരുന്നു. ഋതു തന്റെ ഷൂട്ടിങ്ങിനെ കുറിച്ച് ഒരിക്കൽ ഹൗസിൽ പറഞ്ഞിരുന്നു. അതിന്റെ ഓരോത്ത് പിടിച്ച് ഫിറോസ് ഖാൻ രംഗത്ത് എത്തിയിരുന്നു. ഋതു അഭിനയിച്ച പരസ്യമോ സിനിമകളോ തങ്ങളാരും കണ്ടിട്ടില്ല എന്നായിരുന്നു ഫിറോസ് അന്ന് പറഞ്ഞത്. എന്നാൽ ഇവരുടെ സംസാരം അന്ന് വലിയ വഴക്കിലായിരുന്നു അവസാനിച്ചത്.
അന്ന് ഋതുവിനെ പിന്തുണച്ച് സൂര്യ രംഗത്ത് എത്തിയിരുന്നു. ഋതു അത്യാവശ്യം അറിയപ്പെടുന്ന വ്യക്തിയാണെന്നും ദുൽഖർ സൽമ്മാനൊടൊപ്പമൊക്കെ പരസ്യം ചെയ്തിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. ഇത് പിന്നീട് ഹൗസിൽ മറ്റൊരു വഴക്ക് സൃഷ്ടിക്കുകയായിരുന്നു. സൂര്യയുടെ മറുപടി കേട്ടതിന് പിന്നാലെ ഫിറോസ് ഇവർക്കെതിരെ രംഗത്ത് എത്തുകയായിരുന്നു.
ഋതുവിന്റെ പരസ്യം കണ്ടത് പിന്നാലെ പ്രേക്ഷകർ വീണ്ടു ബിഗ് ബോസ് വിഷയം കുത്തിപ്പൊക്കിയിരിക്കുകയാണ്.ഇതിനു മാത്രംഷൂട്ട് എവിടുന്നാ നിനക്ക്. ഞങ്ങൾ ഇതുവരെ നിന്നെ ഒരു സിനിമയിലും കണ്ടിട്ടില്ല ” എന്ന് പറഞ്ഞ പൊളി ഫിറോസിന് ഇതൊന്നു ഷെയർ ചെയ്തു കൊടുക്കു ഋതുകുട്ടി. ഷൂട്ടിങ്ങ് എന്നാൽ സിനിമ മാത്രമല്ലന്ന് അറിയട്ടെ, എന്ന് തുടങ്ങുന്ന കമന്റുകളാണ് അധികവും വരുന്നത്. കടാതെ ഋതുവിനോട് യൂട്യൂബിൽ കുറച്ച് കൂടി ആക്ടീവ് ആകാൻ പ്രേക്ഷകർ പറയുന്നുണ്ട്. . നല്ല പ്രതികരണമാണ് ഋതു മന്ത്രയ്ക്ക് ലഭിക്കുന്നത്.
