Connect with us

ഹമ്പോ 40 ലക്ഷം; പൊളിച്ചടുക്കി സൂര്യമണി; ബീബി ചരിത്രത്തിൽ ഇതാദ്യം; സൂര്യയിൽ നിന്നും കണ്ണെടുക്കാതെ പ്രേക്ഷകർ

TV Shows

ഹമ്പോ 40 ലക്ഷം; പൊളിച്ചടുക്കി സൂര്യമണി; ബീബി ചരിത്രത്തിൽ ഇതാദ്യം; സൂര്യയിൽ നിന്നും കണ്ണെടുക്കാതെ പ്രേക്ഷകർ

ഹമ്പോ 40 ലക്ഷം; പൊളിച്ചടുക്കി സൂര്യമണി; ബീബി ചരിത്രത്തിൽ ഇതാദ്യം; സൂര്യയിൽ നിന്നും കണ്ണെടുക്കാതെ പ്രേക്ഷകർ

ആർ ജെ, അഭിനേത്രി, നർത്തകി, മോഡൽ എന്നീ വിശേഷണത്തോട് കൂടിയാണ് സൂര്യ ബിഗ് ബോസ്സ് മലയാളം സീസണിൽ മത്സരാർത്ഥിയായി എത്തിയത്. ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സൂര്യ നമ്മുടെ ലാലേട്ടന്റെ കൂടെ ‘കാണ്ഡഹാറിലും അഭിനയിച്ചിട്ടുണ്ട്
അച്ഛനും അമ്മയും മാത്രമടങ്ങുന്ന സന്തുഷ്‍ട കുടുംബമാണ് സൂര്യയുടേത് സ്വന്തം വ്യക്തിത്വത്തില്‍ വിശ്വസിക്കുന്ന പെണ്‍കുട്ടിയാണ്.

പ്രായമായവരെ സംരക്ഷിക്കാൻ ഒരു വീട് വേണമെന്ന ആഗ്രഹത്തോടെ എത്തിയ സൂര്യ നീണ്ട തൊണ്ണൂറ്റി ഒന്നാമത്തെ ദിവസത്തിന് ശേഷമാണ് താരം വീടിന് പുറത്തേക്ക് പോയത്. മണിക്കുട്ടനോടുളള ഇഷ്ടം സൂര്യ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സൂര്യയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്

തുടക്കം മുതല്‍ പലപ്പോഴായി എവിക്ഷന്‍ പട്ടികയില്‍ ഇടം നേടിയ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ. എന്നാല്‍ ഭാഗ്യവും പ്രേക്ഷകരും സൂര്യയെ കാക്കുകയായിരുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ നിരവധി തവണ ജയിലിലേക്ക് അയക്കപ്പെടുകയും ചെയ്തിരുന്നു. ബിഗ് ബോസ് താരങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായ താരമാണ് സൂര്യയെന്ന് നിസ്സംശയം പറയാം. ടാസ്‌ക്കുകളിലെ മോശം പ്രകടനവും പാവം പെണ്‍കുട്ടി ഇമേജും കരച്ചിലുമാണ് സൂര്യയെ ട്രോളുകള്‍ക്ക് ഇരയാക്കിയത്.

ഷോയിൽ ടാസ്ക്കുകൾ കൊടുക്കാറുള്ള ബിഗ് ബോസ്സ് ഒരു ഗംഭീര ടാസ്ക്ക് മത്സരാർത്ഥികൾ നൽകിയിരുന്നു. ബിഗ് ബോസിന്റെ നിര്‍ദ്ദേശാനുസരണം ഒരു അവാർഡ് നിശയായിരുന്നു നടന്നത്. മത്സരാര്‍ഥികള്‍ തന്നെയായിരുന്നു അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. അവാർഡ് നൈറ്റിൽ സൂര്യയും മണിക്കുട്ടനും പൊളിച്ചടുക്കിയ ഡാൻസ് ആ എപ്പിസോഡിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഉറുമി സിനിമയിലെ ആരാന്നെ ആരാന്നെ എന്ന ഗാനത്തിനാണ് ഇരുവരും ചുവട് വെച്ചത്. ഒരു മിനിറ്റും 20 സെക്കന്റാണ് വീഡിയോയുടെ ഡ്യൂറേഷൻ

യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഒരു മാസം കൊണ്ട് നാല് മില്യൺ കടന്നിരിക്കുകയാണ്. ബിഗ് ബോസ്സ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മാസകാലയളവിൽ ഇത്രയധികം വ്യൂസ് നേടുന്നത്.


ഈ വർഷത്തെ ബിഗ് ബോക്സിൽ കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി ഡാൻസ് ഇതാണെന്നും,സൂര്യമണി ഈ combo എന്നും എപ്പോഴും ഇഷ്ടമാണെന്നും , പക്ഷെ ഈ ഡാൻസ് മുഴുവൻ എന്റെ കണ്ണുകൾ സൂര്യയെ മാത്രമേ ശ്രദ്ധികുന്നുള്ളൂവെന്നും, മണിക്കുട്ടനെക്കാൾ മിക്കവരും ശ്രദ്ധിച്ചത് സൂര്യയെയായിരിക്കും
പെർഫോമൻസിൽ സൂര്യ ഒരു രക്ഷയുമില്ല… അമ്മാതിരി screen presence ആണ് ഇങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര. ഇങ്ങനെ പോയാൽ ഈ വീഡിയോ 100 മില്യൺ അടിക്കുമെന്നും മറ്റൊരാൾ കമന്റ് ചെയ്തത്. ഏതായാലും വീഡിയോ സൈബർ ഇടത്തിൽ വൈറലായി മാറിയിരിക്കുകയാണ്

ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നപ്പോഴും സൂര്യയുടെ പ്രണയം വീണ്ടും ചര്‍ച്ച വിഷയമായി തുടരുകയാണ്. ഇതിന്റെ പേരില്‍ പല കോണില്‍ നിന്നും സൂര്യ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. അതിനിടെ മണികുട്ടനോടുള്ള തന്റെ പ്രണയത്തെ കുറിച്ച് സൂര്യ മനസ് തുറന്നിരുന്നു

മണിക്കുട്ടനെ ആദ്യമായി കണ്ടതിനെ കുറിച്ചും മനസില്‍ പ്രണയം തോന്നി തുടങ്ങിയതിനെ കുറിച്ചുമെല്ലാം സൂര്യ മനസ് തുറക്കുന്നുണ്ട്. മണിക്കുട്ടനോടുള്ള ഇഷ്ടവും ബഹുമാനവും ഒരിക്കലും ഉപേക്ഷിക്കില്ലെന്നും എന്നാല്‍ മണിക്കുട്ടന്റെ പിന്നാലെ നടക്കാനെ ജീവിതത്തിലേക്ക് കടന്നു ചെല്ലാനോ മുതിരില്ലെന്നും മണിക്കുട്ടന്‍ സന്തോഷത്തോടെ ജീവിക്കുന്നതാണ് കാണേണ്ടതെന്നും സൂര്യ പറയുന്നു.

സൂര്യയുടെ വാക്കുകളിലേക്ക്

മണിക്കുട്ടനെ നേരത്തെ അറിയാം. ബോയ്ഫ്രണ്ട് സിനിമ കണ്ടതിന് ശേഷമാണ് പരിചയപ്പെടുന്നത്.
ബിഗ് ബോസ് വീട്ടിലേക്ക് കാലെടുത്തു വച്ചപ്പോള്‍ ആദ്യം കണ്ടത് മണിക്കുട്ടനെയായിരുന്നു. ഒരാള്‍ നമ്മുടെ വിഷമം കേള്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇഷ്ടം തോന്നാം. അത് എക്‌സ്പ്രസ് ചെയ്തുവെന്നതാണ് എനിക്കെതിരെ വലിയ കുറ്റമായി പലരും കാണുന്നത്.

എനിക്കിപ്പോഴും അതില്‍ കുറ്റബോധമില്ല. കാരണം ഇഷ്ടം മനസില്‍ വെക്കാനുള്ളതല്ല. പക്ഷെ ഞാന്‍ ആളുടെ ഗെയിം മോശമാക്കിയെന്നൊക്കെ പറയുന്നുണ്ട്, അങ്ങനെയെങ്കില്‍ എനിക്ക് ചോദിക്കാനുള്ളത് ഞാന്‍ ഇറങ്ങുന്നത് വരെ ഏറ്റവും കൂടുതല്‍ തവണ ക്യാപ്റ്റനായിട്ടുള്ളതും ടാസ്‌ക്കുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചതുമെല്ലാം മണിക്കുട്ടനല്ലേയെന്നാണ്. മണിക്കുട്ടനും അങ്ങനെ പറഞ്ഞിട്ടില്ല, പക്ഷെ ചില രംഗങ്ങള്‍ കണ്ടവര്‍ തെറ്റിദ്ധരിച്ചു. മണിക്കുട്ടന്‍ എനിക്കെതിരെ സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ആരെങ്കിലും എന്നെ കുറിച്ച് പറഞ്ഞു കൊടുത്തത് കൊണ്ടാകാം. ഒരു ഗെയിം ആകുമ്പോള്‍ തെറ്റിദ്ധാരണ സ്വാഭാവികമാണ്. എന്റെ പ്രേമം ഗെയിം പ്ലാനാകാം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ആള്‍ക്കും തോന്നിയിട്ടുണ്ടാകാം.

ഞാന്‍ ആളിന്റെ പുറകെ നടന്ന് ശല്യം ചെയ്തിട്ടില്ല. മണിക്കുട്ടന് എന്തെങ്കിലും വിഷമം തോന്നുമ്പോള്‍ പോയിരുന്ന് സംസാരിക്കും എന്നല്ലാതെ ഞാന്‍ പുറകെ നടന്ന് ശല്യം ചെയ്തിട്ടില്ല. ഇഷ്ടം ആത്മാര്‍ത്ഥമായത് കൊണ്ടാണ് അത് പലപ്പോഴായി പ്രകടിപ്പിച്ചത്. അതിന് മണിക്കുട്ടന്‍ വളരെ മാന്യമായിട്ട് തന്നെയാണ് മറുപടി നല്‍കിയത്. പ്രണയം രണ്ടു പേര്‍ക്കും തോന്നേണ്ട ഒന്നാണ്. അത് മണിക്കുട്ടന്റെ ഭാഗത്തു നിന്നുമില്ല എന്ന് പുറത്ത് വന്ന് ചില എപ്പിസോഡുകള്‍ കണ്ടപ്പോഴാണ് മനസിലായത്. നമുക്കൊരാളെ ഇഷ്ടമായെങ്കില്‍ അയാളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലണമെന്നില്ല, മാറി നിന്നും സ്‌നേഹിക്കാം, അയാള്‍ സന്തോഷത്തോടെയിരിക്കുക എന്നതാണ് വലുത്. മണിക്കുട്ടന്റെ സന്തോഷം അതാണെങ്കില്‍ ഞാന്‍ എന്റെ സ്വപ്‌നം കുഴിച്ച് മൂടി ഒരു സൈഡിലേക്ക് മാറി നില്‍ക്കും.

മണിക്കുട്ടന്‍ ഒരിക്കലും പൂര്‍ണമായും എന്നെ അവഗണിച്ചിട്ടില്ല, അതുകൊണ്ടാണ് വീണ്ടും വീണ്ടും ഇഷ്ടം തുറന്നു പറഞ്ഞു കൊണ്ടിരുന്നത്. എന്റെ മുഖത്ത് നോക്കി എനിക്ക് നിന്നെ ഒരു സുഹൃത്തായി മാത്രമേ കാണാന്‍ പറ്റുകയുള്ളൂവെന്ന് പറഞ്ഞിട്ടില്ല, ്അത് എന്നെ വിഷമിപ്പിക്കണ്ട എന്നു കരുതിയാകും. അത് മണിക്കുട്ടന്റെ ക്വാളിറ്റിയാകും. മണിക്കുട്ടന്റെ ഫാമിലി എന്റെ കാര്യത്തില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് ഇനി മണിക്കുട്ടന്‍ എന്നിലേക്ക് വരില്ല. സത്യം മനസിലാക്കി മാറി നില്‍ക്കുകയാണെന്നായിരുന്നു സൂര്യ പറഞ്ഞത്

Continue Reading
You may also like...

More in TV Shows

Trending

Recent

To Top